Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:23 AM GMT Updated On
date_range 21 March 2018 5:23 AM GMTനാലു കിലോയിേലറെ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ
text_fieldsbookmark_border
കോഴിക്കോട്: നാലു കിലോയിലേറെ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ. കൊളാമ്പ് നഗർ കൊരപ്പുട്ട് ജില്ലയിലെ ബഡാകരിംഗ വില്ലേജിെല വെങ്കിട്ട്ചന്ദ്ര കന്തപ്പാണി (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നാലാം നമ്പർ പ്ലാറ്റ്ഫോമിനടുത്തുനിന്നാണ് ഇയാൾ പിടിയിലായത്. എസ്.െഎ അബ്ദുൽ റസാഖിെൻറ നേതൃത്വത്തിൽ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും എഗ്മോർ എക്സ്പ്രസിെൻറ പുറകിലുള്ള ജനറൽ കമ്പാർട്ട്മെൻറിൽ പരിശോധന നടത്തവെ വെങ്കിട്ട് ചന്ദ്ര കന്തപ്പാണി ൈകയിലെ കഞ്ചാവ് ഉപേക്ഷിച്ച് ഒാടിരക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്തുടർന്നാണ് ഇയാളെ കീഴടക്കിയത്. ഇയാൾ ഉപേക്ഷിച്ച കവറിൽനിന്ന് 4.100 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആന്ധ്രപ്രദേശിൽനിന്ന് ട്രെയിനിൽ കഞ്ചാവ് കൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേരളത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ചുെകാടുക്കുന്നയാളാെണന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒന്നര ലക്ഷത്തോളം രൂപ വിലവരും. ഒന്നാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് െചയ്തു. െറയിൽവേ സംരക്ഷണ സേന എസ്.െഎമാരായ കെ.എം. നിഷാന്ത്, കെ. ശ്രീനിവാസൻ, എ.എസ്.െഎ എം. അപ്പുട്ടി, സി.പി.ഒമാരായ സജീവൻ, നാസർ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story