Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടാന പാലം തകർത്തു;...

കാട്ടാന പാലം തകർത്തു; പുതിയിടംകുന്ന് ഒറ്റപ്പെട്ടു

text_fields
bookmark_border
* ഉടൻ പാലം നിർമിച്ചില്ലെങ്കിൽ വിദ്യാർഥികളടക്കം വലയും പുൽപള്ളി: നാട്ടുകാരുണ്ടാക്കിയ പാലം കാട്ടാന തകർത്തതോടെ പുൽപള്ളി പഞ്ചായത്തിലെ പുതിയിടംകുന്ന് ഒറ്റപ്പെട്ടു. മൂഴിമലക്കാരടക്കം നടവയലുമായും നെയ്ക്കുപ്പയുമായും എളുപ്പത്തിൽ ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്ന പാലമാണ് ആന തകർത്തത്. ഇവിടെ രണ്ട് കോളനികളിലായി 20ഒാളം കുടുംബങ്ങളാണുള്ളത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് പാലം നിർമിച്ചില്ലെങ്കിൽ ഇവിടത്തെ വിദ്യാർഥികളടക്കം വലയും. ആർക്കെങ്കിലും രോഗം വന്നാൽ വാഹനം വിളിച്ചാലും എത്താൻ സാധിക്കില്ല. മുളയും മരവും നിരത്തിയായിരുന്നു പാലം പണിതത്. മൂഴിമലയിൽനിന്ന് വനാതിർത്തിയിലൂടെ പുതിയിടം കോളനിയിലേക്ക് റോഡ് നിർമിക്കാനുള്ള സ്ഥലം വനാവകാശ നിയമപ്രകാരം രണ്ടു വർഷം മുമ്പ് വിട്ടുനൽകിയിരുന്നു. തൊഴിലുറപ്പ് പദ്ധതിപ്രകാരം 12 അടി വീതിയിൽ റോഡും നിർമിച്ചതോടൊപ്പമാണ് റോഡിന് കുറുകെ പാലവും നിർമിച്ചത്. പ്രദേശവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം നന്നാക്കണമെന്നാണ് പ്രദശവാസികളുടെ ആവശ്യം. MONWDL19 കാട്ടാന തകർത്ത പാലം നെയ്ക്കുപ്പ വനത്തിൽ മലിനജലമൊഴുക്കുന്നു * ചെറുചെടികളും പുല്ലുമെല്ലാം കരിഞ്ഞുണങ്ങി പുൽപള്ളി: നെയ്ക്കുപ്പ വനത്തിൽ മത്സ്യ-മാംസ മാർക്കറ്റിൽ നിന്നുള്ള മലിനജലമൊഴുക്കുന്നു. പുൽപള്ളി-നടവയൽ റൂട്ടിൽ വേലിയമ്പം കഴിഞ്ഞുള്ള പാതയോരത്തെ വനത്തിലാണ് മലിനജലം ടാങ്കറിൽ കൊണ്ടുവന്ന് ഒഴിക്കുന്നത്. ഏത് മാർക്കറ്റിൽനിന്നാണ് ഇത് കൊണ്ടുവന്നതെന്ന് വ്യക്തമല്ല. രൂക്ഷ ഗന്ധത്താൽ ഈ വഴി യാത്രചെയ്യാൻപോലും കഴിയുന്നില്ല. മലിന ജലം ഒഴിച്ച ഭാഗത്തെ ചെറുചെടികളും പുല്ലുമെല്ലാം കരിഞ്ഞുണങ്ങി. ഈ ഭാഗത്ത് പുതിയതായി ഒന്നും കിളിർക്കുന്നുമില്ല. രാത്രി കാലങ്ങളിലാണ് മലിന ജലമൊഴുക്കൽ. മലിനജലം ഒഴുക്കിയത് പ്രദേശത്തെ കുടിവെള്ള േസ്രാതസ്സുകളും മലിനമാക്കുമെന്ന് ആശങ്കയുണ്ട്. മലിനജലം ഒഴുക്കിയതിനോട് ചേർന്ന് ആദിവാസി കോളനിയുണ്ട്. ഈ വെള്ളം ഇവിടത്തെ കിണറിലേക്ക് എത്തിപ്പെടുമെന്ന് കോളനിക്കാർ പറയുന്നു. മലിനജലം ഒഴുക്കിയവരെ കണ്ടെത്തി നടപടികളെടുക്കണമെന്നാണ് ഇവരുെട ആവശ്യം. MONWDL16 മലിനജലം ഒഴുക്കിയതിനുശേഷം കരിഞ്ഞുണങ്ങിയ പുല്ല് ദേവിക നിരഞ്ജന: സിവിൽ സർവിസിൽ വയനാടി​െൻറ അഭിമാനം * മൂന്നു വർഷത്തിനു ശേഷമാണ് ജില്ലയിൽ നിന്നൊരാൾക്ക് റാങ്ക് ലഭിക്കുന്നത് കൽപറ്റ: സിവിൽ സർവിസ് പരീക്ഷയിൽ ദേവിക നിരഞ്ജനക്ക് അഭിമാനനേട്ടം. 