Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനംവകുപ്പി​െൻറ...

വനംവകുപ്പി​െൻറ നടപടിയിൽ പ്രതിഷേധിച്ചു

text_fields
bookmark_border
കോടഞ്ചേരി: മുത്തപ്പൻപുഴയിൽ പട്ടയഭൂമിയിലുള്ള രണ്ടു കെട്ടിടങ്ങൾ മുന്നറിയിപ്പില്ലാതെ ഒഴിപ്പിച്ച് ഏറ്റെടുത്ത വനംവകുപ്പി​െൻറ കിരാത നടപടിയിൽ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. 1971ൽ പട്ടയം ലഭിച്ച ഭൂമിയിൽ എല്ലാ റവന്യൂ രേഖകളുമുള്ള സ്ഥലത്തെ കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ചെയ്യുന്ന വനം വകുപ്പ് നടപടി ഫാഷിസമാണെന്നും സർക്കാർ ഉത്തരവ് കാറ്റിൽപറത്തി കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യത്തിൽ വനംവകുപ്പ് നടത്തുന്ന കടന്നുകയറ്റം ദുരൂഹമാണെന്നും കമ്മിറ്റി ആരോപിച്ചു. മറിപ്പുഴയിലെയും കണ്ടുതോട്ടിലെയും കർഷകർക്ക് എല്ലാം പിന്തുണയും നൽകാനും ശക്തമായ ബഹുജന പ്രക്ഷോഭം നടത്താനും കമ്മിറ്റി തീരുമാനിച്ചു. യോഗം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു. വി.ഡി. ജോസഫ്, ആഗസ്തി പല്ലാട്ട്, തമ്പി പറകണ്ടത്തിൽ, കെ.എം. പൗലോസ്, വിൻസ​െൻറ് വടക്കേ മുറിയിൽ, ജയിംസ് കിഴക്കുംകര, ഡൊമിനിക് നാട്ടുനിലം, ഷിബു മണ്ണൂർ, ജോബി ഇലന്തൂർ, ചിന്നാ അശോകൻ, ബാബു പട്ടരാട്, സണ്ണി കാരീ കൊമ്പിൽ, ബാബു പിണക്കാട്ട്, ലീലാമ്മ മംഗലത്ത്, ഷിജു കൈതകുളം, ജിജി എലിവാലുകൽ, ഫ്രാൻസിസ് ചാലിൽ, ബേബി കോട്ടുപ്പിള്ളി, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പിൽ, തോമസ് പാലത്തിങ്കൽ, ജോർജ് കളപ്പുര, ബേബി കളപ്പുര, മാത്യു കുറൂർ, ജോബി ജോസഫ് എന്നിവർ സംസാരിച്ചു. താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ ചുരത്തിൽ ശുചീകരണം ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ റോഡി​െൻറ ഇരുഭാഗത്തുമുള്ള മാലിന്യങ്ങൾ ശേഖരിച്ച് താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. താമരശ്ശേരി രൂപത ബിഷപ് റെമിജിയോസ് ഇഞ്ചിനാനിയിൽ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പ്രകൃതി മലിനമാക്കുന്നത് വളരെ ദോഷകരമായ അവസ്ഥക്ക് കാരണമാവുമെന്നും അടുത്ത തലമുറക്കുവേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഇത്തരം പരിപാടികൾ സംഘടിപ്പിച്ച് ചുരത്തിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ചുരം സംരക്ഷണ സമിതി പ്രവർത്തകർ പ്രശംസനീയമായ ഉത്തരവാദിത്തമാണ് നിറവേറ്റിക്കൊണ്ടിരിക്കുന്നതെന്നും ഉദ്ഘാടനപ്രസംഗത്തിൽ ബിഷപ് പറഞ്ഞു. കെ.സി.വൈ.എം ഡയറക്ടർ ഫാ. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഒതയോത്ത് അഷ്റഫ്, ഗ്രാമപഞ്ചായത്ത് മെംബർ ബീന തങ്കച്ചൻ, ഫാ. സലിം, ഫാ. പ്രദീപ്, ചുരം സംരക്ഷണ സമിതി പ്രസിഡൻറ് മൊയ്തു മുട്ടായി, ജനറൽ സെക്രട്ടറി പി.കെ. സുകുമാരൻ, സമിതി പ്രവർത്തകരായ പി.കെ. ലത്തീഫ്, കെ.വി. ബഷീർ, എം.പി. സതീഷ് എന്നിവർ പങ്കെടുത്തു. ചിപ്പിലിത്തോട് പള്ളി വികാരി ഫാ. തോമസ് ചടങ്ങിൽ നന്ദി പറഞ്ഞു. പകർച്ചപ്പനിക്കെതിരെ പ്രതിരോധവുമായി ആയുർവേദം ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത വള്ളിയാട് മേഖലയിൽ ഗ്രാമപഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ പകർച്ചപ്പനി പ്രതിരോധ ആയുർവേദ മരുന്നു വിതരണവും ബോധവത്കരണ ക്ലാസും നടത്തി. ആയുർവേദ ഡിസ്പെൻസറിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഫാത്തിമ ബീവി അധ്യക്ഷത വഹിച്ചു. ഡോ. സുമയ്യ ബോധവത്കരണ ക്ലാെസടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story