Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീലഗിരി ജില്ല യൂത്ത്‌...

നീലഗിരി ജില്ല യൂത്ത്‌ ലീഗ് സമ്മേളനം

text_fields
bookmark_border
ഗൂഡല്ലൂര്‍: മുസ്ലിംലീഗ് എഴുപതാം വാര്‍ഷികത്തി​െൻറ ഭാഗമായി 'വർഗീയത തീണ്ടാതെ എഴുപതിലും യുവതയുടെ ശബ്ദം ഈ മണ്ണിനും ജനതക്കും' എന്ന പ്രമേയവുമായി നീലഗിരി ജില്ല മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ഞായറാഴ്ച ഗൂഡല്ലൂര്‍ എം.എ. സലാം റാവുത്തര്‍ നഗറില്‍ നടക്കും. സമ്മേളനം ഉച്ചക്ക് രണ്ടിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യൂത്ത്‌ ലീഗ് നീലഗിരി ജില്ല പ്രസിഡൻറ് അന്‍വര്‍ മടക്കല്‍ അധ്യക്ഷത വഹിക്കും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തും. തമിഴ്നാട് സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡൻറുമാരായ എം. അബ്ദുറഹ്മാന്‍, ഹംസ ഹാജി തിരുപ്പൂർ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ട്രഷറര്‍ മുഹമ്മദ് യൂനുസ് പള്ളപ്പട്ടി, സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി മില്ലത്ത് ഇസ്മായിൽ, വനിത ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ എന്നിവർ സംബന്ധിക്കും. സമ്മേളനത്തിന് മുന്നോടിയായി മുനിസിപ്പല്‍ ഓഫിസ് പരിസരത്തുനിന്ന് യൂത്ത്‌ ലീഗ് റാലി ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story