Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവള്ളിയൂര്‍ക്കാവ്...

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം: ഗോത്രവിഭാഗങ്ങളുടെ പങ്കാളിത്തം കുറയുന്നു

text_fields
bookmark_border
*ഗോത്രവിഭാഗങ്ങൾക്ക് പണ്ടുമുതലേ നൽകിയിരുന്ന പരിഗണന ഇല്ലാതായതായി ആക്ഷേപം *അവരുടെ ഉത്സവയിടങ്ങൾ നഷ്ടമാവുന്നു മാനന്തവാടി: ഗോത്രവിഭാഗങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്ന ജില്ലയിലെ ഏറ്റവും വലിയ ഉത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ടു മഹോത്സവത്തില്‍ ഗോത്രവിഭാഗക്കാരുടെ പങ്കാളിത്തം കുറയുന്നു. ആദിവാസി സംസ്‌കാരത്തെ അടയാളപ്പെടുത്തിയിരുന്ന ഉത്സവം വാണിജ്യോത്സവം മാത്രമായി ചുരുക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നാണ് ആരോപണം. ഉത്സവത്തി​െൻറ കൊടിയേറ്റ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ഗോത്രവിഭാഗത്തിന് മുഖ്യപ്രാധാന്യം നല്‍കുമ്പോഴും മറ്റു ചടങ്ങുകളില്‍ ഇവരെ അവഗണിക്കുന്ന സമീപനമാണ് ചിലര്‍ കൈക്കൊള്ളുന്നതെന്നാണ് ആരോപണം. ആദിവാസി വിഭാഗക്കാര്‍ ഒരു വര്‍ഷം മുഴുവന്‍ നീണ്ട അധ്വാനത്തിലൂടെ സ്വരുക്കൂട്ടിവെക്കുന്ന സമ്പാദ്യവുമായാണ് ആറാട്ട് മഹോത്സവത്തിന് എത്താറുള്ളത്. ഭണ്ഡാരങ്ങളില്‍ ഇവര്‍ നിറക്കുന്ന നാണയത്തുട്ടുകളാണ് ദേവസ്വത്തി​െൻറ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന്. എന്നാൽ, കച്ചവടതാൽപര്യം മാത്രം മുതല്‍ക്കൂട്ടായി ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഉത്സവത്തി​െൻറ പൊലിമ കുറക്കുന്നത്. മുന്‍കാലങ്ങളില്‍ ആദിവാസി വിഭാഗത്തില്‍പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ ആറാട്ടു മഹോത്സവത്തി​െൻറ സമയത്ത് കാവിലെത്തുന്നത് പതിവായിരുന്നു. ഉത്സവത്തി​െൻറ സമാപനത്തി​െൻറ തലേ ദിവസം പായയും മറ്റുമായെത്തുന്ന ഇവര്‍ ആ മൈതാനങ്ങളില്‍ ഉറങ്ങി പിറ്റേദിവസം രാവിലെ മടങ്ങിപ്പോകുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഇത് അവരുടെ സംസ്‌കാരത്തി​െൻറ ഭാഗംകൂടിയായിരുന്നു. പണിയ വിഭാഗക്കാരാണ് ഇങ്ങനെ കാവിലെത്തി ഒരു രാത്രി മുഴുവന്‍ ചെലവഴിക്കാറ്. എന്നാല്‍, ഇവര്‍ ഇരിക്കുന്ന സ്ഥലങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കും വാഹന പാര്‍ക്കിങ്ങിനും മറ്റുമായി അളന്നുമുറിച്ച് നല്‍കിയതോടെ ഇരിക്കാനിടമില്ലാത്തവരായി. അതുകൊണ്ടുതന്നെ ഉത്സവത്തിനെത്തിയാലും അവിടെ തങ്ങാതെ പോവുന്നരാണ് ഏറെയും. ആരോടും പരാതി പറയാത്തതിനാല്‍ ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ ദേവസ്വം അധികൃതരും മറ്റും കണ്ടില്ലെന്നു നടിക്കുന്നതായാണ് ആക്ഷേപം. താഴെക്കാവില്‍ ഒരുക്കിയ തുറന്ന വേദിക്കു മുന്നില്‍ മാത്രമാണ് ആദിവാസി വിഭാഗങ്ങള്‍ക്ക് ഇരിക്കാന്‍ ഇടമുള്ളത്. കലാപരിപാടികള്‍ നടക്കുന്നതു കൊണ്ടു മാത്രമാണ് ഇവിടെ വാണിജ്യാവശ്യത്തിനായി വിട്ടു നല്‍കാത്തതും. ക്ഷേത്രകാര്യങ്ങളില്‍ രാഷ്ട്രീയം കടന്നുവരുന്നതും ഉത്സവത്തിന് തിരിച്ചടിയാവുന്നുണ്ട്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയം വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തില്‍ പ്രകടമായിരുന്നില്ല. എന്നാൽ, ഇപ്പോള്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ പ്രതിനിധികള്‍ ബന്ധപ്പെട്ട എല്ലാ കമ്മിറ്റികളിലും സ്ഥാനംപിടിക്കുന്നുണ്ട്. ഇങ്ങനെ കമ്മിറ്റിയില്‍ കയറിപ്പറ്റുന്നവരുടെ രാഷ്ട്രീയ അനൈക്യവും ഉത്സവത്തി​െൻറ പ്രവര്‍ത്തനത്തിന് മങ്ങലേൽപിക്കുന്നു. നവമാധ്യമങ്ങളിൽപോലും ഉത്സവം മറന്ന് രാഷ്ട്രീയ സംസാരങ്ങളിലേക്ക് കടക്കുന്നതിൽ വിശ്വാസികൾക്കും എതിർപ്പുണ്ട്. താഴെക്കാവില്‍നിന്ന് മേലേക്കാവിലേക്കുള്ള നടവഴിയും വിവാദമുയര്‍ത്തുന്നുണ്ട്. വഴിയുടെ അൽപം ഭാഗം നടകള്‍ സ്ഥാപിച്ച് കയറാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മറ്റു ഭാഗങ്ങളില്‍ ചെങ്കുത്തായ കയറ്റമാണ്. മുമ്പുണ്ടായിരുന്ന വഴി മണ്ണിട്ടുയര്‍ത്തി വഴി നിര്‍മിച്ചതോടെ എഴുന്നള്ളിക്കുമ്പോള്‍ ആനക്ക് ഉള്‍പ്പെടെ ഇതുവഴി സഞ്ചരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. വികസനത്തി​െൻറ പേരില്‍ ചിലര്‍ കാട്ടുന്ന പ്രവര്‍ത്തനങ്ങളോട് മിക്കവര്‍ക്കും അമര്‍ഷമുണ്ട്. വള്ളിയൂര്‍ക്കാവി​െൻറ വികസനത്തിനായി അക്ഷീണം പ്രയത്‌നിച്ചവരുടെ കുടുംബങ്ങളെയൊക്കെ വെട്ടിനിരത്തി മേല്‍ക്കോയ്മ കാട്ടാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന ആരോപണവും പരക്കെയുണ്ട്. ഉത്സവം കേവലം വാണിജ്യത്തിന് മാത്രം പ്രാധാന്യം നല്‍കി നടത്തുമ്പോള്‍ നഷ്ടപ്പെടുന്നത് ഒരു ജനതയുടെ സംസ്‌കൃതി കൂടിയാണ്. വരുന്ന ഉത്സവ കാലത്തെങ്കിലും ഗോത്രവിഭാഗങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കി ഉത്സവം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവണണെന്ന ആവശ്യമാണ് ഉയരുന്നത്. FRIWDL25 വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിൽ പെങ്കടുക്കാനെത്തിയ ഗോത്രജനത പുറ്റാട്, ഇയ്യമ്പാറ പ്രദേശങ്ങളിൽ വീണ്ടും പുലി *കഴിഞ്ഞദിവസം ആടിനെ കൊന്നു മേപ്പാടി: പുറ്റാട്, ഇയ്യമ്പാറ, കാരക്കൊല്ലി പ്രദേശങ്ങളിൽ വീണ്ടും പുലിഭീതി. കഴിഞ്ഞദിവസം പുലർച്ച രണ്ടിന് പുറ്റാട് കാരക്കൊല്ലി ഒറ്റത്തെങ്ങിൽ മനോജി​െൻറ രണ്ടു വയസ്സുള്ള ആടിെന പുലി കൊന്നു. നേരത്തെയും പ്രദേശത്ത് പുലിഭീഷണി നിലനിന്നിരുന്നു. ആറു മാസമായി പുലിഭീതിയെ തുടർന്ന് നാട്ടുകാർ പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ്. ആറുമാസത്തിനിടെ ആറ് ആടുകളെയാണ് പുലി കൊന്നത്. പുലിയെ നിരീക്ഷിക്കാനോ മറ്റു നടപടികളെടുക്കാനോ വനംവകുപ്പ് അധികൃതർ ഇടപെടുന്നില്ലെന്ന ആരോപണവും ശക്തമാണ്. കൂടു സ്ഥാപിച്ച് പുലിെയ പിടികൂടി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നല്ലനൂർ വനമേഖല ചേർന്നുകിടക്കുന്നതാണ് പ്രദേശങ്ങൾ. പുലിയെ പേടിച്ച് കുട്ടികളെ സ്കൂളിലും മദ്റസയിലും മറ്റും അയക്കാൻപോലും ഭ‍യപ്പെടുകയാണ്. മാസങ്ങളായി തുടരുന്ന പുലിഭീതിക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ജനങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story