Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപന്തീരാങ്കാവിൽ...

പന്തീരാങ്കാവിൽ വീടിനുനേരെ പെട്രോൾ ബോംബ് ആക്രമണം

text_fields
bookmark_border
പന്തീരാങ്കാവ്: അർധരാത്രി വീടിനുനേരെ പെട്രോൾ ബോംബേറ്. കൂടത്തുംപാറ മരക്കാട്ട് മീത്തൽ രൂപേഷി​െൻറ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. രാത്രി വലിയ സ്ഫോടനശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ തീ പടരുന്നതാണ് കണ്ടത്. ഉടൻ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. വാതിലിനു സമീപം ആക്രമണത്തിന് ഉപയോഗിച്ച കുപ്പികൾ ചിതറിത്തെറിച്ച നിലയിലാണ്. ചെരിപ്പുകൾ കത്തിയമർന്നു. പെട്രോളി​െൻറ ഗന്ധം ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. വീടിനകത്ത് രൂപേഷും മാതാവും ഭാര്യയുമാണുണ്ടായിരുന്നത്. നല്ലളം എസ്.ഐ എസ്.ബി. കൈലാസ്നാഥി​െൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സിറ്റി ഡോഗ്‌ സ്ക്വാഡും വിരലടയാള വിദഗ്ധസംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. രൂപേഷ് സി.പി.എം അനുഭാവിയാണെങ്കിലും സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നാണ് െപാലീസ് നിഗമനം. പ്രതിയെക്കുറിച്ച് െപാലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story