Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 11:14 AM IST Updated On
date_range 23 March 2018 11:14 AM ISTആലങ്കോട് ലീലാകൃഷ്ണന് നഗരത്തിെൻറ സ്നേഹാദരം
text_fieldsbookmark_border
കോഴിക്കോട്: സർഗാത്മകതയുടെ ലോകത്ത് നാലു പതിറ്റാണ്ട് പിന്നിട്ട ആലങ്കോട് ലീലാകൃഷ്ണന് സർഗവേദി കോഴിക്കോടിെൻറ ഉപഹാരം സി. രാധാകൃഷ്ണൻ സമ്മാനിച്ചു. കേരളീയ മനസ്സിന് ഹിതകരമായത് കഴിഞ്ഞ 40 വർഷമായി എഴുതുകയും പറയുകയും ചെയ്യുന്നയാളാണ് ആലങ്കോടെന്ന് സി. രാധാകൃഷ്ണൻ പറഞ്ഞു. ആരെയും അധിക്ഷേപിക്കാതെ, ഒരു പ്രഖ്യാപനമോ അവകാശവാദങ്ങളോ ഇല്ലാതെ, രൂക്ഷമായ പരിഹാസവും വിഭാഗീയതയുമില്ലാതെയാണ് അദ്ദേഹം പ്രസംഗിച്ചത്. ചീത്ത കാര്യങ്ങൾ കേൾക്കാനായി എല്ലാവരും കാത്തിരിക്കുന്ന സമയത്താണ് ഒരാൾ നീണ്ട കാലത്തോളം നല്ല കാര്യങ്ങൾ പറഞ്ഞുനടക്കുന്നത്. തീയിെൻറ ചൂടിനെ ഒളിപ്പിച്ചുവെക്കാൻ കഴിയാത്തതുപോലെയും, പൂവിെൻറ സുഗന്ധം മറച്ചുവെക്കാനാവാത്തതുപോലെയുമാണ് ആലങ്കോടിെൻറ ഉള്ളിലെ കവിതകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തി. ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ സർഗവേദി പ്രസിഡൻറ് എ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മണമ്പൂർ രാജൻബാബു ടി.വി. ബാലൻ, ലത്തീഫ് പറമ്പിൽ എന്നിവർ സംസാരിച്ചു. ടി.കെ.എ. അസീസ് സ്വാഗതവും കെ.വി. ജ്യോതിപ്രകാശ് നന്ദിയും പറഞ്ഞു. തുടർന്ന് ആലങ്കോടിെൻറ സാഹിത്യജീവിതത്തെക്കുറിച്ച് റോഷൻ കേശവൻ സംവിധാനം ചെയ്ത ഓർമകളുടെ പുസ്തകം എന്ന ഡോക്യുമെൻററിയുടെ പ്രകാശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story