Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 11:11 AM IST Updated On
date_range 24 March 2018 11:11 AM ISTരാഗം ഫെസ്റ്റ്: വർണാഭമായി ഒന്നാം ദിനം
text_fieldsbookmark_border
ചാത്തമംഗലം: എൻ.ഐ.ടി കോഴിക്കോട് പൂർവവിദ്യാർഥി രാജെൻറ ഓർമക്കായി വർഷംതോറും നടത്തുന്ന കലാസാംസ്കാരിക ഉത്സവമായ 'രാഗം 2018'െൻറ ആദ്യദിനം നൃത്തസംഗീത മത്സരങ്ങൾ, ശിൽപശാലകൾ, പ്രൊഡിസ, ഹ്രസ്വചലച്ചിത്രോത്സവം തുടങ്ങിയവകൊണ്ട് വർണാഭമായി. സാഹിത്യോത്സവമായ 'ഐ ഇങ്കി'െൻറ ഭാഗമായി 'ആദിവാസി സാഹിത്യം: പൊരുളും കനവും' എന്ന വിഷയത്തിൽ നോവലിസ്റ്റ് നാരായൻ, ചലച്ചിത്ര നിരൂപകനും ഡോക്യുമെൻററി സംവിധായകനുമായ ഒ.കെ. ജോണി എന്നിവർ സംസാരിച്ചു. സ്വരരാഗ, കോൽക്കളി, മിമിക്രി, കവിതാപാരായണം, ശിൽപശാലകൾ, ചിത്രരചന എന്നിവയായിരുന്നു ആദ്യ ദിനത്തിലെ പ്രധാന പരിപാടികൾ. ഗൗരി ലക്ഷ്മിയുടെ സ്വരമാധുര്യവും മെൻറലിസ്റ്റ് അർജുൻ ഗുരുവിെൻറ പ്രകടനവും നടന്നു. അഖിലകേരള രാജൻ മെമ്മോറിയൽ ലളിതഗാന മത്സരവും ആദ്യ ദിവസത്തിെൻറ ഭാഗമായി നടന്നു. സംഗീത സംവിധായകരായ വിശാൽ-ശേഖർ കൂട്ടുകെട്ടിെൻറ സംഗീതനിശ ആദ്യദിനത്തെ അവിസ്മരണീയമാക്കി. രാഗത്തിെൻറ രണ്ടാം ദിവസമായ ശനിയാഴ്ച ഐ ഇങ്കിെൻറ ഭാഗമായി ഫേക് ന്യൂസിനെക്കുറിച്ചുള്ള പാനലിൽ ജേണലിസ്റ്റ് ഗുഹ ഠാകുർത്ത, ദ ഹൂട്ട് കൺസൽട്ടിങ് എഡിറ്റർ ഗീത ശേഷു, 'ബൂം' മാനേജിങ് എഡിറ്റർ ജെൻസി ജേക്കബ്, ഡെക്കാൻ ക്രോണിക്ൾ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ജെ. ജേക്കബ് എന്നിവർ പങ്കെടുക്കും. 'ലോക്കൽ ട്രെയിൻ' എന്ന ഹിന്ദി റോക്ക് ബാൻഡിെൻറ പ്രോ ഷോയും രണ്ടാം ദിനത്തിെൻറ ഭാഗമായി നടക്കും. INNER BOX കവിത അധികാരത്തിനെതിരായ പ്രതിരോധമെന്ന് കെ.ഇ.എൻ ചാത്തമംഗലം: ആധുനിക ലോകത്ത് അധികാരത്തിനെതിരായ പ്രതിരോധമാണ് കവിതയെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. 2018ലെ ഇന്ത്യൻ പശ്ചാത്തലം ഭയപ്പെടുത്തുന്നതാണെന്നും ഫാഷിസത്തിെൻറ ഇരുണ്ട കാലത്തിൽപോലും 'കവിത' തിളക്കമാർന്നു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഐ.ടി രാഗം ഫെസ്റ്റിെൻറ ഭാഗമായ ഐ ഇങ്ക് പരിപാടിയിൽ 'കവിതയും ജീവിതവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു കെ.ഇ.എൻ. സമരോത്സുകതയുടെ ആധുനിക ഉദാഹരണമാണ് ഫലസ്തീൻ. മുറിത ബാഗുർത്തിയുടെ 'ഇൻറർപ്രെേട്ടഷൻസ്' എന്ന കവിത ഉദാഹരണമാക്കി ഒരേ കാര്യത്തെ പലരീതിയിൽ കാണാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അതാണ് ജനാധിപത്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story