Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോയമ്പത്തൂർ മേഖലയിൽ...

കോയമ്പത്തൂർ മേഖലയിൽ മതസ്​പർധ വളരുന്നതായി ഇൻറലിജൻസ്​ റിപ്പോർട്ട്​

text_fields
bookmark_border
മുൻകരുതൽ നടപടികളും ജാഗ്രതയും ഉണ്ടാവണമെന്നും നിർദേശം കോയമ്പത്തൂർ: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇടക്കിടെ ഉണ്ടാവുന്ന വർഗീയ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും പൊലീസി​െൻറ ഉറക്കം കെടുത്തുന്നു. മേഖലയിൽ മതസ്പർധ വളരുന്നതായാണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് നൽകിയിരിക്കുന്നത്. തുടക്കത്തിൽതന്നെ ശക്തമായ മുൻകരുതൽ നടപടി ഉണ്ടാവണമെന്നും ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ഇൻറലിജൻസ് വിഭാഗത്തി​െൻറ പ്രവർത്തനം വിപുലീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടു വർഷം മുമ്പ് ഗണപതിയിൽ അബ്ദുൽ ഹക്കീം കൊല്ലപ്പെട്ടതിന് തുടർച്ചയായാണ് ഹിന്ദുമുന്നണി നേതാവ് ശശികുമാർ തുടിയല്ലൂരിൽ വെേട്ടറ്റ് മരിച്ചത്. ശശികുമാർ കൊലപാതകത്തിനുശേഷം നഗരത്തിൽ വ്യാപക വർഗീയ സംഘർഷങ്ങളാണ് അരങ്ങേറിയത്. തുടിയല്ലൂരിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും ഏറ്റുമുട്ടലുകൾ തുടരുകയാണ്. ശനിയാഴ്ച എസ്.ഡി.പി.െഎ പ്രവർത്തകരായ എസ്. അമീർ അബ്ബാസ്, എം. ബാദുഷ, സുലൈമാൻ എന്നിവരെയും ഹിന്ദുമുന്നണി പ്രവർത്തകരായ ഉറുവൈ ബാലു, കെ. മതി, എസ്. ഗോവിന്ദൻ എന്നിവരെയും രണ്ടു കേസുകളിലായി തുടിയല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു. ശശികുമാർ വധക്കേസിലെ പ്രതികളെ തമിഴ്നാട് സി.ബി.സി.െഎ.ഡി പൊലീസ് അറസ്റ്റ് ചെയ്ത് നടപടികളുമായി മുന്നോട്ടുപോകവേയാണ് കേന്ദ്ര സർക്കാർ ഇടപെട്ട് കേസ് എൻ.െഎ.എക്ക് കൈമാറിയത്. െഎ.എസ് തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.െഎ.എ സംഘം രണ്ടു വർഷത്തിനിടെ മേഖലയിലെ മുപ്പതോളം യുവാക്കളെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. എൻ.െഎ.എയുടെ ഇടക്കിടെയുള്ള മിന്നൽ റെയ്ഡുകൾ ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നുണ്ട്. നഗരത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ പൊലീസി​െൻറ നിരീക്ഷണത്തിലാണ്. പെരിയാർ പ്രതിമ വിവാദവും കേന്ദ്ര വിരുദ്ധ നിലപാടുകളുമായി തെന്തെ പെരിയാർ ദ്രാവിഡ കഴകം പോലുള്ള തമിഴ് സംഘടനകൾ ബി.ജെ.പിക്കും സംഘ്പരിവാർ സംഘടനകൾക്കുമെതിരെ തിരിഞ്ഞതോടെ ക്രമസമാധാന പ്രശ്നങ്ങൾ വ്യാപകമായി ഉടലെടുത്തിട്ടുണ്ട്. കോയമ്പത്തൂർ ബി.ജെ.പി ജില്ല കമ്മിറ്റി ഒാഫിസിനും ജില്ല പ്രസിഡൻറി​െൻറ വസതിക്കും നേരെ പെട്രോൾ ബോംബേറുകൾ നടന്നത് സംഘ്പരിവാർ സംഘടനകളെ ചൊടിപ്പിച്ചിട്ടുണ്ട്. പാർട്ടി ഒാഫിസിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് തന്തൈ പെരിയാർ ദ്രാവിഡ കഴകത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. (കെ. രാജേന്ദ്രൻ) രാമനാഥപുരം മലബാർ ഗോൾഡിൽ 'ആർട്ടിസ്ട്രി ബ്രാൻഡഡ് ജ്വല്ലറി ഷോ' കോയമ്പത്തൂർ: രാമനാഥപുരം മലബാർ ഗോൾഡ് ഷോറൂമിൽ ആർട്ടിസ്ട്രി ബ്രാൻഡഡ് ജ്വല്ലറി ഷോ തുടങ്ങി. മാർച്ച് അവസാനം വരെയാണ് പ്രദർശനമേള നടക്കുക. ഉദ്ഘാടന ചടങ്ങിൽ പൗരപ്രമുഖരും മലബാർ ഗോൾഡ് അധികൃതരും സംബന്ധിച്ചു. ഫോേട്ടാ: cb398(രാമനാഥപുരം മലബാർ ഗോൾഡിൽ സംഘടിപ്പിച്ച പ്രദർശനമേള ഉദ്ഘാടന ചടങ്ങിൽനിന്ന്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story