Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡ്രോപ്‌സ് എ ഡിവിഷന്‍...

ഡ്രോപ്‌സ് എ ഡിവിഷന്‍ ഫുട്ബാൾ: ദേവഗിരി കോളജിനും കുന്ദമംഗലം എഫ്.സിക്കും ജയം

text_fields
bookmark_border
കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡ്രോപ്‌സ് എ ഡിവിഷന്‍ ഫുട്ബാള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ തിങ്കളാഴ്ച നടന്ന ആദ്യമത്സരത്തില്‍ ദേവഗിരി സ​െൻറ് ജോസഫ്സ് കോളജ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഫാല്‍ക്കണ്‍സ് ക്ലബിനെ പരാജയപ്പെടുത്തി. ദേവഗിരിക്കുവേണ്ടി ഒമ്പത്, 47 മിനിറ്റുകളില്‍ ഹിസാനുദ്ദീനും 58, 81 മിനിറ്റുകളില്‍ അനില്‍നാഥും ഇരട്ട ഗോളുകള്‍ വീതം സ്‌കോര്‍ ചെയ്തു. രണ്ടാമത്തെ മത്സരത്തില്‍ കുന്ദമംഗലം എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പെലോടണ്‍ സ്‌പോര്‍ട്‌സിനെ പരാജയപ്പെടുത്തി. കുന്ദമംഗലത്തിനുവേണ്ടി സുജിലും ഇര്‍ഷാദും ഗോളുകള്‍ സ്‌കോര്‍ ചെയ്തു. പെലോടണിനുവേണ്ടി ഡന്‍സില്‍ സലാം ഗോള്‍ നേടി.
Show Full Article
TAGS:LOCAL NEWS 
Next Story