Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടമേരി എം.യു.പി സ്കൂൾ...

കടമേരി എം.യു.പി സ്കൂൾ വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

text_fields
bookmark_border
കടമേരി: രണ്ടുദിവസങ്ങളിലായി നടക്കുന്ന കടമേരി എം.യു.പി സ്കൂൾ വാർഷികാഘോഷ പരിപാടികൾക്കും സർവിസിൽനിന്ന് വിരമിക്കുന്ന കാട്ടിൽ മൊയ്തു മാസ്റ്റർ, ജെ.പി. അബ്ദുറഹ്മാൻ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനത്തിനും വ്യാഴാഴ്ച തുടക്കമാവും. രാവിലെ 10ന് ജില്ല പഞ്ചായത്ത് മെംബർ ടി.കെ. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരൻ ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനവും സാംസ്കാരിക സദസ്സും എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് എം.എം. നഷീദ ടീച്ചർ അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പാറക്കൽ അബ്ദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രശസ്ത കലാകാരൻ സുനിൽ കേട്ടേമ്പ്രം അവതരിപ്പിക്കുന്ന കലാവിരുന്ന് അരങ്ങേറും. പരിപാടിയോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലും വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പി.ടി.എ പ്രസിഡൻറ് ഇ.പി. മൊയ്തു, ഹെഡ്മാസ്റ്റർ എൻ.പി. ഇബ്രാഹിം എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story