Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപദയാത്രാ ഗാന്ധി നാളെ...

പദയാത്രാ ഗാന്ധി നാളെ ജില്ലയിൽ

text_fields
bookmark_border
കൽപറ്റ: പദയാത്രാ ഗാന്ധി എന്നറിയപ്പെടുന്ന ഡോ. പി.വി. രാജഗോപാൽ 24, 25 തീയതികളിൽ ജില്ല സന്ദർശിക്കുമെന്ന് ഏകത പരിഷത്ത് ജില്ല ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഹരിയാനയിലെ ഫൽവേയിൽനിന്നും ഡൽഹിയിലേക്ക് ഒക്ടോബർ രണ്ടിന് നടത്തുന്ന 'ജൻ ആന്ദോളൻ 2018' പദയാത്രയുടെ സംഘാടക സമിതി രൂപവത്കരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എത്തുന്നത്. ജില്ലയുടെ പരിസ്ഥിതി വിഷയങ്ങളും ആദിവാസികളും കർഷകരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചർച്ചചെയ്യും. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ചെന്നലോട് ഗുഡ്ഷെപ്പേർഡ് ഇൻറർനാഷനൽ പബ്ലിക് സ്കൂളിൽ സ്വീകരണം നൽകും. ഏകതാ പരിഷത്ത് ജില്ല പ്രവർത്തക സമ്മേളനത്തിലും ആദിവാസി ഐക്യദാർഢ്യ സംഗമത്തിലും പങ്കെടുക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് കൽപറ്റയിൽ കാഞ്ഞിരത്തിനാൽ കുടുംബത്തി​െൻറ സമരപ്പന്തൽ സന്ദർശിക്കും. വാർത്ത സമ്മേളനത്തിൽ ബാബു വാളവയൽ, വിനോദ് ഗോപാൽ, പി.എസ്. ഗംഗാധരൻ, കെ.വി. ലിജോ, കെ.എ. വിൽസൺ എന്നിവർ പങ്കെടുത്തു. ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന വാഹനം 20 അടി താഴ്ചയിലേക്ക് മറിഞ്ഞു റിപ്പൺ: മൂപ്പൈനാട് തിനപുരം വളവിൽ സ്വകാര്യ പാചക വാതക വിതരണ ഏജൻസിയുടെ വാഹനം 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. 40ലധികം ഗ്യാസ് സിലിണ്ടറുകളുമായി വടുവഞ്ചാൽ ഭാഗത്തുനിന്ന് മേപ്പാടി ഭാഗത്തേക്ക് വരുമ്പോൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 നും മൂന്നിനുമിടയിലായിരുന്നു അപകടം. ബത്തേരി സ്വദേശിയായ ഡ്രൈവറും സഹായിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബത്തേരി എം.കെ. ടോട്ടൽ ഗ്യാസ് എന്ന സ്വകാര്യ ഗ്യാസ് വിതരണ ഏജൻസിയുടെ വിതരണ വാഹനമാണ് തിനപുരം വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അതിനോടു ചേർന്നുള്ള ക്രാഷ് ബാരിയർ തകർത്തുകൊണ്ടാണ് വണ്ടി താഴ്ചയിലേക്ക് മറിഞ്ഞത്. ഗ്യാസ് സിലിണ്ടറുകൾ ചിതറി തെറിച്ച് വീണ നിലയിലായിരുന്നു. അരപ്പറ്റയിലെ ഗ്യാസ് സബ് ഏജൻസിക്കുള്ള സിലിണ്ടറുകളുമായി വരുമ്പോഴായിരുന്നു അപകടം. THUWDL18 പാചക വിതരണ ഏജൻസി വാഹനം 20 അടി താഴ്ചയിലേക്ക് മറിഞ്ഞ നിലയിൽ രാത്രിയാത്ര നിരോധനം: ഫ്രീഡം ടു മൂവ് മനുഷ്യച്ചങ്ങലയിൽ പ്രതിഷേധമിരമ്പി സുൽത്താൻ ബത്തേരി: രാത്രിയാത്ര നിരോധന വിഷയത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് ഉയരുന്ന ജനജാഗ്രത എന്ന മുദ്രാവാക്യവുമായി ഫ്രീഡം ടു മൂവി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. രാഷ്ട്രീയ പാർട്ടികൾ, വ്യാപാരികൾ, വിദ്യാർഥികൾ തുടങ്ങിയവരെല്ലാം ചങ്ങലയിൽ കൈകോർത്തു. സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതി വയനാട്ടിൽ സിറ്റിങ് നടത്തുക, സമിതി മുമ്പാകെ കേരളത്തി​െൻറ വാദങ്ങൾ ശക്തമായി ഉന്നയിക്കുക, രാഷ്ട്രീയ പരിഹാരത്തിനായി പാർട്ടി നേതൃത്വങ്ങൾ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വിദഗ്ധ സമിതി യോഗത്തിൽ ട്രാൻസ്പോർട്ട് സെക്രട്ടറിയും വനം വകുപ്പ് ഉദ്യോഗസ്ഥനും സ്വീകരിച്ച നിലപാടുകൾ സംശയാസ്പദമാണ്. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം തൃപ്തികരമല്ല. സമിതി റിപ്പോർട്ട് സമർപ്പിക്കാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രം അവശേഷിക്കേ സംസ്ഥാനത്തി​െൻറ വാദങ്ങളും തെളിവുകളും ശാസ്ത്രീയമായി അവതരിപ്പിക്കാനുള്ള സംവിധാനമുണ്ടാകണം. ഇതിനാവശ്യമായ റിപ്പോർട്ടുകൾ അടിയന്തരമായി തയാറാക്കാൻ ജില്ല ഭരണകൂടം തയാറാവണം. കേന്ദ്രവും കർണാടകയും കേരളവും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ജില്ല നേതൃത്വങ്ങൾ വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ഫ്രീഡം ടു മൂവ് ആവശ്യപ്പെട്ടു. മുനിസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.