Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:29 AM GMT Updated On
date_range 27 March 2018 5:29 AM GMTമതിൽ നിർമാണം തടഞ്ഞത് സ്വകാര്യ കമ്പനിക്ക് വേണ്ടിയെന്ന്
text_fieldsbookmark_border
പേരാമ്പ്ര: ചെറുവണ്ണൂർ വില്ലേജ് ഓഫിസ് ചുറ്റുമതിൽ നിർമാണം തടഞ്ഞത് സ്വകാര്യ കമ്പനിക്ക് വേണ്ടിയാണെന്നും മാർച്ച് 31നകം ചെയ്തു തീർക്കേണ്ട പ്രവൃത്തി തടഞ്ഞവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വില്ലേജ് ഭൂമി ൈകയേറാനുള്ള ശ്രമത്തെ ചെറുക്കാൻ ജനകീയ സമരത്തിന് നേതൃത്വം നൽകാനും തീരുമാനിച്ചു. റീ. സർേവ 123/7ൽ ഉൾപ്പെട്ട 10 സെൻറ് വില്ലേജ് ഭൂമിയിൽനിന്ന് മറ്റ് ആവശ്യങ്ങൾക്ക് സ്ഥലം അനുവദിച്ചാൽ വില്ലേജ് കെട്ടിടം പുനർനിർമിക്കാൻ നിലവിലെ സാഹചര്യത്തിൽ സാധ്യമാവുകയില്ല. മുനീർ മുതുകാട് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് എം.എം. മുഹിയിദ്ദീൻ, ടി.കെ. മാധവൻ, ഷബീർ അഹമ്മദ്, കെ.പി. അഷ്റഫ്, ഇർഷാദ് അഴകിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story