Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആറ്റുകൊഞ്ച് കൃഷി...

ആറ്റുകൊഞ്ച് കൃഷി പരിചയപ്പെടുത്തി നെല്‍സണ്‍

text_fields
bookmark_border
കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ മത്സ്യകൃഷി ചെയ്യുന്ന 137 കര്‍ഷകര്‍ അംഗങ്ങളായുള്ള കൂട്ടായ്മയൊരുക്കി സഹായം നല്‍കി മാതൃകയാവുകയാണ് മത്സ്യവികസന ഏജന്‍സി കോഒാഡിനേറ്റര്‍ നെല്‍സണ്‍ ജേക്കബ് കുളക്കാട്ട്. കോഴിക്കോട് എഫ്.എഫ്.ഡി.എ നല്‍കുന്ന മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് നിരവധി പദ്ധതികള്‍ ഇദ്ദേഹത്തി​െൻറ നേതൃത്വത്തില്‍ കോടഞ്ചേരിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. നല്ല മത്സ്യകര്‍ഷകന്‍കൂടിയായ നെൽസൺ കര്‍ഷകര്‍ക്ക് പുതിയ കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിലും ശ്രദ്ധിക്കുന്നു. വീടിനടുത്തുള്ള കുളത്തില്‍ ആറ്റുകൊഞ്ച് കൃഷി ചെയ്യുന്നുണ്ട്. ശുദ്ധജലത്തില്‍ വളരുന്ന ഈ ഇനം നിലവില്‍ മത്സ്യകൃഷി ചെയ്യുന്ന കുളങ്ങളില്‍ ഉപയോഗിക്കാം. കിലോക്ക് 600 രൂപ വരെ വില ലഭിക്കുന്ന ആറ്റുകൊഞ്ചി​െൻറ വിത്തിന് രണ്ടര രൂപയാണ്‌ വില. വിളവെടുക്കുന്ന സമയം ഒരു ആറ്റു കൊഞ്ചി​െൻറ ശരാശരി തൂക്കം 150 ഗ്രാമാണ്. ഇടുന്ന വിത്തില്‍ 75 ശതമാനവും വളരും. 10 മാസംകൊണ്ട് ഇവ വിളവെടുക്കാനാകും. നിലവില്‍ നിരവധി കര്‍ഷകര്‍ക്ക് മത്സ്യക്ലബ് മുഖേന ഇവയുടെ വിത്തുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മാര്‍ക്കറ്റില്‍ വളരെയധികം വില ലഭിക്കുന്ന ഈ ഇനം മലയോര മേഖലയില്‍ നല്ല വിളവാണ് ലഭിക്കുന്നതെന്ന് നെല്‍സണ്‍ പറയുന്നു. കര്‍ഷകര്‍ക്ക് നല്ല വരുമാനമാർഗമായി ഈ കൃഷി പരീക്ഷിക്കാനാവുമെന്നും ഇദ്ദേഹം പറയുന്നു. മത്സ്യക്ലബ് രൂപവത്കരിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ കോടഞ്ചേരിയിലെ മത്സ്യകര്‍ഷകര്‍ക്ക് വല, മത്സ്യത്തീറ്റ എന്നിവ സബ്സിഡി നിരക്കില്‍ വിതരണം ചെയ്തുവരുന്നുണ്ട്. ജില്ലയിലെ മികച്ച മത്സ്യകര്‍ഷകര്‍ക്കുള്ള പുരസ്കാരം രണ്ടു വര്‍ഷം തുടര്‍ച്ചയായി ലഭിച്ചത് ഈ മത്സ്യക്ലബില്‍ അംഗമായ കര്‍ഷകര്‍ക്കാണ്. ക്ലബ് പ്രവര്‍ത്തനത്തിലൂടെ കോടഞ്ചേരി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് തനത് കൃഷി കൂടാതെ അധിക വരുമാനം കണ്ടെത്താനുള്ള മാർഗം കാണിച്ചുകൊടുക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നെല്‍സണ്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story