Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാണാസുരമലയിലെ അനധികൃത...

ബാണാസുരമലയിലെ അനധികൃത ക്വാറി: സബ് കലക്ടറുടെ നേതൃത്വത്തിൽ ഭൂമി അളന്നു

text_fields
bookmark_border
കലക്ടറുടെ ഇടപെടലിൽ സമരരംഗത്തെ ആദിവാസികൾക്കും ആശ്വാസം വെള്ളമുണ്ട: ഏറെക്കാലത്തെ വിവാദങ്ങൾക്കൊടുവിൽ ബാണാസുരമലയിലെ അനധികൃത ക്വാറിയും ആദിവാസി വീടുകൾക്കും ഇടയിലെ വിവാദ ഭൂമി സബ് കലക്ടററുടെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരമാണ് സബ് കലക്ടർ എൻ.എസ്.കെ ഉമേഷി​െൻറ നേതൃത്വത്തിൽ, ജിയോളജി വകുപ്പ് ഓഫിസർ, സർവേ സൂപ്രണ്ട്, പഞ്ചായത്ത് സെക്രട്ടറി, വെള്ളമുണ്ട വില്ലേജ് ഓഫിസർ, റവന്യൂ ഉദ്യോഗസ്ഥർ അടങ്ങിയവർ അധികൃതർ അളന്നു തിട്ടപ്പെടുത്തിയത്. ക്വാറിക്ക് ലൈസൻസ് പുതുക്കിനൽകരുതെന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറിയോട് സബ് കലക്ടർ ഉത്തരവിട്ടിരുന്നു. സർക്കാർ വിവാദ ക്വാറി അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ആദിവാസികൾ കലക്ടറേറ്റ് മാർച്ചും നടത്തിയിരുന്നു. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ചട്ടങ്ങൾ കാറ്റിൽ പറത്തി അനുവദിച്ച ക്വാറിക്ക് എതിരെ നടപടിയുണ്ടാകുന്നത്. ഉദ്യോഗസ്ഥരിൽ പലരും ക്വാറി മുതലാളിക്ക് അനുകൂലമായി ഉറച്ചു നിന്നപ്പോഴും 2012 മുതൽ സമരരംഗത്ത് ഉറച്ചുനിന്ന ആദിവാസികൾക്ക് സബ് കലക്ടറുടെ നടപടി ആശ്വാസമായി. ആദിവാസി വീടുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ക്വാറിക്ക് പഞ്ചായത്ത് ഇടപെട്ട് ലൈസൻസ് നൽകിയതുതന്നെ തെറ്റായ നടപടിയായിരുന്നെന്ന് ആർ.ഡി.ഒ വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ച നോട്ടീസിൽ പറഞ്ഞിരുന്നു. ആദിവാസികളുടെ പരാതിയെ തുടർന്ന് ആർ.ഡി.ഒ ഓഫിസിൽ നടത്തിയ യോഗ തീരുമാനപ്രകാരം 2017 നവംബർ 13ന് സ്ഥലപരിശോധന നടത്തി പഞ്ചായത്ത് സെക്രട്ടറി സബ് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ ക്വാറി പ്രവർത്തിക്കുന്നതി​െൻറ 70 മുതൽ 100 മീറ്റർ വരെ അകലത്തിലാണ് ആദിവാസിവീടുകൾ എന്ന് അറിയിച്ചിരുന്നു. എന്നാൽ, ക്വാറി ഭൂമിയിൽ നിന്ന് വീടുകളിലേക്കുള്ള ദൂരം കണക്കാക്കിയിരിക്കുന്നത് വസ്തുതപരമായി ശരിയല്ലെന്ന് സബ് കലക്ടർ അയച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പാറ പൊട്ടിക്കുന്ന സ്ഥലത്തു നിന്നല്ല ദൂരം നിശ്ചയിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളമുണ്ട വില്ലേജ് ഓഫിസർ പഞ്ചായത്തി​െൻറ ആസ്തി രജിസ്റ്ററി​െൻറ പകർപ്പ് സഹിതം മുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ക്വാറി ഭൂമിയുടെ തെക്കേ അതിർത്തിയിൽ നിന്ന് 50 മീറ്റർ ചുറ്റളവിൽ ആദിവാസിവീടുകൾ ഉള്ളതായി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ക്വാറി വന്നതിന് ശേഷമാണ് വീടുകൾ പണിതത് എന്നായിരുന്നു പഞ്ചായത്തി​െൻറ‍യും ജിയോളജി വകുപ്പി​െൻറയും നിലപാട്. ഇത് നേരിൽ ബോധ്യപ്പെടുന്നതിനായാണ് സബ് കലക്ടർ വിവാദഭൂമി സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞത്. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് പ്രകാരം മേൽവീടുകൾ എട്ടുവർഷം മുതൽ 30 വർഷം മുമ്പുവരെ അവിടെ ഉണ്ടായിരുന്നതായി ചൂണ്ടിക്കാട്ടുന്നു. 