Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:35 AM GMT Updated On
date_range 29 March 2018 5:35 AM GMTസ്കൂൾ വിട്ടു; ആഘോഷം വിടാതെ കുട്ടികൾ
text_fieldsbookmark_border
കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാരം ഇറക്കിവെച്ച വിദ്യാർഥികൾ യൂനിഫോമുകൾ കീറിപ്പറിച്ചും ചായംപൂശിയും ആഘോഷം 'ഗംഭീരമാക്കി'. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മിക്ക സ്കൂളുകളിലും അധ്യാപകരുടെയും പൊലീസിെൻറയും നിതാന്തജാഗ്രതയുണ്ടായിരുന്നെങ്കിലും ഒന്നും വകവെക്കാതെയായിരുന്നു ആഹ്ലാദപരിപാടികൾ. പെൺകുട്ടികൾ ചായംപൂശിയും മഷി കുടഞ്ഞുമാണ് ഹൈസ്കൂളിേനാട് വിടപറഞ്ഞത്. ഷർട്ടിൽ പേരെഴുതിയും കീശ കീറിയുമായിരുന്നു ഒരു വിഭാഗം ആൺകുട്ടികളുടെ ആഘോഷം. യൂനിഫോം കീറിപ്പറിച്ച് അമിത പ്രകടനങ്ങളും നടന്നു. ഷർട്ടും പാൻറും കീറിയതിനാൽ നാണം മറയ്ക്കാൻ ചിലർ ഒാേട്ടാറിക്ഷയിൽ കയറി രക്ഷപ്പെട്ടു. മറ്റു ചിലർ സമീപത്തെ ചെരിപ്പുകുത്തിയെക്കൊണ്ട് ഷർട്ട് തുന്നിച്ച് 'ശ്രദ്ധേയരായി'. വിദ്യാർഥികൾ ചായം വിതറിയത് ദേഹത്തു വീണ സ്ത്രീകളടക്കമുള്ള യാത്രക്കാർ സമീപത്തുണ്ടായിരുന്ന പൊലീസുകാരോട് പരാതി പറഞ്ഞു. അവസാനദിനം നടന്ന ഇംഗ്ലീഷ് പരീക്ഷ പൊതുവേ എളുപ്പമായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹയർ സെക്കൻഡറിയിലും ചില വിഷയങ്ങളിൽ ബുധനാഴ്ചയാണ് പരീക്ഷ അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story