Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 10:44 AM IST Updated On
date_range 1 May 2018 10:44 AM ISTജില്ല അർബൻ എംപ്ലോയീസ് ആൻഡ് വെൽെഫയർ സൊസൈറ്റി ആറാം വാർഷികം
text_fieldsbookmark_border
ഫറോക്ക്: മാത്തോട്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന ജില്ല സഹകരണ അർബൻ എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് വെൽെഫയർ സൊസൈറ്റിയുടെ ആറാം വാർഷികവും ഗൃഹോപകരണ വായ്പമേളയും വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ.വി. കോയ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സി.എച്ച് സെൻറർ സെക്രട്ടറി എം.എ. റസാഖ് മുഖ്യാതിഥിയായി. വായ്പമേള കോഴിക്കോട് അസിസ്റ്റൻറ് രജിസ്ട്രാർ സി.കെ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ഇൻസ്പെക്ടർ ഹരിഹരൻ, കോർപറേഷൻ കൗൺസിലർമാരായ ബീരാൻകോയ, ഷൈമ, സി.ഇ.ഒ സംസ്ഥാന സെക്രട്ടറി എ.കെ. മുഹമ്മദലി, എം.ഐ. മുഹമ്മദ് ഹാജി, അനിൽകുമാർ, അബ്ദുസ്സലാം, ഹനീഫ എന്നിവർ സംസാരിച്ചു. സന്തോഷ് കടലുണ്ടി സ്വാഗതവും മജീദ് അമ്പലംകണ്ടി നന്ദിയും പറഞ്ഞു. നവധാര വായനശാല വാർഷികാഘോഷം രാമനാട്ടുകര: ചേലേമ്പ്ര സ്‌പിന്നിങ് മിൽ നവധാര വായനശാല വാർഷികാഘോഷം ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്‌ഘാടനം ചെയ്തു. പിന്നണി ഗായകൻ വി.ടി. മുരളി മുഖ്യാതിഥിയായി. ചെയർമാൻ പി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കർമാരായ സി.കെ. ഗിരിജ വല്ലി, എം. രുഗ്മിണി, കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. മോഹൻദാസ് എന്നിവരെ ആദരിച്ചു. പരത്തുള്ളി രവീന്ദ്രൻ, കെ.കെ. ഗംഗാധരൻ നായർ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. പ്രമോദ് ദാസ്, എൻ. ഉദയകുമാരി, സി. ബേബി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി പി. പരമേശ്വരൻ സ്വാഗതവും പ്രസിഡൻറ് പി. പ്രേമരാജൻ നന്ദിയും പറഞ്ഞു. തുടർന്ന് വായനശാല പ്രവർത്തകരുടെ കലാപരിപാടികളും നടുവട്ടം ഉറവ് സാംസ്കാരിക വേദി അവതരിപ്പിച്ച ചക്കനാടകവും അരങ്ങേറി. യാത്രയയപ്പ് നൽകി ഫറോക്ക്: ഫാറൂഖ് കോളജിൽനിന്ന് വിരമിക്കുന്ന അഡ്മിനിസ്േട്രറ്റിവ് അസിസ്റ്റൻറ് പി. അബ്ദുൽ മജീദ്, ജൂനിയർ സൂപ്രണ്ട് പി. ഹംസ എന്നിവർക്ക് ഫാറൂഖ് കോളജ് എംപ്ലോയീസ് ക്ലബ് യാത്രയയപ്പ് നൽകി. പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് എൻ.പി. നാസർ അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, െട്രയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ. സി.എ. ജൗഹർ, കോളജ് ചീഫ് ലൈേബ്രറിയൻ ഡോ. മൻസൂർ ബാബു, കോളജ് െഡവലപ്മെൻറ് ഓഫിസർ എം. അയ്യൂബ്, അൽഫാറൂഖ് എജുക്കേഷൻ സെൻറർ ഡയറക്ടർ ഡോ. എ.കെ. അബ്ദുറഹീം, അധ്യാപക പ്രതിനിധികളായ ഡോ. ടി. മുഹമ്മദാലി, ഡോ. പി.എ. ശുഭ, ഡോ. ശാലിന ബീഗം, സീനിയർ സൂപ്രണ്ട് പി. കുഞ്ഞിമോയി, ട്രെയിനിങ് കോളജ് സൂപ്രണ്ട് റുബീന, ക്ലബ് സെക്രട്ടറി അനീസ് അലി, കെ.പി. നജീബ്, സലീം വേങ്ങാട്ട്, പി. അബ്ദുൽ ഗഫൂർ, പി. അബ്ദുൽ ഖൈർ, എ.പി. അൻവർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story