Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാർത്തചിത്രങ്ങളുടെ...

വാർത്തചിത്രങ്ങളുടെ മെഗാ പ്രദർശനം ശ്രദ്ധേയമായി

text_fields
bookmark_border
നാദാപുരം: മലബാർ വനിത കോളജ് മീഡിയ ക്ലബ് സംഘടിപ്പിച്ച വെബിറ്റ്സ് -18 മാധ്യമോത്സവം ശ്രദ്ധേയമായി. കോഴിക്കോട് പ്രസ്ക്ലബി​െൻറ സഹകരണത്തോടെ നടത്തിയ വാർത്തചിത്രങ്ങളുടെ പ്രദർശനം കാണാൻ സമൂഹത്തി​െൻറ നാനാ തുറകളിൽനിന്നുള്ളവർ എത്തിച്ചേർന്നു. കോഴിക്കോെട്ട വിവിധ പത്രങ്ങളിലെ ഫോട്ടോ ജേണലിസ്റ്റുകൾ പകർത്തിയ മികച്ച 70 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. ഇതോടൊപ്പം ഓപൺ ഫോറവും മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും നടന്നു. മീഡിയ ഫെസ്റ്റ് നാദാപുരം ഡിവൈ.എസ്.പി വി.കെ. രാജു ഉദ്ഘാടനം ചെയ്തു. വാർത്തചിത്രങ്ങളുടെ പ്രദർശനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ ഉദ്ഘാടനം ചെയ്തു. വിഡിയോ വാർത്തകളുടെ സ്വിച്ച് ഓൺ കർമം മലബാർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി വി.സി. ഇക്ബാൽ നിർവഹിച്ചു. മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഷൈന ഷമീർ, മാനേജർ ബംഗ്ലത്ത് മുഹമ്മദ്, നാദാപുരം പ്രസ്ക്ലബ് പ്രസിഡൻറ് അശ്റഫ് വാണിമേൽ, ജനറൽ സെക്രട്ടറി വത്സരാജ് മണലാട്ട്, പി.പി. അരവിന്ദാക്ഷൻ, ഇസ്ഹാഖ്, കെ.പി. രാജൻ, നിത്യ എന്നിവർ സംസാരിച്ചു. എം. രാജേഷ് കുമാർ സ്വാഗതവും ശ്രേയ രഘുനാഥ് നന്ദിയും പറഞ്ഞു. ഷട്ടിൽ ടൂർണമ​െൻറും പൂർവവിദ്യാർഥി കലാമേളയും സമാപിച്ചു വാണിമേൽ: ഭൂമിവാതുക്കൽ എം.എൽ.പി സ്‌കൂൾ 107ാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന ഷട്ടിൽ ടൂർണമ​െൻറും പൂർവവിദ്യാർഥി കലാമേളയും ആവേശമായി. മുളിവയൽ ഗ്രൗണ്ടിൽ നടന്ന ഷട്ടിൽ ടൂർണമ​െൻറിൽ 16 ടീമുകൾ പങ്കെടുത്തു. തിങ്കളാഴ്ച രാത്രി ഏഴു മണിക്ക് തുടങ്ങിയ മത്സരം പുലർച്ച ഒരുമണിക്കാണ് അവസാനിച്ചത്. സിവിൽ പൊലീസ് ഓഫിസർ കെ.എം. അലി ഉദ്‌ഘാടനം ചെയ്തു. അഹ്‌മദ്‌ കുട്ടി മുളിവയൽ അധ്യക്ഷത വഹിച്ചു. കെ.ടി.കെ. റഷീദ്, കെ.സി. അബ്ദുല്ലക്കുട്ടി, ജുനൈദ് മുഹമ്മദലി, ശരീഫ് കളത്തിൽ എന്നിവർ സംസാരിച്ചു. ടി.സി. കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു. വി.കെ. മൂസ മാസ്റ്റർ കളിക്കാരെ പരിചയപ്പെട്ടു. ബുധനാഴ്ച വൈകീട്ട് സ്‌കൂൾ പരിസരത്ത് നടന്ന പൂർവ വിദ്യാർഥി കലാമേള സി.കെ. തോട്ടക്കുനി ഉദ്‌ഘാടനം ചെയ്തു. അമ്മദ് ചേന്നാട്ട് അധ്യക്ഷത വഹിച്ചു. ടി.പി. അഹമ്മദ് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ എം.കെ. അഷ്‌റഫ് പരിപാടികൾ വിശദീകരിച്ചു. കോഴിക്കോട് വിജിലൻസ് എ.സി.പി വി.എം. അബ്ദുൽ വഹാബ്, പ്രഫ. കെ.കെ. അഷ്‌റഫ്, എം.പി. മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മാപ്പിളപ്പാട്ട്, അന്താക്ഷരി മ്യൂസിക്കൽ ചെയർ എന്നീ മത്സരങ്ങളും നടന്നു. ബ്രൈറ്റ് സ്കൂൾ എട്ടാം വാർഷികാഘോഷം ഇരിങ്ങണ്ണൂർ: ചെറുകുളത്തെ ബ്രൈറ്റ് ഇംഗ്ലീഷ്മീഡിയം സ്കൂളി​െൻറ എട്ടാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബാലനടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് നക്ഷത്ര ഉദ്ഘാടനം ചെയ്തു. എടച്ചേരി പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് അഷറഫ് തരിപ്പാടത്ത്, വാർഡ് മെംബർ ടി.പി. പുരുഷു, അസ്ലം മമ്മള്ളി, അബൂബക്കർ ഹാജി, പി.ടി.എ പ്രസിഡൻറ് രമ്യ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഗോപിനാഥ് പുതുക്കുടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച പ്രകടനം കഴ്ചവെച്ച ടീച്ചർമാർക്കും വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി. ആർ.ടി. ഉസ്മാൻ മാസ്റ്റർ സ്വാഗതവും റഫനീത നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story