Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:38 AM GMT Updated On
date_range 26 March 2018 5:38 AM GMTഗെയിൽ കിടങ്ങിലേക്ക് കാർ മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsbookmark_border
നടുവണ്ണൂർ: ഗെയിൽ പൈപ്പ് ഇടുന്നതിനുവേണ്ടി നിർമിച്ച കിടങ്ങിലേക്ക് കാർ മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നടുവണ്ണൂർ-കൂട്ടാലിട റോഡിൽ ആവറാട്ട് മുക്കിൽ കഴിഞ്ഞ ദിവസമാണ് അപകടം.കോഴിപ്പുറത്ത് ചാലിൽ വീടിനു സമീപമാണ് കിടങ്ങിലേക്ക് കാറ് വീണത്. യാത്രക്കാരായ ഇരുപ്പകുന്നത്ത് സരിൻ കൃഷ്ണ, ഭാര്യ സൗപർണിക എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂന്നരമീറ്റർ ആഴവും രണ്ടു മീറ്റർ വീതിയുമുള്ള കിടങ്ങിൽ പൈപ്പിട്ടിട്ടുണ്ടെങ്കിലും മൂടിയിട്ടില്ല. കിടങ്ങു കീറിയിട്ട് അഞ്ച് മാസമായി. കിടങ്ങ് മണ്ണിട്ടുനികത്തി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story