Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 10:56 AM IST Updated On
date_range 29 March 2018 10:56 AM ISTസ്റ്റേഡിയം ഗ്രാൻറ് സ്റ്റാൻഡ് പവലിയൻ നിർമാണം: നഗരസഭ 1.38 കോടി നാഷനൽ ഗെയിംസ് അതോറിറ്റിക്ക് നൽകും
text_fieldsbookmark_border
കോഴിക്കോട്: ഇ.എം.എസ് സ്റ്റേഡിയത്തിൽ ഗ്രാൻറ് സ്റ്റാൻഡ് പവലിയൻ നിർമിച്ച തുകയുെട 25 ശതമാനം കിഴിച്ച് ബാക്കിതുക നാഷനൽ ഗെയിംസ് അതോറ്റിക്ക് കൈമാറാൻ നഗരസഭ പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു. പ്രോജക്ടിെൻറ 45 ശതമാനം വിഹിതം എന്ന നിലക്ക് 1.85 കോടി രൂപയാണ് നഗരസഭ നൽകേണ്ടതെന്നും നിർമാണത്തിൽ ചില അപാകതകളുള്ളതിനാലാണ് 25 ശതമാനം തുകയായ 46.31 ലക്ഷം രൂപ കുറവ് വരുത്തുന്നെതന്നും യോഗത്തിൽ അധ്യക്ഷതവഹിച്ച േമയർ തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി. അപാകതകൾ ഇനി കോർപറേഷനാണ് പരിഹരിക്കുക. ഷോർട്ട് സർക്യൂട്ട്, മരത്തിെൻറ പാനലുകൾ ഇളകിയത്, വെള്ളം െകട്ടിനിൽക്കുന്നത്, സീലിങ് അടർന്നത് തുടങ്ങി നിർമാണത്തിലെ 14 അപാകതകളാണ് നഗരസഭ എൻജിനീയറിങ് വിഭാഗം കണ്ടെത്തിയത്. മഴ തുടങ്ങിയാൽ മാത്രമേ എന്തൊക്കെ അപാകതകളുണ്ടെന്ന് കൃത്യമായി പറയാനാവൂ എന്ന് എക്സിക്യൂട്ടിവ് എൻജിനീയർ യോഗത്തിൽ വ്യക്തമാക്കി. പിടിച്ചുെവച്ച 46 ലക്ഷം കൊണ്ട് അപാകതകൾ പരിഹരിക്കാനാവില്ലേ എന്ന പ്രതിപക്ഷ നേതാവ് പി.എം. സുരേഷ് ബാബു അടക്കമുള്ളവരുടെ ചോദ്യത്തിന് കൃത്യമായ മറുപടി ആദ്യമേ നൽകാൻ എക്സിക്യൂട്ടിവ് എൻജിനീയർക്ക് കഴിയാഞ്ഞത് അംഗങ്ങളുടെ വിമർശനത്തിനിടയാക്കി. ചർച്ചയിൽ പെങ്കടുത്ത കൂടുതൽ പേർ ഉദ്യോഗസ്ഥർ കൃത്യമായ കാര്യങ്ങൾ വിശദീകരിക്കണമെന്ന് പറഞ്ഞതോടെ അപാകതകൾ പരിഹരിക്കാനുള്ള ചെലവ് പരമാവധി 20 ലക്ഷം രൂപവരെയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ മറുപടി നൽകിയതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായതും പ്രസ്തുത തുകയുടെ െചക്ക് ഉടൻ കൈമാറുമെന്ന് മേയർ വ്യക്തമാക്കിയതും. സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി. ബാബുരാജ്, എം.സി. അനിൽകുമാർ, കൗൺസിലർമാരായ നമ്പിടി നാരായണൻ, മുഹമ്മദ് ഷമീൽ, എം.പി. സുരേഷ്, വി.ടി. സത്യൻ, എൻ.പി. പത്മനാഭൻ തുടങ്ങിയവരും സംസാരിച്ചു. ലോമാസ്റ്റ് ലൈറ്റ്: ടെൻഡറിന് അംഗീകാരമായില്ല കുറഞ്ഞ തുക രേഖപ്പെടുത്തിയവരെ ഒഴിവാക്കിയതിെൻറ കാരണം വ്യക്തമാക്കണമെന്ന് ആവശ്യം കോഴിക്കോട്: നഗരസഭയിലെ മുഴുവൻ വാർഡുകളിലും ലോമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ അംഗീകരിക്കാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രതിപക്ഷനിരയിലെ നിരവധിപേരും ഭരണപക്ഷ അംഗങ്ങളിൽ ചിലരും അവ്യക്തത ചൂണ്ടിക്കാണിച്ചതോടെ യോഗത്തിൽ അധ്യക്ഷത വഹിച്ച മേയർ തോട്ടത്തിൽ രവീന്ദ്രൻ അജണ്ട മാറ്റിെവക്കുകയാണെന്നുപറഞ്ഞ് യോഗം