Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 11:08 AM IST Updated On
date_range 27 March 2018 11:08 AM ISTവികസന സെമിനാർ: ആയഞ്ചേരിയിൽ കൃഷി, കുടിവെള്ളം, പശ്ചാത്തല വികസന മേഖലകൾക്ക് ഉൗന്നൽ
text_fieldsbookmark_border
ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ഉദ്ഘാടനം ചെയ്തു. കൃഷി, കുടിവെള്ളം, പശ്ചാത്തല വികസന മേഖലകൾക്ക് ഉൗന്നൽ നൽകിയുള്ള ഏഴ് കോടിയിലധികം ഫണ്ട് വകയിരുത്തിയ വാർഷിക പദ്ധതി രേഖയുടെ പ്രകാശനവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തേറമ്പ് കുഞ്ഞികൃഷ്ണൻ നമ്പ്യാർ പദ്ധതി രേഖ ഏറ്റുവാങ്ങി. ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് പണി പൂർത്തിയാവാത്ത മുഴുവൻ കുടിെവള്ള പദ്ധതികളും ഇൗ വർഷം പൂർത്തിയാക്കും. സമഗ്ര നെൽകൃഷി വികസനത്തിെൻറ ഭാഗമായി തരിശായി കിടക്കുന്ന നെൽവയലുകളിൽ പാടശേഖര സമിതികളുടെ സഹായത്തോടെ കൃഷിയിറക്കാനാവശ്യമായ വിത്ത്, വളം, തൊഴിലാളികൾ എന്നിവ ലഭ്യമാക്കും. നാളികേര കൃഷിയും ഇടവിള കൃഷിയും വ്യാപിപ്പിക്കും. സ്വന്തം കെട്ടിടമില്ലാത്ത ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം പണിയൽ, ക്ഷീര കർഷകർക്ക് ഇൻസൻറീവ്, കോഴിഗ്രാമം പദ്ധതി, പ്ലാസ്റ്റിക് മാലിന്യ നിർമാർജന പദ്ധതി എന്നിവക്ക് വാർഷിക പദ്ധതിയിൽ ഉൗന്നൽ നൽകിയിട്ടുണ്ട്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, റീന രാജൻ, വാർഡ് അംഗങ്ങളായ ടി.വി. കുഞ്ഞിരാമൻ, എൻ.കെ. ചന്ദ്രൻ, ബാബു കുളങ്ങരത്ത്, എ.കെ. ഷാജി, വി. ബാലൻ, റസിയ വെള്ളിലാട്ട്, സൗദ പുതിയെടത്ത്, കൗല ഗഫൂർ, എൻ. റീജ, ശ്രീലത, എം.കെ. ഷീബ, വി. സൗമ്യ, പഞ്ചായത്ത് സെക്രട്ടറി മോഹൻരാജ്, എം.കെ. നാണു, സി.എം. അഹമ്മദ് മൗലവി, എൻ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. റോഡ് പ്രവൃത്തി ഉദ്ഘാടനം തിരുവള്ളൂർ: ചാനിയംകടവ്-കൂവാണ് വയൽ നിടുമ്പ്രമണ്ണ റോഡിെൻറ പ്രവൃത്തി ഉദ്ഘാടനം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 25,10,000 രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കുണ്ടാറ്റിൽ മൊയ്തു, സുമ തൈക്കണ്ടി, ടി.കെ. ബാലൻ, കൂമുള്ളി ഇബ്രാഹിം, കണ്ണോത്ത് സൂപ്പി ഹാജി, കൊടക്കാട് കുഞ്ഞിക്കണ്ണൻ, എ.കെ. കുഞ്ഞബ്ദുല്ല, പി. ഗോപാലൻ, എൻ.കെ. കൃഷ്ണൻ, ചുണ്ടയിൽ മൊയ്തു ഹാജി, പി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story