Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'കടിക്കാൻ വരെ ഇഞ്ചി...

'കടിക്കാൻ വരെ ഇഞ്ചി കിട്ടാനില്ല': വില കുതിച്ചുകയറുന്നു

text_fields
bookmark_border
* നാലു വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയായ 3600 രൂപയിലെത്തി * വില ഇനിയുമുയരാൻ സാധ്യത * കർഷകർക്ക് നേട്ടം ലഭ്യമായിട്ടില്ല കൽപറ്റ: വിപണിയിൽ ഇഞ്ചി കിട്ടാതായതോടെ വില കുത്തനെ ഉയരുന്നു. 60 കിലോക്ക് 3600 രൂപയിലെത്തി നിൽക്കുകയാണ് സംസ്ഥാനത്തെ സുപ്രധാന കേന്ദ്രങ്ങളിലെല്ലാം ഇഞ്ചിവില. നാലു വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ഒരാഴ്ചകൊണ്ടാണ് 2000 രൂപയുടെ കുതിച്ചുകയറ്റം. കഴിഞ്ഞദിവസം കർണാടകത്തിൽ 4200 രൂപ വരെയാണ് കച്ചവടം നടന്നത്. ജില്ലയിൽ 3100 രൂപയാണ് ഇഞ്ചിവില. വില വർധനയുണ്ടായിട്ടും ജില്ലയിലെ കര്‍ഷകരില്‍ വലിയൊരു വിഭാഗത്തിനും ഇതി​െൻറ നേട്ടം ലഭ്യമായിട്ടില്ല. യഥാസമയം വിലനിലവാരം അറിയാൻ സംവിധാനമില്ലാത്തതാണ് കർഷകരെ കുഴക്കുന്നത്. നിലവിൽ എവിടെയും ആവശ്യത്തിന് ഇഞ്ചി കിട്ടാനില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്്. ഇഞ്ചി കൂടിയ അളവിൽ വ്യപാരകേന്ദ്രങ്ങളിലെവിടെയും ബാക്കികിടപ്പില്ല. കഴിഞ്ഞതവണ രാജ്യത്താകമാനം കൃഷി ഗണ്യമായി കുറഞ്ഞതും തുടർന്ന് ഒക്ടോബർ മുതൽ ഫെബ്രുവരി വരെ വിളവെടുപ്പ് ശക്തിപ്രാപിച്ചതുമാണ് ഇഞ്ചി ക്ഷാമത്തിന് കാരണം. ചുരുങ്ങിയത് നാലു മാസമെങ്കിലും കഴിഞ്ഞാലേ പുതിയ ഇഞ്ചി വിപണിയിലെത്തൂ. 2012-13 സീസണിലെ 9000 രൂപയാണ് ഇഞ്ചിയുടെ എക്കാലത്തെയും റെക്കോർഡ് വില. അന്ന് വിപണിയിൽ ഇന്നത്തേതിന് സമാനമായ സാഹചര്യമായിരുന്നു. ഇഞ്ചി ക്ഷാമം തുടരുന്നതിനാൽ ഇനിയും വില കുത്തനെ ഉയരാൻ തന്നെയാണ് സാധ്യത. എന്നാൽ, വിദേശത്തുനിന്നോ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നോ വൻതോതിൽ ഇഞ്ചി സംസ്ഥാനത്തെ വിപണിയിലെത്തിയാൽ വില കുറയും. കഴിഞ്ഞ നാലുവർഷം തുടർച്ചയായി നഷ്ടം സഹിക്കേണ്ടി വന്നതോടെ സാമ്പത്തികമായി തകർന്ന നിരവധി കർഷകർ ഇഞ്ചിമേഖലയിൽനിന്ന് പിൻവാങ്ങിയിരുന്നു. ഇഞ്ചികൃഷി നഷ്ടമായതോടെ വാഴയിലേക്കായിരുന്നു ഭൂരിഭാഗം പേരും തിരിഞ്ഞത്. ഇത് ഇഞ്ചികൃഷിയുടെ അളവിൽ കുറവ് വരാനിടയാക്കിയിരുന്നു. വില ഉയർെന്നങ്കിലും കർഷകർക്ക് കാര്യമായി ഗുണം ലഭിക്കാനിടയില്ല. വേനൽ കനത്ത് കൃഷി നശിക്കാൻ തുടങ്ങിയതോടെ ഭൂരിഭാഗം പേരും കുറഞ്ഞ വിലക്ക് ഇഞ്ചി മുൻമാസങ്ങളിൽ വിറ്റിരുന്നു. നീർത്തടങ്ങൾ സംരക്ഷിക്കാൻ നീർത്തട നടത്തം പടിഞ്ഞാറത്തറ: പഞ്ചായത്തിലെ നീർത്തടങ്ങൾ സംരക്ഷിക്കുന്നതിനും നഷ്ടമായവ വീണ്ടെടുക്കുന്നതിനുമായി നീർത്തട നടത്തം സംഘടിപ്പിച്ചു. പഞ്ചായത്തും ഹരിത കേരള മിഷൻ പഞ്ചായത്ത് സമിതിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കുറുമണി മുറിപ്പുഴയിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങൾ, കൃഷി, ഇറിഗേഷൻ, എം.