2018 ജൂൺ മാസത്തിന് ശേഷമാണ് നിലവിലെ റീ സർവേ 239 ൽ ക്വാറി പ്രവർത്തനമാരംഭിച്ചിട്ടുള്ളതെന്നും നോട്ടീസിൽ പറയുന്നു. ഇതെല്ലാം നിലനിൽക്കെ ഖനനത്തിന് കഴിഞ്ഞ വർഷവും പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിരുന്നു. മൈനിങ് ലൈസൻസും നൽകിയിരുന്നു. ആദിവാസി വിഭാഗമായ കാട്ടുനായ്ക്ക വീടുകൾ അവിടെ ഉള്ളപ്പോൾ ലൈസൻസ് നൽകിയത് ശരിയായില്ലെന്നും മുമ്പത്തെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചട്ടങ്ങൾക്ക് വിരുദ്ധമായി മേൽ ക്വാറിക്ക് തുടർന്നും പ്രവർത്തനാനുമതി നൽകുന്നുവെങ്കിൽ സർക്കാറിനും ആദിവാസികൾക്കും ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും പഞ്ചായത്ത് ഉത്തരവാദിയായിരിക്കുമെന്നും സബ് കലക്ടറുടെ ഉത്തരവിൽ പറഞ്ഞിരുന്നു. WEDWDL24 ബാണാസുരമലയിലെ വിവാദ ക്വാറി ഭൂമി സബ് കലക്ടറുടെ നേതൃത്വത്തിൽ അളക്കുന്നു WEDWDL28slug പരിപാടികൾ ഇന്ന് കൽപറ്റ സമസ്ത ഓഡിറ്റോറിയം: സമസ്ത ജില്ലസമ്മേളനത്തി​െൻറ ഭാഗമായി ജില്ലയിലെ സർക്കാർ, അർധ സർക്കാർ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന സമസ്ത പ്രവർത്തകരും അനുഭാവികളുമായ ഉദ്യോഗസ്ഥർ ഒത്തുചേരുന്ന എംപ്ലോയീസ് സംഗമം- 9.30 കോൺവൊക്കേഷൻ കൽപറ്റ: എം.സി.എഫ് പബ്ലിക് സ്കൂൾ കിൻറർ ഗാർട്ടൻ വിദ്യാർഥികളുടെ കോൺവൊക്കേഷൻ സമുചിതമായി ആഘോഷിച്ചു. ഏർളി ചൈൽഡ്ഹുഡ് ഇന്ത്യ നാഷനൽ വൈസ് പ്രസിഡൻറ് കെ.ഇ. ഹാരിഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ.കെ. ജമാലുദ്ദീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. അഞ്ജല എസ്. നായർ, സുലൈമാൻ, കെ. സുറുമി, ആർ.പി. മുല്ലക്കോയ തങ്ങൾ, പ്രിൻസിപ്പൽ എം. മുഹമ്മദ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് സുനിതാ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. തുടർന്ന് കെ.ജി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും വയനാട്ടിലെ പ്രശസ്ത ഗായകൻ നിസാർ വയനാടി​െൻറ ഗാനമേളയും അരങ്ങേറി. WEDWDL23 കൽപറ്റ എം.സി.എഫ് പ്ലബ്ലിക് സ്കൂൾ കിൻറർ ഗാർട്ടൻ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ഏർലി ചൈൽഡ് ഹുഡ് ഇന്ത്യ നാഷനൽ വൈസ് പ്രസിഡൻറ് കെ.ഇ. ഹാരിഷ് ഉദ്ഘാടനം ചെയ്യുന്നു നടവയല്‍-ചങ്ങനാശ്ശേരി ബസ് സര്‍വിസ് പുനരാരംഭിച്ചു നടവയല്‍: ചങ്ങനാശ്ശേരി-നടവയല്‍ ബസ് സര്‍വിസ് പുനരാരംഭിച്ചു. നടവയലില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് നിത്യേന നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ആണ് പുനരാരംഭിച്ചത്. രാവിലെ 6.40ന് നടവയലില്‍ നിന്ന് പുറപ്പെട്ട് പനമരം, കമ്പളക്കാട്, കോഴിക്കോട്, തൃശൂര്‍ വഴി കഴിഞ്ഞ 38 വര്‍ഷമായി ഈ ബസ് സര്‍വിസ് നടത്തിവരുകയായിരുന്നു. ശബരിമല സീസണില്‍ പതിവായി ശബരിമല സ്പെഷല്‍ സര്‍വിസിനായി പോവുകയും പിന്നീട് ഇങ്ങോട്ട് വരാതാവുകയും ചെയ്യുക പതിവാണ്. ഇത്തവണയും സർവിസ് പുനരാരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. നടവയലിൽ ജനകീയ സമരസമിതി രൂപവത്കരിച്ച് പ്രവർത്തനവും ആരംഭിച്ചിരുന്നു. തുടർന്നാണ് വീണ്ടും ബസ് കഴിഞ്ഞദിവസം മുതൽ സർവിസ് പുനരാരംഭിച്ചത്. ബസ് സർവിസ് പുനരാരംഭിക്കുന്നതിന് ഇടപെടൽ നടത്തിയ കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ എന്‍.സി.പി നേതാവ് സി.എം. ശിവരാമന്‍, ജോസ് മുട്ടം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് പീറ്റര്‍ ഞരളക്കാട്ട് എന്നിവരെ ജനകീയ സമരസമിതിയോഗം അഭിനന്ദിച്ചു. ബസ് സര്‍വിസിന് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ സ്കറിയ ദേവസ്യ കൊട്ടാരം (എന്‍.സി.പി.), വി.എ. കുര്യാച്ചന്‍ (സി.പി.എം), കോണ്‍ഗ്രസ് നേതാക്കളായ ഗ്രേഷ്യസ് ചോലിക്കര, ഷാൻറി ചേനപ്പാടി, സന്തോഷ് ആചാരി (ബി.ജെ.പി) എന്നിവര്‍ സംസാരിച്ചു. WEDWDL22നടവയല്‍ -ചങ്ങനാശ്ശേരി ബസ് സര്‍വിസിന് നടവയലിൽ ജനകീയ സമിതി നൽകിയ സ്വീകരണം ------------------------------------------------ WEDWDL27 കൽപറ്റ നഗരസഭ ബജറ്റ് സെക്രട്ടറി കെ.ജി. രവീന്ദ്രൻ അവതരിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story