Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടക്കും തെക്കും:...

വടക്കും തെക്കും: ഇന്ത്യക്ക്​ ആവശ്യം യഥാർഥ ഫെഡറലിസം

text_fields
bookmark_border
കർണാടകയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ ഭാരതീയ ജനതാപാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് പറ്റിയ നാക്കുപിഴ കോൺഗ്രസിന് നന്നേ രസിച്ചത് സ്വാഭാവികം. ഇന്ത്യയിൽ ഏറ്റവും കടുത്ത അഴിമതി ഭരണത്തിന് മത്സരമുണ്ടെങ്കിൽ അത് കർണാടകയിലെ യെദിയൂരപ്പ സർക്കാറിന് കിട്ടുമെന്നാണ് അമിത് ഷാ പറഞ്ഞത്. കർണാടക ഇപ്പോൾ ഭരിക്കുന്നത് കോൺഗ്രസി​െൻറ സിദ്ധരാമയ്യയാണ്; യെദിയൂരപ്പയാകെട്ട ബി.ജെ.പിക്കാരനായ മുൻ മുഖ്യമന്ത്രിയും. ഇതിനെച്ചൊല്ലി വളരെയൊന്നും മുതലെടുപ്പ് നടത്താൻ കോൺഗ്രസ് നോക്കേണ്ടെന്നും അമിത് ഷായുടേത് നാക്കുപിഴ മാത്രമാണെന്ന് എല്ലാവർക്കും അറിയാമെന്നുമാണ് ബി.ജെ.പിയുടെ നിലപാട്. അത് ശരിയാവാം. എന്നാൽ, ആ നാക്കുപിഴക്കു പിന്നിലെ മറ്റൊരു ഘടകം കൂടുതൽ ഗൗരവപ്പെട്ട ചർച്ച ആവശ്യപ്പെടുന്നുണ്ട്. വടക്കേ ഇന്ത്യക്കാരും തെക്കേ ഇന്ത്യക്കാരും തമ്മിൽ വളർന്നുകൊണ്ടിരിക്കുന്നതായി പറയപ്പെടുന്ന അകൽച്ചയാണത്. ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്ത് ഇത്ര വലിയ പിഴവ് അമിത് ഷാക്ക് പറ്റുമായിരുന്നോ എന്ന് ചോദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നപോലെ, 'സിദ്ധരാമയ്യ'യും 'യെദിയൂരപ്പ'യും അദ്ദേഹത്തെപ്പോലുള്ളവർക്ക് ഏറക്കുറെ ഒരേ പേരുപോലെ തോന്നിക്കുന്നു-അത്രയേറെ അകലം പാലിച്ചാണ് അവരെല്ലാം തെക്കൻ ദേശീയതകളെയും സ്വത്വങ്ങളെയും കാണുന്നത്. ബി.ജെ.പി ഭരണത്തിൽ ആധിപത്യം സ്ഥാപിക്കുന്നത് ഹിന്ദുത്വശക്തികളാണെന്ന വാദത്തെ ഖണ്ഡിക്കുന്ന സമൂഹ ശാസ്ത്രജ്ഞരും അതുതന്നെ പറയുന്നു: വടക്കൻ സംസ്കാരവും ശീലങ്ങളും ഭാഷയുമെല്ലാം തെക്കൻ സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപിക്കലാണ് നടക്കുന്നത് എന്നത്രെ ആ വാദം. ബി.ജെ.പിക്കകത്തുപോലും ഇതുണ്ടെന്ന് അവർ കരുതുന്നു. ദേശീയതയുടെ മറപറ്റി രാഷ്ട്രീയ സാംസ്കാരിക ആധിപത്യം സ്ഥാപിക്കാനാണ് ഉത്തരേന്ത്യൻ രാഷ്ട്രീയ ശക്തികൾ ശ്രമിക്കുന്നതെന്ന വാദം ശക്തിപ്പെട്ടത് ബി.ജെ.പി ഭരണത്തിൽ ഹിന്ദി അടിച്ചേൽപിക്കുന്നതി​െൻറ നിരവധി സംഭവങ്ങൾ ഉണ്ടായതോടെയാണ്. എന്നാലിപ്പോൾ അതിലും ശക്തമായ പ്രത്യാഘാതം സൃഷ്ടിക്കാൻപോന്ന മറ്റൊരു തീരുമാനം ധനകാര്യ കമീഷേൻറതായി വന്നിരിക്കുന്നു. കേന്ദ്രം പിരിക്കുന്ന നികുതികളിൽ സംസ്ഥാനങ്ങൾക്കുള്ള വിഹിതങ്ങൾ നിർണയിക്കുന്നതി​െൻറ മാനദണ്ഡമാണ് അഞ്ചാം ധനകാര്യ കമീഷൻ മാറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ 1971ലെ കാനേഷുമാരി കണക്കുപ്രകാരമാണ് വരുമാനം വീതിച്ചിരുന്നതെങ്കിൽ ഇനി അത് 2011 കാനേഷുമാരി പ്രകാരമാകുമത്രെ. 