Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 11:05 AM IST Updated On
date_range 27 March 2018 11:05 AM ISTഇന്ന് അവിടെ ചർച്ച; ഇവിടെ സമരം 11ാം ദിവസം
text_fieldsbookmark_border
തലസ്ഥാനത്ത് നടക്കുന്ന മന്ത്രിതല ചർച്ചയിൽ പ്രതീക്ഷയോടെ വടക്കനാട്ടുകാര്‍ സുല്‍ത്താന്‍ ബത്തേരി: വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കനാട്ടെ കര്‍ഷകര്‍ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ ഒാഫിസിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പരിഹാരം കാണുന്നതിനായി ചൊവ്വാഴ്ച തിരുവനന്തപുരത്ത് മന്ത്രി തല ചര്‍ച്ച. വനം, റവന്യൂ വകുപ്പ് മന്ത്രിമാര്‍ ജില്ലയിലെ മൂന്ന് എം.എല്‍.എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, നൂൽപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, നൂൽപുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡ് ജനപ്രതിനിധികള്‍, ബന്ധപ്പെട്ട വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സമരസമിതി പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ചർച്ച ഉച്ചക്ക് രണ്ടിനാണ് ആരംഭിക്കുക. വനംവകുപ്പ് മന്ത്രി കെ. രാജുവിെൻറ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റ് മന്ദിരത്തിലാണ് ചർച്ച നടക്കുന്നത്. ജോബി മുക്കാട്ടുകവുങ്കല്‍, കരുണാകരന്‍ വെള്ളക്കെട്ട്, യോഹന്നാന്‍ വര്‍ഗീസ്, കെ.ടി. കുര്യക്കോസ്, അഡ്വ. എം.ടി. ബാബു, പി.എ. വിശ്വനാഥന്‍ എന്നിവര്‍ ഗ്രാമസംരക്ഷണ സമിതിക്കുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കും. 20ന് ജില്ല കലക്ടര്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ്മന്ത്രിതല ചര്‍ച്ച നടക്കുന്നത്. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറക്കുന്നതിന് കാടും നാടും വേര്‍തിരിക്കുക, വനാതിര്‍ത്തിമേഖലകളില്‍ സോളാർ ഫെന്‍സിങ്ങോടെ മതില്‍ നിർമിക്കുക എന്നതാണ് കര്‍ഷകരുടെ പ്രധാനാവശ്യങ്ങള്‍. സമരത്തിെൻറ 11ാം നാള്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ചയെ വളരെ പ്രതീക്ഷയോടെയാണ് വടക്കനാടുകാർ കാണുന്നത്. അതേസമയം, വടക്കനാട് വന്യജിവി ശല്യത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം 11ാം ദിവസത്തിലേക്ക് പ്രവേശിച്ചു. ജനപിന്തുണകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ സമരമാണ് വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നടത്തുന്നത്. തിങ്കളാഴ്ചയും നിരവധി പേർ പിന്തുണയുമായെത്തി. വന്യമൃഗ ശല്യത്തിനെതിരെ ചീരാല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചീരാല്‍ സര്‍വകക്ഷി ആക്ഷൻ കൗണ്‍സില്‍ വടക്കനാട് കര്‍ഷകരുടെ നിരാഹാരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. പാസ്റ്റര്‍ കൗണ്‍സില്‍, കോട്ടക്കുന്ന് െറസിഡൻറ്സ് അസോസിയേഷന്‍, ചെതലയം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗങ്ങള്‍, ആര്‍മനാട് കുടുംബശ്രീ പ്രവര്‍ത്തകര്‍, ചീരാല്‍ ലയണ്‍സ് ക്ലബ്, പാറക്കടവ് കുരുമുളക് സംരക്ഷണ സമിതി, കട്ടയാട് കൈവെട്ടമൂല പഴുപ്പത്തൂര്‍ നിവാസികള്‍, നെന്മേനികുന്ന് നിവാസികള്‍, കോളിയാടി സ്‌നേഹദീപം െറസിഡൻറ്സ് അസോസിയേഷന്‍, കണ്ണൂര്‍, കേളകം, പാറത്തോട് സ്‌നേഹപ്രിയ സ്വാശ്രയ സംഘം, നിലമ്പൂര്‍ മൂലേപാടം സെൻറ് ജോസഫ് ചര്‍ച്ച് ഇടവകാംഗങ്ങള്‍, കേരള സംസ്ഥാന സര്‍വിസസ് പെന്‍ഷനേഴ്‌സ് യൂനിയന്‍, എജുക്കേഷന്‍ ലോണ്‍ ഹോല്‍ഡേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റി, കേരള അക്കാദമി ഓഫ് എൻജിനീയറിങ്, ബത്തേരി പെന്തകോസ്ത് മിഷന്‍ അംഗങ്ങൾ എന്നിവർ പ്രകടനമായെത്തി പിന്തുണ അറിയിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍ ബിന്ദു മനോജ്, ക്രിസ്ത്യന്‍ കൾചറൽ ഫോറം ജില്ല ചെയര്‍മാന്‍ സാലു മേച്ചേരിയില്‍, പാസ്റ്റര്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി തോമസ് ഏറണാട്ട്, കെ.സി.െവെ.എം പ്രസിഡൻറ് ജിഷിന്‍, മിഷന്‍ ലീഗ് സംസ്ഥാന പ്രസിഡൻറ് ബിനു മാങ്കൂട്ടം, ഫ്രെട്ടേനിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാന്‍, മഹാ ഗണപതി േക്ഷത്ര പ്രസിഡൻറ് കെ.ജി. ഗോപാലപ്പിള്ള, ഊട്ടി സെൻറ് ജോസഫ് ചര്‍ച്ച് ഫാ. ജിജോ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. MONWDL21 വടക്കനാട്ടുകാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ MONWDL22 കട്ടയാട് പ്രദേശത്തെ കർഷകർ പിന്തുണയുമായി സമരപ്പന്തലിൽ എത്തിയപ്പോൾ ----------------------------------- റേഡിയോ കോളര്‍ ഘടിപ്പിച്ച കൊമ്പന്‍ വീണ്ടും കൃഷിയിടത്തില്‍ *വടക്കനാട്ടെ ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു സുല്‍ത്താന്‍ ബത്തേരി: വടക്കനാട് പ്രദേശങ്ങളില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടിലേക്ക് കടത്തിയ കൊമ്പന്‍ വീണ്ടും കൃഷിയിടത്തില്‍ ഇറങ്ങി നാശനഷ്ടം വരുത്തി. വടക്കനാട് മന്‍ട്രത്ത് കുരിയെൻറ ഒരു എക്കര്‍ സ്ഥലത്തെ വാഴകൃഷി പൂര്‍ണമായും നശിപ്പിച്ചു. കോച്ചുപുരക്കല്‍ വര്‍ഗീസ്, പൂതിയോണി പ്രേമന്‍ എന്നിവരുടെ കമുകിന്‍ തൈകള്‍, കാപ്പിച്ചെടികള്‍, തെങ്ങുകള്‍ തുടങ്ങി നിരവധി കാര്‍ഷികോൽപന്നങ്ങളും നശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് വനംവകുപ്പിെൻറ നിരീക്ഷണത്തിലുള്ള െകാമ്പൻ വടക്കനാട്ടെ കൃഷിയിടത്തിലെത്തി നാശം വിതച്ചത്. പുലര്‍ച്ചക്ക് രേണ്ടാ ടെയാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച കൊമ്പന്‍ പുതിയോണി പരശു എന്ന വ്യക്തിയുടെ കൃഷിസ്ഥലത്തിലൂടെ കയറി ചിറമല കോളനി വഴി കുരിയെൻറ കൃഷിസ്ഥലത്ത് എത്തിയത്. കൃഷിയിടത്ത് നിലയുറപ്പിച്ച കൊമ്പനെ ഓടിക്കാന്‍ വനം വകുപ്പ് വാച്ചര്‍മാരും പ്രദേശവാസികളും ശ്രമം നടത്തിയെങ്കിലും ആന കാടുകയറിയില്ല. വനം വകുപ്പ് സ്ഥാപിച്ച സോളാര്‍ ഫെന്‍സിങ്, കര്‍ഷകര്‍ സ്ഥാപിക്കുന്ന സ്വകാര്യ ഫെന്‍സിങ്, ട്രഞ്ച് എന്നിവ മറികടന്നാണ് ആനയടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷിസ്ഥലങ്ങളിലേക്ക് എത്തുന്നത്. കാട്ടാനകള്‍ കൊമ്പുകൊണ്ട് ഫെന്‍സിങ് അമര്‍ത്തി പൊട്ടിച്ചാണ് ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നത്. വൈദ്യുതി കമ്പിവേലികള്‍ തകര്‍ത്ത് കൃഷിസ്ഥലങ്ങളിലിറങ്ങി നാശനഷ്ടങ്ങള്‍ വരുത്തുന്ന