Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:27 AM GMT Updated On
date_range 1 May 2018 5:27 AM GMTമൊബൈൽ സി.ബി നാറ്റ് ലാബ് പര്യടനം തുടരുന്നു
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന ടി.ബി എലിമിനേഷൻ മിഷെൻറ പ്രചാരണത്തിെൻറ ഭാഗമായി ടി.ബി സെല്ലിനു കീഴിലുള്ള മൊബൈൽ സി.ബി നാറ്റ് ലാബിെൻറ സേവനം ജില്ലയിൽ തുടരുന്നു. 24ന് ബീച്ച് ആശുപത്രിയിൽ തുടങ്ങിയ മൊബൈൽ ലാബ് തിങ്കളാഴ്ച കുറ്റ്യാടി താലൂക്കാശുപത്രിയിൽ ക്യാമ്പ് നടത്തി. മുക്കം, താമരശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി, താലൂക്കാശുപത്രികളിൽ ഇതിനോടകം സേവനം നൽകിയിട്ടുണ്ട്. േമയ് രണ്ടിന് ചെറുവാടി സി.എച്ച്.സി, മൂന്നിന് ഒളവണ്ണ സി.എച്ച്.സി, നാലിന് നാദാപുരം ജില്ല ആശുപത്രി, അഞ്ചിന് ബാലുശ്ശേരി താലൂക്കാശുപത്രി, ഏഴിന് ജില്ല ടി.ബി സെൻറർ എന്നിവിടങ്ങളിൽ രോഗ നിർണയ ക്യാമ്പ് നടത്തും. േമയ് എട്ടിന് ബീച്ചാശുപത്രിയിൽ ക്യാമ്പ് സമാപിക്കുമെന്ന് ജില്ല ടി.ബി ഓഫിസർ ഡോ.പി.പി പ്രമോദ് കുമാർ പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിലെ പര്യടനത്തിനുശേഷമാണ് സി.ബി നാറ്റ് ലാബിെൻറ മൊബൈൽ വാഹനം ജില്ലയിൽ എത്തിയത്. ഒരേസമയം നാല് പരിശോധനകൾ ചെയ്യാവുന്നതും രണ്ടര മണിക്കൂറിനകം ക്ഷയരോഗ നിർണയം നടത്തി റിസൾട്ട് നൽകുന്നതും ഈ സംവിധാനത്തിെൻറ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story