Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:21 AM GMT Updated On
date_range 3 May 2018 5:21 AM GMTവടികളും ഇരുമ്പു ദണ്ഡുകളുമായി മൂന്നുപേര്‍ പിടിയില്‍
text_fieldsbookmark_border
താമരശ്ശേരി: വടികളും ഇരുമ്പു ദണ്ഡുകളുമായി മൂന്ന് ലീഗ് പ്രവര്‍ത്തകരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള്ളി കാപ്പാട്ടുമ്മല്‍ എ.പി. ഫായിസ് (18), അപ്പുറത്തുപൊയില്‍ ജയ്സൽ മുഹമ്മദ് (19), പുളിയാറക്കല്‍ മുഹമ്മദ് ആഷിഖ് (22) എന്നിവരാണ് പിടിയിലായത്. പുതുപ്പാടി മലോറത്ത് ബുധനാഴ്ച വൈകുന്നരം ലീഗ് പ്രതിഷേധ പ്രകടനത്തിന് തയാറെടുക്കുന്നതിനിടയിലാണ് എസ്.ഐ സായൂജ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം ഇവെര പിടികൂടിയത്. കഴിഞ്ഞ ദിവസം മലോറത്ത് സി.പി.എം ലീഗ് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിെൻറ ഭാഗമായി ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്താന്‍ ഒരുങ്ങുമ്പോഴാണ് വെണ്ടേക്കുംചാല്‍-നെരൂക്കുംചാലില്‍ റോഡിനോട് ചേര്‍ന്ന പറമ്പില്‍ ഇവര്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. photo: MARAVADIYUM DANTUKALUM പൊലീസ് പിടിച്ചെടുത്ത ഇരുമ്പ് ദണ്ഠുകളും മരവടികളും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story