കാട്ടാനകളെ നിസ്സഹായരായി നോക്കിനില്‍ക്കാനേ കര്‍ഷകര്‍ക്ക് കഴിയൂ. കൃഷിസ്ഥങ്ങളില്‍ എത്തുന്ന കാട്ടാനകള്‍ പടക്കംപൊട്ടിച്ചാലും ശബ്ദമുണ്ടാക്കിയാലും കാട്ടിലേക്ക് കയറിപ്പോവാതെ കൃഷിയിടങ്ങളില്‍തന്നെ നില്‍ക്കും. കൃഷിക്കാരോ വനം വകുപ്പ് വാച്ചര്‍മാരോ ലൈറ്റ് തെളിയിച്ച് ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ വെളിച്ചത്തിനു നേരെ ഓടിയടുക്കും. വനംവകുപ്പ് വാച്ചര്‍മാര്‍ ആനയെ ഓടിക്കാന്‍ ഉപയോഗിക്കുന്നത് കവണയും വടിയുമാണ്. ഇത് പര്യാപ്തമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. റേഡിയോ കോളര്‍ ഘടിപ്പിച്ച കൊമ്പനാണ് കൃഷിയിടങ്ങളില്‍ ഇറങ്ങിയതെന്ന് വനം വകുപ്പ് സ്ഥീരികരിച്ചതായും കര്‍ഷകര്‍ പറഞ്ഞു. ബത്തേരി റേഞ്ചിലെ വടക്കനാട്, ഓടപ്പള്ളം, വള്ളുവാടി, പച്ചാടി, കരിപ്പൂര്‍, പുതുവീട്, കല്ലൂര്‍ക്കുന്ന്, പണയമ്പം തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരാണ് രൂക്ഷമായ വന്യമൃഗശല്യംമൂലം ദുരിതമനുഭവിക്കുന്നത്. MONWDL10 റേഡിയോ കോളർ ഘടിപ്പിച്ച കൊമ്പൻ തെങ്ങ് പിഴുതുമറിച്ചിട്ട നിലയിൽ MONWDL11 കൊമ്പൻ നശിപ്പിച്ച കാർഷികോൽപന്നങ്ങൾ MONWDL12 കായ്ഫലമുള്ള തെങ്ങ് തകർത്തനിലയിൽ --------------------------------------------- വന്യമൃഗ ശല്യം: കൽപറ്റയിൽ ദേശീയപാത ഉപരോധിച്ചു *ദുഃഖവെള്ളിയാഴ്ച കുരിശ്ശിൽ കിടന്ന് ഉപവസിക്കും കൽപറ്റ: ജില്ലയിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും വടക്കനാട്ടെ കർഷകർ നടത്തുന്ന സമരം ഒത്തു തീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് കാർഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കൽപറ്റ കൈനാട്ടിയിൽ റോഡ് ഉപരോധിച്ചു. ദേശീയപാത ഉപരോധിച്ചതിനെ തുടർന്ന് വാഹനങ്ങൾ ബൈപാസ് വഴി തിരിച്ചുവിട്ടു. ജില്ലയുടെ സമസ്ത മേഖലകളിലും അനുദിനം വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വടക്കനാട്ടെ കർഷകർ നടത്തുന്ന സമരം 10 ദിവസം പിന്നിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച നടക്കുന്ന മന്ത്രിതല ചർച്ചയിൽ തീരുമാനം ആകുന്നില്ലെങ്കിൽ കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും ദുഃഖ വെള്ളിയാഴ്ച, വടക്കനാട്ടെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബത്തേരി ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ കുരിശിൽ ഉപവസിക്കുമെന്നും സമരം ഉദ്ഘാടനം ചെയ്ത് സമിതി ചെയർമാൻ പി.എം. ജോയി പറഞ്ഞു. ഡോ. പി. ലക്ഷ്മണൻ, വി.പി. വർക്കി, ഗഫൂർ വെണ്ണിയോട്, കണ്ണിവട്ടം കേശവൻ ചെട്ടി, ടി.പി. ശശി, എൻ.ഒ. ദേവസ്യ, ലെനിൻ സ്റ്റീഫൻ, ജിജോ മുള്ളൻകൊല്ലി, എം.കെ. ബാലൻ, േഗ്രഷ്യസ് നടവയൽ, ഷാൻറി ചേനപ്പാടി, ടി. നൗഷാദ്, സന്തോഷ് ആചാരി, ജോണി ഇരട്ട മുണ്ട, വി.എസ്. മോഹനൻ, ടി.കെ. പ്രശാന്ത്, എൻ.എസ്. അജിത്ത്, വി.എം. വിൻസെൻറ് തുടങ്ങിയവർ സംസാരിച്ചു. MONWDL23 കാർഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധ സമരം ചെയർമാൻ പി.എം. ജോയ് ഉദ്ഘാടനം ചെയ്യുന്നു ---------------------------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story