Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:27 AM GMT Updated On
date_range 3 May 2018 5:27 AM GMTസി.പി.എം നടപടികൾ അപകടകരം ^കോൺഗ്രസ്
text_fieldsbookmark_border
സി.പി.എം നടപടികൾ അപകടകരം -കോൺഗ്രസ് കോഴിക്കോട്: പേരാമ്പ്രയിൽ ക്രിമിനൽ കേസിലെ പ്രതിയെ സി.പി.എം ഗുണ്ടകൾ ചേർന്ന് െപാലീസിൽനിന്ന് ബലം പ്രയോഗിച്ച് മോചിപ്പിച്ചത് ആശങ്കയുണ്ടാക്കുന്നതും ക്രമസമാധാന തകർച്ചയുടെ ഒടുവിലത്തെ ഉദാഹരണവുമാണെന്ന് ജില്ല കോൺഗ്രസ്. പേരാമ്പ്രയിൽ അരങ്ങേറുന്ന ്ആക്രമണ സംഭവങ്ങൾ പാർട്ടി ഓഫിസുകൾ തകർക്കൽ, വീടുകൾക്ക് നേരെയുള്ള ബോംബേറുകൾ, സാധന സാമഗ്രികൾ തകർക്കൽ, പൊതുപ്രവർത്തകന്മാരെ ആക്രമിക്കൽ എന്നിവ സ്ഥിരം സംഭവമായി. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിതന്നെ പ്രതിനിധാനം ചെയ്യുന്ന പേരാമ്പ്രയിൽ മന്ത്രിയുടെ ആളുകൾതന്നെ പ്രതികളെ മോചിപ്പിക്കുന്നത് നിയമവാഴ്ചയോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story