Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈതക്കലിൽ ഡി.വൈ.എഫ്.ഐ...

കൈതക്കലിൽ ഡി.വൈ.എഫ്.ഐ പതാക കത്തിച്ച നിലയിൽ

text_fields
bookmark_border
പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കൈതക്കൽ ബദാം മുക്കിൽ ഡി.വൈ.എഫ്.ഐ പതാക കത്തിച്ച നിലയിൽ. പൊതുസ്ഥലത്ത് റോഡിനു കുറുകെ സ്ഥാപിച്ച കൊടിയാണു അഗ്നിക്കിരയായത്. സമീപമുള്ള ഫ്ലക്സ് ബോർഡും കത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലാണു സംഭവം. പേരാമ്പ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സ്ഥലത്താണ് സംഭവം. ഇവിടെ കുറച്ചു കാലമായി ക്രമസമാധാന പ്രശ്നം നിലനിൽക്കുന്ന മേഖലയാണ്. രവിവർമ മാസ്റ്റർ അനുസ്മരണവും പുരസ്ക്കാര സമർപ്പണവും പേരാമ്പ്ര: ഭാഷാശ്രി സാംസ്ക്കാരിക മാസികയുടെ മുൻ മുഖ്യപത്രാധിപർ ആർ.കെ. രവിവർമ മാസ്റ്റർ അനുസ്മരണവും പുരസ്ക്കാര സമർപ്പണവും ശനിയാഴ്ച കാലത്ത് പത്ത് മണിക്ക് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റീജ്യനൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കുഞ്ഞിക്കണ്ണൻ വാണിമേൽ പ്രഭാഷണം നടത്തും. തുടർന്ന് കോളിയോട്ട് മാധവൻ രചിച്ച കരംചന്ദ് ഗാന്ധി കാൾമാർക്സിന് എതിരല്ല, എന്ന പുസ്തകത്തി​െൻറ പ്രകാശനവും എഴുത്തുകാർക്ക് പുരസ്ക്കാര സമർപ്പണവും നടക്കും. വാർത്താ സമ്മേളനത്തിൽ സദൻ കൽപ്പത്തൂർ, രതീഷ് ഇ. നായർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story