Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ജീവിതം...

'ജീവിതം ഇരട്ടയാകു​​േമ്പാൾ' പ്രദർശനം ചൊവ്വാഴ്​ച

text_fields
bookmark_border
കോഴിക്കോട്: ആണും പെണ്ണുമായും ഹിന്ദുവും മുസൽമാനുമായും ധനികനും ദരിദ്രനുമായും ശോഷിച്ചുപോകുന്ന ജീവിതങ്ങളെ സമകാലിക സാമൂഹിക രാഷ്ട്രീയ പരിസരത്ത് നോക്കിക്കാണുന്ന 'ഇരട്ടജീവിതം' സിനിമ പ്രദർശനം ചൊവ്വാഴ്ച. അദ്രമാൻ എന്ന ട്രാൻസ്ജെൻഡറിനെ സമൂഹവും പൊതുബോധവും നോക്കിക്കാണുന്നതെങ്ങനെയെന്ന് വരച്ചിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് സുരേഷ് നാരായണനാണ്. മാനാഞ്ചിറ ടവറിലുള്ള ഓപൺ സ്ക്രീനിൽ ചൊവ്വാഴ്ച വൈകീട്ട് 5.30ന് സിനിമ പ്രദർശിപ്പിക്കും. മൂലകഥ അഹമദ് മുഈനുദ്ദീനും ഛായാഗ്രഹണം ഷഹനാദ് ജലാലും നിർവഹിച്ചു. നിർമാതാവ് എം.ജി. വിജയ് ആണ്.
Show Full Article
TAGS:LOCAL NEWS 
Next Story