ജി.എൻ.ആർ.ഇ.ജി.എ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ നീർത്തട നടത്തത്തിൽ പങ്കാളികളായി. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.എം. ശിവരാമൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശാന്തിനി ഷാജി, ഹാരിസ് കണ്ടിയൻ, എ.കെ. ബാബു, കെ.സി. ജോസഫ് മാസ്റ്റർ, ജി. ആലി, എം.ജി. സതീഷ് കുമാർ, കെ.എം. രാഘവൻ, ജോസഫ് പുല്ലുമാരിയിൽ, സിന്ധു പുറത്തൂട്ട്, ആസ്യ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ സി.ഇ. ഹാരിസ് സ്വാഗതവും ഹരിത കേരള മിഷൻ സമിതി കൺവീനർ റീന നന്ദിയും പറഞ്ഞു. നീർത്തട നടത്തം പുതുശ്ശേരിക്കടവ് പുഴക്കടവിൽ സമാപിച്ചു. MONWDL11 പടിഞ്ഞാറത്തറ പഞ്ചായത്തും ഹരിത കേരള മിഷൻ പഞ്ചായത്ത് സമിതിയും സംയുക്തമായി സംഘടിപ്പിച്ച നീർത്തട നടത്തം വന്യമൃഗ ശല്യം: നടവയലുകാർ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു * ആലോചനായോഗം ഇന്ന് പനമരം: വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ നടവയലുകാർ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. സമരെത്തക്കുറിച്ച് ആലോചിക്കാൻ െചാവ്വാഴ്ച യോഗം വിളിച്ചിരിക്കുകയാണ്. വന്യമൃഗശല്യം കാരണം നടവയൽ മേഖലയിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് കാണിച്ച് രണ്ടുമാസം മുമ്പ് സംയുക്ത സമരസമിതി നടവയൽ വില്ലേജിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. ഇതേതുടർന്ന് റവന്യു, വനം അധികാരികൾ ഒത്തുതീർപ്പ് ചർച്ചകൾക്ക് തയാറായി. ഒരു മാസത്തിനുള്ളിൽ എല്ലാം പരിഹരിക്കുമെന്ന ഉറപ്പാണ് അന്ന് സമരസമിതിക്ക് ലഭിച്ചതെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. കാട്ടാന, കാട്ടുപന്നി എന്നിവ ഇപ്പോഴും നിർബാധം പ്രദേശത്തെത്തുകയാണ്. കൃഷി നാശത്തി​െൻറ നഷ്ടപരിഹാരത്തിനായി വനം ഓഫിസിൽ കയറിയിറങ്ങുന്ന കർഷകർക്ക് എന്ന് നഷ്ടപരിഹാരം കിട്ടുമെന്ന് ഒരു നിശ്ചയവുമില്ല. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചതിനാൽ ആത്മഹത്യയുടെ വക്കിലെത്തിയ 100ഓളം കർഷകർ നടവയൽ മേഖലയിലുണ്ട്. നടവയലിൽനിന്നു ഏഴ് കിലോമീറ്റർ അകലെ നീർവാരത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ചൊവ്വാഴ്ചത്തെ യോഗത്തിൽ നീർവാരത്തുകാരെയും പങ്കെടുപ്പിക്കാനുള്ള പ്രചാരണമാണ് ഇപ്പോൾ നടവയലിലെ സംയുക്ത സമരസമിതി നേതാക്കൾ നടത്തുന്നത്. കൃഷി നഷ്ടം സംഭവിച്ച കർഷകർക്കായി സമരം നടത്തുന്നതിനായി ജനപ്രതിനിധികളെ സമീപിക്കുമെന്ന് നടവയലിലെ സമരസമിതി കൺവീനർ ഷാൻറി ചേനപ്പാടി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story