കെ. വാസുദേവൻ, പി.സി. മോഹനൻ, കെ.ജെ. ദേവസ്യ, പി.പി. അയ്യൂബ്, വി.വി. ബേബി, പി.എം. ജോയ്, ബാബു പഴുപ്പത്തൂർ, ഷബീർ അഹമ്മദ്, ടി.എൽ. സാബു, ബേബി വർഗീസ്, വി. മോഹനൻ, എം.കെ. സാബു, സോബിൻ വർഗീസ്, പി.വൈ. മത്തായി, ടി.എസ് ജോർജ്, കെ.പി. മധു, സി.കെ. ആരിഫ്, പി.എം. തോമസ്‌, സി.ആർ. ഷാജി, വി. മുഹമ്മദ് ഷരീഫ് ഫ്രീഡം ടു മൂവ് ഭാരവാഹികളായ എ.കെ. ജിതൂഷ്, ടിജി ചെറുതോട്ടിൽ, സഫീർ പഴേരി, പ്രശാന്ത് മലവയൽ, നൗഷാദ് മംഗലശേരി, കെ.എൻ സജീവ്, പ്രദീപ് ഉഷ, സക്കരിയ വാഴക്കണ്ടി എന്നിവർ സംസാരിച്ചു. THUWDL17രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ഫ്രീഡം ടു മൂവി​െൻറ ആഭിമുഖ്യത്തിൽ ബത്തേരിയിൽ തീർത്ത മനുഷ്യച്ചങ്ങല സ്വീകരണം നൽകി മാനന്തവാടി: ആദിവാസി കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ എ.ഐ.സി.സി അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. ജയലക്ഷ്മിക്ക് സ്വീകരണം നൽകി. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നിസ്സാര കാര്യങ്ങൾക്കുപോലും ആദിവാസി പ്രശ്നങ്ങൾ ഉയർത്തി സമരം ചെയ്തവരെ ഇപ്പോൾ കാണാനിെല്ലന്ന് പി.കെ. ജയലക്ഷ്മി പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്തെ ആദിവാസി ക്ഷേമ പദ്ധതികൾ അട്ടിമറിച്ചു. യു.ഡി.എഫ് ഭരണകാലത്ത് ആരംഭിച്ച ക്ഷേമപദ്ധതികളും നിർത്തലാക്കിയെന്നും അവർ പറഞ്ഞു. ആദിവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് അനന്തൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എക്കണ്ടി മൊയ്തൂട്ടി, എം.ടി. ചന്തു, സുരേഷ് പാലോട്ട്, അസീസ് വാളാട്, വി.ടി. ഷാജി, അനീഷ് വാളാട്, വിപിന ചന്ദ്രൻ മാസ്റ്റർ, എൽസി ജോയി, ചന്ദ്രൻ എടമന, മീനാക്ഷി രാമൻ, ലൈജി, ലത ബാലൻ എന്നിവർ സംസാരിച്ചു. THUWDL19 സ്വീകരണ യോഗത്തിൽ എ.ഐ.സി.സി അംഗം പി.കെ. ജയലക്ഷ്മി സംസാരിക്കുന്നു തെങ്ങ് കടപുഴകി വീട് ഭാഗികമായി തകർന്നു മേപ്പാടി: വീടിനു സമീപം നിന്ന തെങ്ങ് കാറ്റിലും മഴയിലും കടപുഴകി വീട് ഭാഗികമായി തകർന്നു. മൂന്നു മുറികളുടെ മേൽക്കൂര പൂർണമായും തകർന്ന നിലയിലാണ്. ചെമ്പോത്തറ കോട്ടത്തറ വയലിൽ പറക്കോടൻ മുഹമ്മദ് കുട്ടിയുടെ വീട്ടിനാണ് സാരമായ കേടുപാടുകൾ സംഭവിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഒരു ലക്ഷത്തിനുമേൽ രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. THUWDL23 വീടിന് മുകളിൽ തെങ്ങ് കടപുഴകിയ നിലയിൽ വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ സംവാദം സുല്‍ത്താന്‍ ബത്തേരി: 'രാത്രി യാത്രനിരോധനം പരിഹാരം തലശ്ശേരി -മൈസൂര്‍ റെയില്‍പാതയോ‍?‍'എന്ന വിഷയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ബത്തേരി മണ്ഡലം കമ്മിറ്റി ജനകീയ സംവാദം നടത്തി. ബത്തേരി സ്വതന്ത്രമൈതാനിയില്‍ നടന്ന സംവാദത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ഷെരിഫ് അധ്യക്ഷത വഹിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വയനാട്ടുകാര്‍ ഉപയോഗിക്കുന്ന ബത്തേരി -മൈസൂരു ദേശീയപാതക്ക് വെറെ ബദലുകള്‍ ഇല്ലെന്നും എത്രയും വേഗം ഈ പാതയിലെ രാത്രിയാത്ര നിരോധനം നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് മുഹമ്മദ് നായ്‌ക്കെട്ടി, റെയില്‍വേ ആക്ഷൻ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷിദ്, മര്‍ച്ചൻറ് അസോസിയേഷന്‍ പ്രസിഡൻറ് മത്തായി, യു.ഡി.എഫ്. പ്രതിനിധി ടി. മുഹമ്മദ്, ബി.ജെ.പി. ജില്ല സെക്രട്ടറി കെ.പി. മധു, ഫ്രീഡം ടു മൂവ് പ്രതിനിധി സഫീര്‍ പഴേരി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story