Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇവിടെ വെള്ളം കിട്ടാൻ...

ഇവിടെ വെള്ളം കിട്ടാൻ ക്യൂ നിൽക്കണം...

text_fields
bookmark_border
*മുള്ളൻകൊല്ലി സേവ്യംകൊല്ലി നിവാസികളാണ് ദുരിതമനുഭവിക്കുന്നത് *വെള്ളം ലഭ്യമാക്കാൻ സ്ഥാപിച്ച കിയോസ്ക് നോക്കുക്കുത്തി lead +jalaslug പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപെട്ട സേവ്യം കൊല്ലി നിവാസികൾക്ക് കുടിവെള്ളം ലഭിക്കാൻ ക്യൂ നിൽക്കണം. പഞ്ചായത്തിൽ ഏറ്റവുമധികം ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് സേവ്യംകൊല്ലി. ഉയർന്ന പ്രദേശമായതിനാൽ കിണറുകൾ കുഴിച്ചാൽ വെള്ളം കിട്ടാറില്ല. വല്ലപ്പോഴും എത്തുന്ന കബനി ജലമാണ് ഇവർക്ക് ആശ്രയം. ഒരു കിലോമീറ്ററോളം അകലെ പഞ്ചായത്തി​െൻറ പൊതുകിണർ ഉണ്ടെങ്കിലും ഇതിലെ വെള്ളം വറ്റി. ഇപ്പോൾ വെള്ളമെടുക്കാൻ ഇവിടത്തുകാർ ഏറെ അലയേണ്ട സ്ഥിതിയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും വേനൽക്കാലത്ത് റവന്യൂ വകുപ്പായിരുന്നു ഇവിടെ വെള്ളമെത്തിച്ചു കൊടുത്തിരുന്നത്. ഇത്തവണ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും വെള്ളം നൽകാൻ നടപടിയുണ്ടായിട്ടില്ല. കിയോസ്ക് സേവ്യം കൊല്ലികുന്നിൽ കഴിഞ്ഞവർഷം സ്ഥാപിച്ചിരുന്നു. അത് നോക്കുകുത്തിയായ നിലയിലാണിപ്പോൾ. കബനി ജലവിതരണ പദ്ധതി മാത്രമാണ് ഇപ്പോൾ പ്രദേശവാസികൾക്ക് ആശ്രയം. ഈ പദ്ധതിയിൽനിന്ന് കൃത്യമായി വെള്ളം ലഭിക്കുന്നുമില്ല. വെള്ളം വരുമ്പോൾ ആകെയുള്ള ഒരു ടാപ്പിൽനിന്ന് വെള്ളമെടുക്കാൻ ആളുകൾ ക്യൂ നിൽക്കേണ്ട ഗതികേടിലാണ്. ഉയർന്ന പ്രദേശമായതിനാൽ വളരെ മെല്ലെയാണ് വെള്ളം പൈപ്പിലൂടെ കയറിവരുന്നത്. ഉയർന്ന ഭാഗത്തേക്ക് പൈപ്പിട്ടാൽ വെള്ളം കയറാത്തതിനാൽ കുന്നിൻമുകളിലേക്ക് കബനി പദ്ധതി എത്തിക്കാൻ പറ്റാത്ത അവസ്ഥയുമാണ്. ഇവിടെ സ്ഥാപിച്ച കിയോസ്കിൽ വാഹനത്തിൽ വെള്ളമെത്തിച്ചുകൊടുത്താലേ ഇവിടത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ. ഈ ആവശ്യമുന്നയിച്ച് പഞ്ചായത്തിലടക്കം പരാതികൾ നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. MONWDL2 സേവ്യംകൊല്ലിയിൽ നോക്കുകുത്തിയായ കിയോസ്ക് MONWDL3 നാട്ടുകാർ കുടിവെള്ളത്തിനായി കാത്തുനിൽക്കുന്നു ------------------------ ദാമോദര‍​െൻറ ജലശേഖരണ സപര്യ തുടരുന്നു അമ്പലവയൽ: കോളിയാടി പാലാകുനി സായി സദനത്തിൽ ദാമോദരൻ നായരുടെ ജലശേഖരണ സപര്യ ഇന്നും തുടരുകയാണ്. ഇപ്പോൾ അദ്ദേഹത്തി​െൻറ സ്വീകരണമുറിയിൽ 140 വ്യത്യസ്ത ജലാശയങ്ങളിലെ ജലം ചെറു കുപ്പികളിലാക്കി സൂക്ഷിച്ചിട്ടുണ്ട്. 