Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേയ്ദിനം: ആഘോഷ റാലി...

മേയ്ദിനം: ആഘോഷ റാലി നടത്തി

text_fields
bookmark_border
മുക്കം: േമയ്ദിനാഘോഷത്തി​െൻറ ഭാഗമായി മുക്കത്ത് വിവിധ തൊഴിലാളി യൂനിയനുകളുടെയും സർവിസ് സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ േമയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, യു.ടി.യു.സി, ഐ.എൻ.എൽ.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.എസ്.ടി.എ, എൻ.ജി.ഒ യൂനിയൻ, ജോയൻറ് കൗൺസിൽ തുടങ്ങിയ വിവിധ സംഘടനകളുടെ പ്രവർത്തകർ പങ്കെടുത്തു. റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സി.ഐ.ടി യു കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് എം. ധർമജൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് എസ്. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ടി.ടി. സുലൈമാൻ, ടി.കെ. സാമി, എൻ.എസ്. രവി, കെ. മോഹനൻ, ടി. വിശ്വനാഥൻ, എം.പി. മജീദ്, പി. സാബിറ, എം.കെ. ബാബു, എം.വി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ജോണി ഇടശ്ശേരി സ്വാഗതവും പി.ടി. ബാബു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story