Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:20 AM GMT Updated On
date_range 31 March 2018 5:20 AM GMTഉള്ള്യേരിയില്‍ കുടിവെള്ളത്തിന് മുന്‍ഗണന
text_fieldsbookmark_border
ഉള്ള്യേരി: 13,84,14,774 രൂപ ചെലവ് പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ് ഉള്ള്യേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു. കുടിവെള്ള വിതരണത്തിനു മുന്തിയ പരിഗണന നല്കിയ ബജറ്റ് ഇതിനായി 45,50,000 രൂപ നീക്കിവെച്ചു. അംഗൻവാടികളില്‍ കുടിവെള്ള വിതരണത്തിനായി 11,10,000 രൂപ വേറെയും നീക്കിവെച്ചു. ഭവന നിര്‍മാണത്തിന് 68,42,600 രൂപയും മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് 23,00,000 രൂപയും പട്ടികജാതി ഭവനനിര്‍മാണത്തിന് 25,43,600 രൂപയും വീട് നവീകരണത്തിന് 19,00,000 രൂപയും നീക്കിവെച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി മുഴുവന്‍ വിദ്യാലയങ്ങളിലും പ്രഭാത ഭക്ഷണം, വോളിബാള്‍, നീന്തല്‍, കരാേട്ട പരിശീലനം, ഗണിതം മധുരം, ഭാഷാപോഷണം തുടങ്ങിയ പദ്ധതികള്‍ക്കും പണം വകയിരുത്തിയിട്ടുണ്ട്. ഒരു വാര്‍ഡില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡൻറ് ചന്ദ്രിക പൂമടത്തില്‍ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story