1970കൾക്കുശേഷം തെക്കൻ സംസ്ഥാനങ്ങളിലെ ജനസംഖ്യ വർധന കാര്യമായി ഇടിഞ്ഞുവെങ്കിൽ വടക്കേ ഇന്ത്യയിൽ അത് ആ തോതിൽ കുറഞ്ഞില്ല. ഇതിനർഥം, 2011ലെ കണക്കനുസരിച്ച് പങ്കുവെക്കുേമ്പാൾ തെക്കൻ സംസ്ഥാനങ്ങൾക്ക് നികുതിവിഹിതം ഗണ്യമായി കുറയുമെന്നാണ്. 1971ലെ കണക്കനുസരിച്ചാണ് ഭാവിയിലും വീതംവെപ്പ് വേണ്ടതെന്ന് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ 1970കളിലുണ്ടാക്കിയ ധാരണയായിരുന്നു. അല്ലാതിരുന്നാൽ അത് ജനസംഖ്യ പെരുപ്പത്തിനു നൽകുന്ന പ്രോത്സാഹനമാകുമെന്ന് വിലയിരുത്തപ്പെട്ടു. നാൽപതുവർഷത്തിനുശേഷം ഇപ്പോൾ തെക്കൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാതോത് കുറഞ്ഞത് അവക്ക് തിരിച്ചടിയാക്കിമാറ്റുന്നതാണ് ധനകാര്യ കമീഷ​െൻറ പുതിയ തീരുമാനമെന്ന് സിദ്ധരാമയ്യ അടക്കം പലരും ചൂണ്ടിക്കാട്ടുന്നു. നികുതിവരുമാനത്തി​െൻറ ഏറിയപങ്കും നൽകുന്നത് തെക്കൻ സംസ്ഥാനങ്ങളിലുള്ളവരാണ്; എന്നാൽ, ആ വരുമാനം വീതംവെക്കുന്നിടത്ത് അവ പിന്നിലേക്ക് തള്ളപ്പെടുന്നു. സാമ്പത്തിക അസമത്വം ഇല്ലാതാക്കാൻ സമ്പന്നരിൽനിന്ന് ദരിദ്രരിലേക്ക് പണം ഒഴുകണമെന്നത് ശരിയായ തത്ത്വമാണ്. എന്നാൽ, അത് സാമ്പത്തികവ്യയം സംബന്ധിച്ച നയത്തിലാണ് വരുത്തേണ്ടത്. തെക്കൻ സംസ്ഥാനങ്ങളുടെ കാര്യക്ഷമത അവക്കു പാരയാവുകയും വടക്കരുടെ കാര്യശേഷിക്കുറവ് അവക്ക് നേട്ടമാവുകയും ചെയ്യുന്ന സ്ഥിതി ന്യായമല്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനപ്പുറം, ഇന്ത്യയുടെ ഒരുമക്കുതന്നെ ഭീഷണിയാകുന്ന തരത്തിൽ ഫെഡറൽ വ്യവസ്ഥിതി അട്ടിമറിക്കപ്പെടുന്നതി​െൻറ സൂചനകളുണ്ടെന്നും വാദിക്കപ്പെടുന്നു. കേന്ദ്രസർക്കാറിൽ വടക്കൻ സംസ്ഥാനങ്ങൾക്ക് സ്വാധീനമുണ്ടാവുകയും കേന്ദ്രം അമിതാധികാരനയങ്ങൾ അവക്കുമേൽ അടിച്ചേൽപിക്കുകയും ചെയ്യുന്നത് തെക്കൻ സംസ്ഥാനങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഇേപ്പാൾ സാമ്പത്തിക രംഗത്തുകൂടി ഉണ്ടാകുന്ന ഏകപക്ഷീയത ഏറെ വൈകാതെ രാഷ്ട്രീയ മേഖലയിലേക്കും പടരും. ലോക്സഭ സീറ്റുകളുടെ എണ്ണം 2026ൽ പുനർനിർണയിക്കുേമ്പാൾ 2021ലെ സെൻസസ് കണക്കുകളാവും പരിഗണിക്കുക. അങ്ങനെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ ഗണ്യമായി കുറയുന്നതോടെ അവയുടെ ദേശീയ രാഷ്ട്രീയ പ്രാതിനിധ്യവും കുറയും. നികുതി വരുമാനത്തിലും രാഷ്ട്രീയ പ്രാതിനിധ്യത്തിലും പിറകോട്ട് തള്ളപ്പെടാനുള്ള സാധ്യത തെക്കൻ സംസ്ഥാനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതി​െൻറ സൂചനകളുണ്ട്. രാജ്യത്തി​െൻറ ഭാവിക്ക് ഫെഡറലിസം ശക്തിപ്പെടുത്തുക അടിയന്താരാവശ്യമാവുകയാണ്. കർണാടക തെരഞ്ഞെടുപ്പും അമിത് ഷായുടെ നാക്കുപിഴയും ധനകാര്യ കമീഷൻ തീരുമാനവുമെല്ലാം വരുന്ന കാലത്തേക്കുള്ള ചില ചൂണ്ടുപലകകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story