Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിഷാരികാവ്...

പിഷാരികാവ് ഭക്തിസാന്ദ്രം; കാളിയാട്ടം ഇന്ന്​

text_fields
bookmark_border
കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വലിയ വിളക്കിന് ഭക്തജനങ്ങൾ ഒഴുകിയെത്തി. വിവിധ ദേശങ്ങളിൽനിന്നുള്ള വരവുകൾകൂടി എത്തിയതോടെ ക്ഷേത്രവും ജനനിബിഡമായി. രാവിലെ മന്ദമംഗലത്തുനിന്നുള്ള ഇളനീർക്കുല വരവ്, വസൂരിമാല വരവ് എന്നിവ എത്തിയതോടെ വൈവിധ്യത്തി​െൻറ ദൃശ്യപ്പെരുമയിൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമായി. വൈകീട്ട് മൂന്നു മുതൽ വരവുകളുടെ ഘോഷയാത്രയായി. രാത്രി 11നുശേഷം പുറത്തെഴുന്നള്ളിപ്പ് നടന്നു. അപൂർവമായ ആചാരവൈവിധ്യങ്ങളുടെ ഭക്തിനിർഭര ചടങ്ങു കാഴ്ചകളുമായി പ്രശസ്തമായ കാളിയാട്ടം വെള്ളിയാഴ്ച നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story