605ാം റാേങ്കാടെയാണ് പനമരം സ്വദേശിനിയായ ദേവിക നിരഞ്ജന വയനാടിന് അഭിമാനമായത്. മൂന്നു വർഷത്തിനുശേഷമാണ് ജില്ലയിൽ നിന്നൊരാൾക്ക് റാങ്ക് ലഭിക്കുന്നത്. നാലാം ശ്രമത്തിലാണ് മൈസൂർ സർവകലാശാലയിൽനിന്നുള്ള നിയമബിരുദധാരിയായ ദേവിക നേട്ടം കൈവരിച്ചത്. പട്ടികവർഗ ക്ഷേമ വകുപ്പ് മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പഞ്ചായത്ത് വകുപ്പ് ജോയിൻറ് ഡയറക്ടറായി വിരമിച്ച പനമരം സ്വദേശി എൻ. സുരാജി​െൻറയും പനമരത്തെ ബയോ ഹോം ഹോമിയോ ക്ലിനിക് നടത്തുന്ന ഡോ. സുലോചനയുടെയും ഏക മകളാണ്. ചെറുപ്പകാലത്തൊന്നും സിവിൽ സർവിസ് മോഹമുണ്ടായിരുന്നില്ലെന്ന് ദേവിക നിരഞ്ജന പറയുന്നു. മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂളിൽ പത്താം ക്ലാസ് വരെയും തൃശൂർ ചിന്മയ മിഷൻ സ്കൂളിൽ പ്ലസ്ടു വരെയും പഠിക്കുമ്പോൾ ഒരു ശരാശരി വിദ്യാർഥിയായിരുന്നു ദേവിക. മൈസൂരിൽ ജെ.എസ്.എസ് കോളജിലെ നിയമ പഠനത്തിനുശേഷം ആറാം റാങ്കോടെയാണ് ബിരുദം നേടിയത്. രണ്ടു വർഷത്തോളം ഡൽഹിയിലെ ഒരു നിയമ സഹായ സ്ഥാപനത്തിൽ പ്രാക്ടിസ് ചെയ്തു. കൂടെയുണ്ടായിരുന്നവർ സിവിൽ സർവിസ് കോച്ചിങ്ങിന് പോകുന്നത് ദേവികക്കും പ്രചോദനമാെയന്ന് പിതാവ് സുരാജ് പറഞ്ഞു. 2015ൽ പ്രിലിമിനറി എഴുതിയെങ്കിലും വിജയിച്ചില്ല. പിന്നീട് വീട്ടിലിരുന്ന് പഠിച്ച് 2016ൽ പ്രിലിമിനറി പരീക്ഷ പാസാെയങ്കിലും മെയിൻ പരീക്ഷയിൽ വിജയിച്ചില്ല. ശേഷം, തിരുവനന്തപുരത്തെ സിവിൽ സർവിസ് അക്കാദമിയിൽ ചേർന്നു. നിയമംതന്നെ ഐച്ഛിക വിഷയമായെടുത്താണ് സിവിൽ സർവിസിന് അപേക്ഷിച്ചത്. 2017 ജൂണിൽ പ്രിലിമിനറി പരീക്ഷയും ഒക്ടോബറിൽ മെയിൻ പരീക്ഷയും പാസായശേഷം മാർച്ചിലായിരുന്നു അഭിമുഖം. 605ാം റാങ്കായതിനാൽ ഐ.എ.എസ് ലഭിക്കില്ല. ഐ.പി.എസിന് സാധ്യതയുണ്ടായിരുന്നെങ്കിലും ഓപ്ഷൻ ഇഷ്ടപ്പെടാത്തതിനാൽ ഐ.എഫ്.എസോ ഐ.ആർ.എസോ ആയിരിക്കും ലഭിക്കുക. മൂന്നുമാസത്തിനകം ഇതി​െൻറ അലോട്ട്മ​െൻറ് ലഭിക്കും. ഐ.ആർ.എസ് ആണ് ലഭിക്കുന്നതെങ്കിൽ ഇൻകം ടാക്സ് അസി. കമീഷണർ ആയായിരിക്കും ആദ്യനിയമനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖർ ദേവികയെ അഭിനന്ദനമറിയിച്ചു. MONWDL26 niranjana
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story