Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാട്​ പ്ലാസ്​റ്റിക്​ ...

വയനാട്​ പ്ലാസ്​റ്റിക്​ നിരോധിത ജില്ലയാണോ?

text_fields
bookmark_border
*സമ്പൂർണ പ്ലാസ്റ്റിക് നിരോധിത ജില്ലയെന്ന പ്രഖ്യാപനം അട്ടിമറിക്കപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല കൽപറ്റ: സമ്പൂർണ പ്ലാസ്റ്റിക് നിരോധിത ജില്ലയെന്ന പ്രഖ്യാപനം ഒന്നരവർഷം പിന്നിടുേമ്പാഴും വയനാട് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ മുങ്ങിനിൽക്കുന്നു. കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതിക ആഘാതങ്ങളും കാരണം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വയനാടിന് ആശ്വാസമേകാൻ മുൻ ജില്ല കലക്ടർ കേശവേന്ദ്രകുമാർ ഉത്തരവിട്ട പ്ലാസ്റ്റിക് നിരോധനം പൂർണമായും അട്ടിമറിക്കപ്പെട്ട നിലയിലാണ്. വയനാടൻ ജനത വേണ്ട പിന്തുണ നൽകാൻ ഒരുക്കമായിട്ടും പ്ലാസ്റ്റിക് നിരോധനം ആർജവത്തോടെ നടപ്പിൽ വരുത്താനുള്ള നടപടികളുടെ അഭാവമാണ് തിരിച്ചടിയാകുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾക്കു പുറമെ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നതിനാൽ പ്ലാസ്റ്റിക് കാരി ബാഗുകൾ, പ്ലാസ്റ്റിക്/തെർമോകോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് ഡിസ്പോസിബ്ൾ ഗ്ലാസുകൾ തുടങ്ങിയവ നിരോധിച്ച് 2016 ആഗസ്റ്റ് 13നാണ് ജില്ല ഭരണകൂടം ഉത്തരവിട്ടത്. 2016 ഒക്ടോബർ രണ്ടുമുതൽ വയനാട് പ്ലാസ്റ്റിക് രഹിത ജില്ലയായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 2016 ജൂലൈ 30ന് ചേർന്ന ജില്ല വികസന സമിതി യോഗമാണ് 'പ്ലാസ്റ്റിക് രഹിത ജില്ല' എന്ന ആശയം മുന്നോട്ടുവെച്ചത്. തുടർന്ന് ജില്ല മജിസ്േട്രറ്റി​െൻറ അധികാരമുപയോഗിച്ച് പ്ലാസ്റ്റിക് കാരി ബാഗുകളടക്കമുള്ളവ നിരോധിച്ച് കലക്ടർ ഉത്തരവിറക്കുകയായിരുന്നു. വയനാട്ടിൽ പ്ലാസ്റ്റിക് കാരി ബാഗോ പ്ലേറ്റുകളോ ഉൽപാദിപ്പിക്കുന്ന ഒരു യൂനിറ്റ് പോലും ഇല്ലെന്നിരിക്കേ, വയനാട്ടിലെ ജനങ്ങൾക്ക് അത് ഒട്ടും തൊഴിൽസാധ്യത നൽകുന്നില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവിനുപിന്നാലെ കേശവേന്ദ്രകുമാറിനെ സംസ്ഥാന സർക്കാർ വയനാട്ടിൽനിന്ന് സ്ഥലംമാറ്റിയതോടെ നിരോധനം എങ്ങുമെത്താതെ പോവുകയായിരുന്നു. ധിറുതിയിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി അടക്കമുള്ളവർ രംഗത്തുവന്നെങ്കിലും 2017 ജനുവരിയോടെ നിരോധനവുമായി സഹകരിക്കാൻ തയാറാണെന്ന് അവർ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് പ്ലാസ്റ്റിക് കാരി ബാഗുകൾ മാറ്റി കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി ടൗണുകളിൽ ഉൾപ്പെടെ മിക്ക വ്യാപാര സ്ഥാപനങ്ങളും കടലാസ് സഞ്ചികളും തുണിസഞ്ചികളുമൊക്കെ ഓർഡർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, പ്ലാസ്റ്റിക് രഹിത ജില്ലയായി മാറിയ വയനാട്ടിൽ കാര്യമായ പരിശോധനകളൊന്നും നടക്കാത്ത അവസ്ഥയായി. തുടർന്ന് തുണി സഞ്ചികൾക്കു പകരം വളരെ കുറഞ്ഞ മൈക്രോണിലുള്ള ഹാനികരമായ പ്ലാസ്റ്റിക് സഞ്ചികൾ വീണ്ടും വയനാട്ടിലെ കടകളിൽ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യമാണുള്ളത്. പല വ്യാപാരികളും കാരി ബാഗുകളും ഡിസ്പോസിബ്ൾ ഗ്ലാസുമൊക്കെ സജീവമായി ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് നിരോധനത്തെ മാനസികമായി പിന്തുണക്കുന്ന ഒറ്റപ്പെട്ട ചില വ്യാപാരികൾ ഇപ്പോഴും തുണിസഞ്ചിയും കടലാസ് സഞ്ചിയുമൊക്കെ ഉപയോഗിക്കുന്നുണ്ട്. നിരോധനം നടപ്പാവുന്നില്ലെന്ന് കണ്ടതോടെ പ്ലാസ്റ്റിക് കുന്നുകൂടുന്ന ഘട്ടത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ശക്തമായ നടപടികളൊന്നുമുണ്ടാകുന്നില്ല. ടൂറിസ്റ്റുകൾ വഴിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആധിക്യമാണ് ജില്ല നേരിടുന്ന വലിയ ഭീഷണികളിലൊന്ന്. വനേമഖലയിലടക്കം പ്രതിമാസം ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വയനാടൻ മണ്ണിൽ ചേരുന്നത്. സഞ്ചാരികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും സംവിധാനമുണ്ടായില്ല. പൂക്കോട് തടാക പരിസരങ്ങളിൽ സഞ്ചാരികൾ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് 'മാധ്യമം' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ല അടക്കമുള്ള പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുേമ്പാൾ വയനാട്ടിൽ അധികൃതരുടെ ഉദാസീനതയാണ് തിരിച്ചടിയാവുന്നത്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്ലാസ്റ്റിക് നിരോധനത്തി​െൻറ കാര്യത്തിൽ തുടക്കത്തിൽ കർശന നടപടികളുമായി മുന്നോട്ടുപോയെങ്കിലും പിന്നീട് അതുമുണ്ടായില്ല. നാടി​െൻറ നിലനിൽപിന് കർശന നിലപാടെടുക്കാൻ ജില്ല ഭരണകൂടം തയാറാവണമെന്നും പ്ലാസ്റ്റിക് രഹിത ജില്ലയെന്ന പ്രഖ്യാപനം പൂർണാർഥത്തിൽ നടപ്പാക്കാൻ നടപടിവേണമെന്നും ആവശ്യമുയരുകയാണിപ്പോൾ. THUWDL23 പൂക്കോട് തടാക പരിസരത്ത് സഞ്ചാരികൾ വലിെച്ചറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം ജില്ല പഞ്ചഗുസ്തി കൽപറ്റ: ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ് ഏപ്രിൽ 14ന് കൽപറ്റ എം.ജി.ടി ഹാളിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്പോർട്സ് കൗൺസിലി​െൻറ അംഗീകാരത്തോടെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവിധ കാറ്റഗറികളിലായി പുരുഷ, വനിത മത്സരങ്ങളുണ്ടാകും. ഈ വർഷം മുതൽ ലെഫ്റ്റ് ഹാൻഡ് മത്സരങ്ങളുമുണ്ടായിരിക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലും മാസ്റ്റേഴ്സ്, അംഗ പരിമിതർ എന്നീ വിഭാഗങ്ങളിലുമാണ് മത്സരങ്ങൾ. ജില്ലയിലെ ജിമ്മുകൾക്കും ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മത്സരാർഥികളെ പങ്കെടുപ്പിക്കാം. 14ന് രാവിലെ 9.30ന് രജിസ്ട്രേഷനും ഭാര പരിശോധനയും നടക്കും. 10.30ന് മത്സരങ്ങൾ ആരംഭിക്കും. വിജയികൾക്ക് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. മത്സരാർഥികൾ റൗണ്ട് നെക്ക് ടീ ഷർട്ട്, ട്രാക്ക് സ്യൂട്ട്, ഷൂസ് തുടങ്ങിയവ ധരിക്കേണ്ടതാണ്. വയസ്സ് തെളിയിക്കുന്ന രേഖ ഹാജരാക്കണം. വിവരങ്ങൾക്ക്: 9747616067, 9447316365.
Show Full Article
TAGS:LOCAL NEWS 
Next Story