Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:11 AM GMT Updated On
date_range 1 May 2018 5:11 AM GMT'വേനൽത്തുമ്പികൾ' കലാജാഥക്ക് സ്വീകരണം
text_fieldsbookmark_border
ബേപ്പൂർ: ബാലസംഘം ബേപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വേനൽത്തുമ്പികൾ' കലാജാഥക്ക് മാത്തോട്ടത്ത് സ്വീകരണം നൽകി. 15 ഓളം കേന്ദ്രങ്ങളിൽ 20 ഓളം കൊച്ചു കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലീഡർ എ.വി. അനുഭവ്, വൈസ് ലീഡർ കെ. ജിൻസി, ടീം മാനേജർ കെ. ഉദയകുമാരി എന്നിവർ ചേർന്നാണ് ജാഥയെ നിയന്ത്രിച്ചത്. കശ്മീരിലെ കഠ്വയിൽ വർഗീയവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ബാലികക്കുള്ള സമർപ്പണമായിരുന്നു പരിപാടി. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിെൻറ ആവശ്യകതയെക്കുറിച്ച് സമൂഹത്തിന് ബോധ്യപ്പെടുത്തുക കൂടിയാണ് ജാഥയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story