Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 11:09 AM IST Updated On
date_range 28 March 2018 11:09 AM ISTജില്ലയിൽ ഇ^ഹെൽത്തിന് തുടക്കം
text_fieldsbookmark_border
ജില്ലയിൽ ഇ-ഹെൽത്തിന് തുടക്കം കൽപറ്റ: ആരോഗ്യ സേവനങ്ങൾ കാര്യക്ഷമമായ രീതിയിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ ഇ-ഹെൽത്തിന് തുടക്കമായി. ആരോഗ്യസേവന പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയുടെ കൃത്യമായ നിയന്ത്രണത്തിനും നിർവഹണത്തിനും കേന്ദ്രീകൃത ആരോഗ്യ സ്ഥിതിവിവരങ്ങൾ ലഭ്യമാക്കുന്നതിനായി ആരോഗ്യവകുപ്പ് രൂപകൽപന ചെയ്ത സാങ്കേതിക വിദ്യാധിഷ്ഠിതമായ സംയോജിത ഡിജിറ്റൽ ചട്ടക്കൂടാണ് 'ഇ ഹെൽത്ത്'. ജനസംഖ്യാപരം, പൊതുജനാരോഗ്യം, പൊതുജനാരോഗ്യസേവനങ്ങൾ എന്നിവ സംബന്ധിച്ച് നിരന്തരം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതിവിവരങ്ങളുടെ സംഭരണിയായിരിക്കും ഇ ഹെൽത്ത്. ഇതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏതൊരു പൗരെൻറയും ആരോഗ്യ വിവരങ്ങൾ എല്ലാ ആരോഗ്യ സേവനകേന്ദ്രങ്ങളിലെയും സേവനദാതാക്കൾക്ക് ഉപയോഗിക്കുന്നതിനായി ലഭ്യമാകും. സംയോജിത ആശുപത്രി മാനേജ്മെൻറ് സിസ്റ്റം, രോഗപര്യവേക്ഷണ പ്രവർത്തനങ്ങൾ, ആരോഗ്യ ആസൂത്രണ പ്രവർത്തനങ്ങൾ എന്നിവക്കാവശ്യമായ അടിസ്ഥാന വിവരങ്ങൾ ഇതിൽനിന്നു ലഭ്യമാക്കും. ഉയർന്ന ശേഷിയുള്ള ഇൻറർനെറ്റ് ശൃംഖല വഴി കേരളത്തിലെ എല്ലാ പൊതുമേഖല ആശുപത്രികളെയും കേന്ദ്രീകൃത ആരോഗ്യ സ്ഥിതി വിവര സംഭരണിയുമായും ജനസംഖ്യാ വിവര സംഭരണിയുമായും ബന്ധിപ്പിക്കും. ഇ-ഹെൽത്തിെൻറ ആദ്യഘട്ടത്തിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള വിവരശേഖരവും രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായിരിക്കും. രണ്ടാം ഘട്ടത്തിൽ പൊതുജനങ്ങൾക്ക് ഏറ്റവും പ്രകടമായ രീതിയിൽ പ്രയോജനം ലഭ്യമാകുന്ന ആശുപത്രികളുടെ കമ്പ്യൂട്ടർവത്കരണം നടത്തും. പൊതുജനാരോഗ്യം സംബന്ധിച്ച് മൊബൈൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ശേഖരിക്കുന്ന എല്ലാ വിവരങ്ങളും അപ്പപ്പോൾ സെർവർ കമ്പ്യൂട്ടറിലേക്ക് അപ്ലോഡ് ചെയ്യും. തുടർന്ന് ആരോഗ്യ ചികിത്സ കേന്ദ്രങ്ങളിൽനിന്ന് വ്യക്തികളുടെ രോഗവും ചികിത്സയും ആരോഗ്യവും സംബന്ധിക്കുന്ന വിവരങ്ങളും തമ്മിൽ ബന്ധിപ്പിച്ച് ഓരോ വ്യക്തിയുടെയും ആരോഗ്യസംബന്ധമായ പൂർണ വിവരങ്ങൾ പദ്ധതിവഴി ഉറപ്പാക്കും. ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് കൂടുതൽ ശ്രദ്ധയോ പരിചരണമോ ആവശ്യമെങ്കിൽ ആ വിവരങ്ങൾ കേന്ദ്രീകൃത കമ്പ്യൂട്ടറിൽനിന്ന് ആരോഗ്യപ്രവർത്തകരുടെ ടാബിലേക്ക് സ്വയമേവ മെസേജ് എത്തുന്ന സംവിധാനവും ഇതിലുണ്ട്. സാംക്രമിക രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ വാസസ്ഥലം, കുടിവെള്ളത്തിെൻറ േസ്രാതസ്സ് എന്നിങ്ങനെയുള്ള വിവരങ്ങൾ ആരോഗ്യപ്രവർത്തകരുടെ ടാബിലേക്കെത്തുന്നതിനാൽ കൃത്യമായ സ്ഥലം കണ്ടെത്തി നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കാൻ സാധിക്കും. ഇ-ഹെൽത്ത് ഡാറ്റാബേസിൽ ഒരു വ്യക്തിയുടെ ആധാർ ഉൾക്കൊള്ളിക്കുന്നതോടെ ആ വ്യക്തി ഇതിൽ രജിസ്റ്റർ ചെയ്യപ്പെടുകയും വ്യക്തിഗത യുനീക് ഹെൽത്ത് ഐഡൻറിറ്റി നമ്പർ ലഭിക്കുകയും ചെയ്യുന്നു. രോഗികളുടെ എല്ലാവിവരങ്ങളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ഒ.