13 വർഷം മുമ്പ് ഗംഗാജലം ശേഖരിച്ച് തുടങ്ങിയതാണ് പരിപാടി. ഇന്ന് വിവിധ രാജ്യങ്ങളിലെ ചെറു നീരുറവ അടക്കം നദി, കുളം, കായൽ, കടൽ തുടങ്ങിയ വിവിധ ജലാശയങ്ങളിലെ ജലം വരെ പ്രത്യേകം കുപ്പികളിലാക്കി ഇദ്ദേഹം ശേഖരിച്ചിട്ടുണ്ട്. ജോർഡൻ നദിയിലെയും മക്കയിലെയും പുണ്യതീർഥമടക്കം ചാവുകടലിലെ ചളിയോടുകൂടിയ ജലവും ഗംഗ, യമുന, ഗോദാവരി, ബ്രഹ്മപുത്ര, കാവേരി നദികളിലെ ജലവും രാമേശ്വരത്തെ 21 കുളങ്ങളിലെ ജലവും ഒമ്പതു വർഷത്തിലൊരിക്കൽ ഉറവ യെടുക്കുന്നതെന്ന് അവകാശപ്പെടുന്ന പുനർജനി ഗുഹയിലെ ജലം, ഇരവഞ്ഞിപ്പുഴയിലെ ജലം എന്നിവയും ദാമോദര‍​െൻറ ജലശേഖരത്തിൽപെടും. ഇവയിൽ അധികവും ദാമോദരൻ നേരിട്ട് ശേഖരിച്ചതും വിദേശങ്ങളിൽനിന്നുള്ള സുഹൃത്തുക്കളും സഹോദരനും വഴി സംഘടിപ്പിച്ചതുമാണ്. നല്ലൊരു കർഷകൻ കൂടിയായ ദാമോദരൻ ത‍​െൻറ അഞ്ചേക്കർ പുരയിടത്തിൽ വീഴുന്ന ഓരോ മഴത്തുള്ളിയും ഭൂമിയിലേക്കിറങ്ങുന്നതിന് മൺതിട്ട കെട്ടി സംരക്ഷിക്കുക കൂടി ചെയ്തിട്ടുണ്ട്. 60കാരനായ ദാമോദരന് ഈ പ്രവർത്തനങ്ങൾക്കെല്ലാം പൂർണ പിന്തുണയുമായി മാതാവ് 87കാരിയായ തങ്കമ്മു അമ്മയും ഭാര്യ നന്ദിനിയും ബാങ്ക് ജീവനക്കാരനായ മകൻ രാജശേഖരനും മരുമകൾ ഐശ്വര്യയും ഒപ്പമുണ്ട്. MONWDL1 ജലശേഖരത്തിന് അരികെ ദാമോദരൻ ------------------------------------------------------ ചർച്ചവേദിയും കർഷക സെമിനാറും കാവുംമന്ദം: മലയാളത്തിലെ പ്രഥമ സമ്പൂർണ കാർഷിക പ്രസിദ്ധീകരണമായ സർക്കാർ ഉടമസ്ഥതയിലുള്ള 'കേരള കർഷകൻ' മാസികയുടെ വായനക്കാരെ ഉൾപ്പെടുത്തി ഫാം ഇൻഫർമേഷൻ ബ്യൂറോ കോഴിക്കോട് മേഖല ഓഫിസ്, കൽപറ്റ ക്ഷീര വികസന ഓഫിസും കേരള കർഷകൻ വായനക്കാരുടെ ചർച്ചാവേദിയും കാർഷിക സെമിനാറും സംഘടിപ്പിച്ചു. തരിയോട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടി കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റീന സുനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ക്ഷീരവികസന വകുപ്പി​െൻറ പുരസ്കാരം ലഭിച്ച കൽപറ്റ ക്ഷീര വികസന ഓഫിസർ വി.എസ്. ഹർഷക്കുള്ള തരിയോട് സംഘത്തി​െൻറ ഉപഹാര സമർപ്പണവും പ്രസിഡൻറ് നിർവഹിച്ചു. ക്ഷീരവികസന വകുപ്പ് വയനാട് െഡപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫ് കേരള കർഷകൻ അംഗത്വ വിതരണം നടത്തി. ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, സി.വി. ഷിബു, രാജേഷ്കുമാർ എന്നലവർ നയിച്ചു. ടി.എ. ഗീരിഷ്, വർക്കി ജോർജ്, ഡോ. കെ.ആർ. താര, എൻ. നിഖിൽ, എം. ടി. ജോൺ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story