Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:35 AM GMT Updated On
date_range 23 March 2018 5:35 AM GMTകുന്നുമ്മൽ തോട് ജനകീയ കൂട്ടായ്മയിലൂടെ ശുചീകരിച്ചു
text_fieldsbookmark_border
കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ പ്രധാന നീർത്തടമായ കുന്നുമ്മൽ തോട് പഞ്ചായത്തിെൻറ നേതൃത്വത്തിൽ ജനകീയമായി പുനരുജ്ജീവിപ്പിച്ചു. കുറ്റ്യാടി എസ്.ഐ എസ്. ഹരീഷ് കുമാർ, നാദാപുരം അഗ്നിശമന സേന ഇൻസ്പെക്ടർ വാസന്ത് ചേച്ചൻകണ്ടി, കെ.എസ്.ഇ.ബി അംഗങ്ങൾ, നാദാപുരം എക്സൈസ്, ആരോഗ്യ വകുപ്പ്, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാരും വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും തോട് ശുചീകരണത്തിൽ പങ്കാളികളായി. 2500ൽ പരം ആളുകൾ പെങ്കടുത്തു. ഡിവൈ.എസ്.പി വി.കെ. രാജു പരിപാടി ഫ്ലാഗ്ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ അധ്യക്ഷനായി. കെ.കെ. ലതിക, കെ.കെ. സുരേഷ്, കെ. സജിത്ത്, പ്രമോദ് കക്കട്ടിൽ, സൂപ്പി നരിക്കാട്ടേരി, പി. സുരേഷ് ബാബു, വി. രാജൻ, എൻ.വി. അഷ്റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story