പി ക്ലിനിക്കുകൾ, ഫാർമസി, ലബോറട്ടറി, എക്സ്റേ എന്നിങ്ങനെ എല്ലാ സ്ഥലങ്ങളിലും ടോക്കൺ അടിസ്ഥാനത്തിലുള്ള ക്യൂ സമ്പ്രദായം നിലവിൽ വരുകയും ഡോക്ടർമാരുടെ കുറിപ്പടി നെറ്റ്വർക്ക് വഴി ഫാർമസി, ലബോറട്ടറി, എക്സ്റേ കൗണ്ടറുകളിൽ അപ്പപ്പോൾ എത്തുകയും ടെസ്റ്റ് റിസൽട്ടുകൾ ഡോക്ടർമാരുടെ മുന്നിലെ കമ്പ്യൂട്ടറിൽ തത്സമയം ലഭ്യമാകുകയും ചെയ്യുന്നു. വ്യക്തികളുടെ ആരോഗ്യരേഖകൾ പദ്ധതി നടപ്പാക്കിയ എല്ലാ ആശുപത്രിയിലും ലഭ്യമാകുന്നതിനാൽ അവിടങ്ങളിൽ തുടർചികിത്സ വേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഡോക്ടർമാർക്ക് രോഗിയുടെ പൂർണവിവരം ഞൊടിയിടയിൽ ലഭ്യമാകും. ഇ-ഹെൽത്ത് വെബ്പോർട്ടലിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ലഭിക്കുന്ന സേവനങ്ങളെകുറിച്ചുള്ള വിവരങ്ങളുണ്ടാകും. വെബ് പോർട്ടൽ, മൊബൈൽ ഫോൺ, ആശുപത്രികളിൽ സ്ഥാപിക്കുന്ന കിയോസ്ക്കുകൾ എന്നിവ വഴി മുൻകൂട്ടി ഒ.പി ടോക്കണുകൾ എടുക്കാൻ സൗകര്യവും ലഭ്യമാകും. ആധാർ കാർഡുകൾ ഉപയോഗിച്ചുള്ള ഇ-ഹെൽത്ത് രജിസ്േട്രഷൻ ക്യാമ്പ് മാർച്ച് 19ന് ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ആരംഭിച്ചു. ഏപ്രിൽ 13 വരെ തുടരുന്ന ക്യാമ്പുകളിൽ എത്തി ജില്ലയിലെ മുഴുവൻ ആളുകളും ഇ-ഹെൽത്ത് രജിസ്േട്രഷൻ നടത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു. കോളനി ദത്തെടുത്തു നടവയൽ: സി.പി.എം നടവയൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ.എം.എസ്-എ.കെ.ജി ദിനാചരണവും കോളനി ദത്തെടുക്കലും നടത്തി. പി.സി. മത്തായി അധ്യക്ഷത വഹിച്ചു. സി.പി.എം പനമരം ഏരിയ സെക്രട്ടറി ജെസ്റ്റിൻ ബോബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഒ.സി. മഹേഷ്, ഉണ്ണികൃഷ്ണ്ണൻ, സുനീഷ്, അജയൻ, സൈനുദ്ദീൻ, അനീഷ എന്നിവർ സംസാരിച്ചു. ഏറ്റെടുത്ത കോളനി മാതൃക കോളനിയാക്കി ഉയർത്തുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എ. കുര്യാച്ചൻ പറഞ്ഞു. മദ്യനയം നാടിനാപത്ത് -ഗുരുധർമ പ്രചാരണസഭ കൽപറ്റ: പൂട്ടിയ മദ്യശാലകൾ വീണ്ടും തുറക്കാനുള്ള സർക്കാർ തീരുമാനം ജനേദ്രാഹമാണെന്നും പിൻവലിക്കണമെന്നും ശിവഗിരിമഠം ഗുരുധർമ പ്രചാരണസഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.കെ. മാധവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. ദിവാകരൻ, കെ.ആർ. ഗോപി, കെ.ആർ. സദാനന്ദൻ, മുകുന്ദൻ ചീങ്ങേരി, എൻ. മണിയപ്പൻ, കെ.ആർ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story