പിരിച്ചുവിടുകയായിരുന്നു. സർക്കാറിെൻറ നിർദേശപ്രകാരം പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗമാണ് നഗരസഭയുടെ 75 വാർഡുകളിലും മൂന്നുവീതം ലോമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 1.72 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. തുടർന്ന് നഗരസഭ സൂപ്രണ്ടിങ് എൻജിനീയർ ക്ഷണിച്ച ടെൻഡറിൽ ലഭിച്ച ആറ് ബിഡുകൾ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന് അയച്ചുെകാടുക്കുകയും ഇതിൽ മൂന്നുപേർക്ക് ഇലക്ട്രിക്കൽ വർക്കുകൾക്കുള്ള എ ക്ലാസ് ലൈസൻസില്ലാത്തതിനാൽ അവരെ അയോഗ്യരാക്കുകയും ചെയ്തു. അവശേഷിച്ച മൂന്നുപേരിൽ പ്രദീപ്കുമാറിെൻറ 1.64 കോടിയുടെ ടെൻഡർ സ്വീകരിക്കാമെന്ന് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം നഗരസഭയെ അറിയിക്കുകയായിരുന്നു. ഇതിന് അംഗീകാരം നൽകാൻ മാത്രമായി ചേർന്ന യോഗത്തിലെ ചർച്ചയിൽ ആദ്യം പെങ്കടുത്ത പ്രതിപക്ഷ അംഗം പി.എം. നിയാസ് നാഷനൽ എൻജിനീയറിങ് കമ്പനി-1.42 കോടി, അനൂപ് കുമാർ-1.51 കോടി, പ്രദീപ് കുമാർ-1.64 കോടി എന്നിങ്ങനെ തുകയാണ് ടെൻഡറിൽ കാണിച്ചെതന്നും കുറഞ്ഞ തുക ഒഴിവാക്കി കൂടുതൽ തുകക്ക് കരാർ നൽകുന്നതിൽ പോരായ്മയുണ്ടെന്നും ചൂണ്ടിക്കാണിക്കുകയായിരുന്നു. എന്നാൽ, പ്രദീപ് കുമാറിെൻറ ടെൻഡർ സ്വീകരിക്കണമെന്ന് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗമാണ് നിർദേശിച്ചെതന്ന് മേയർ വ്യക്തമാക്കിയെങ്കിലും എന്തുകൊണ്ട് കുറഞ്ഞ തുക രേഖപ്പെടുത്തിയവരെ ഒഴിവാക്കി എന്ന് ഫയലിൽ നോെട്ടഴുതാത്തതിൽ ദുരൂഹതയുണ്ടെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് പി.എം. സുരേഷ് ബാബുവും ചൂണ്ടിക്കാട്ടി. സ്ഥിരംസമിതി അധ്യക്ഷരായ എം.സി. അനിൽകുമാർ, കെ.വി. ബാബുരാജ്, ടി.വി. ലളിതപ്രഭ, ഭരണപക്ഷാംഗം എം.പി. സുരേഷ് ഉൾപ്പെടെയുള്ളവർ ടെൻഡർ അംഗീകരിച്ച് തുക പാഴാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് വാദിച്ചെങ്കിലും പ്രതിപക്ഷ നിരയിലെ നമ്പിടി നാരായണൻ, മുഹമ്മദ് ഷമീൽ, സി. അബ്ദുറഹിമാൻ തുടങ്ങിയവർ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിനോട് വിശദീകരണം തേടിയശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂവെന്ന് ആവശ്യപ്പെട്ടു. ഭരണപക്ഷ അംഗം സി.െക. സീനത്തും കരാറുകാരനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിശദനോട്ട് നൽകാത്തതിനെ വിമർശിച്ച് രംഗത്തെത്തി. തുടർന്ന് പൊതുമരാമത്ത് വിഭാഗത്തിെൻറ വിശദീകരണം തേടി ടെൻഡർ അംഗീകരിക്കാമല്ലേ എന്ന് മേയർ പ്രതിപക്ഷ നേതാവിനോട് ചോദിച്ചെങ്കിലും പൊതുമരാമത്ത് വിഭാഗം നൽകുന്ന വിശദീകരണം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെയാണ് മേയർ അജണ്ട മാറ്റിെവക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story