Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാതൃകയായി ജനമൈത്രി...

മാതൃകയായി ജനമൈത്രി പൊലീസി​െൻറ തടയണ നിർമാണം

text_fields
bookmark_border
വൈത്തിരി: സുഗന്ധഗിരി അംബയിലെ നൂറു കണക്കിന് കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധത്തിൽ വൈത്തിരി ജനമൈത്രി പൊലീസ് തടയണ നിർമിച്ചു. കൽപറ്റ ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈത്തിരി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ. അബ്ദുൽ ഷെരീഫ്, എസ്.ഐ കെ.പി. രാധാകൃഷ്ണൻ, പുഷ്കരൻ, പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി ശശിധരൻ എന്നിവരും വൈത്തിരി സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരും തടയണ നിർമാണത്തിൽ പങ്കാളികളായി. പൊഴുതന പഞ്ചായത്തിലെ എട്ടാം വാർഡിൽപെട്ട അംബയിലെ ആദിവാസി കുടുംബങ്ങൾ ശുദ്ധജലത്തിന് ബുദ്ധിമുട്ടുകയായിരുന്നു. ഇതുവരെ സുഗന്ധഗിരി ആറാം യൂനിറ്റിലെ കുന്നിൻമുകളിൽനിന്നും പൈപ്പിട്ടായിരുന്നു വെള്ളമെടുത്തിരുന്നത്. ഇൗയിടെയായി ഇതും നിലച്ചതോടെ ഇവിടത്തെ എസ്.ടി പ്രമോട്ടർ സുരേഷ്ബാബു വിഷയം വൈത്തിരി പൊലീസി​െൻറ ശ്രദ്ധയിൽ കൊണ്ടുവരുകയായിരുന്നു. തുടർന്നാണ് ജനമൈത്രി പൊലീസ് അംബയിലൂടെ ഒഴുകുന്ന അരുവിയിൽ തടയണ നിർമിച്ച് കുടിവെള്ളക്ഷാമത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്. വാർഡ് മെംബർ എം.എം. ജോസ്, സുഗന്ധഗിരി ആർട്സ് ആൻഡ് സ്പോർട്സ് ഭാരവാഹികളായ പി.സി. അജിത്, ശാലുരാജ്, പി.സി. വേലായുധൻ, പി.സി. സുനിൽ, അംബ തണൽ ക്ലബ് ഭാരവാഹികളായ കെ.ബി. ബിബീഷ്, ഷൈജു, മണിക്കുട്ടൻ എന്നിവരും നാട്ടുകാരും പങ്കെടുത്തു. രാത്രിയാത്ര നിരോധനം: ഫ്രീഡം ടു മൂവ് മനുഷ്യച്ചങ്ങല 22ന് സുൽത്താൻ ബത്തേരി: രാത്രികാല ഗതാഗത നിരോധനം നീക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ 'ജനജാഗ്രത' എന്ന മുദ്രാവാക്യവുമായി വ്യാഴാഴ്ച രണ്ടിന് ബത്തേരിയിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് ഫ്രീഡം ടു മൂവ് ഭാരവാഹികൾ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുള്ള സംഘടനകളുടെയും സഹകരണത്തോടെയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. സുപ്രീംകോടതി നിയമിച്ചിരിക്കുന്ന വിദഗ്ധ സമിതി വയനാട്ടിൽ സിറ്റിങ് നടത്തുക, വിദഗ്ധ സമിതി മുമ്പാകെ കേരളത്തി​െൻറ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വിദഗ്ധ സമിതിയുടെ ബന്ദിപ്പൂരിലെ സിറ്റിങ്ങിൽ ഗതാഗത വകുപ്പ് സെക്രട്ടറിയും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥനും സ്വീകരിച്ച നിലപാടുകൾ സംശയാസ്പദമാണ്. നിരോധനത്തെ എതിർക്കേണ്ടതിന് പകരം ആറു മുതൽ ആറു വരെ നിരോധനം ആകാമെന്ന വനം വകുപ്പി​െൻറ നിലപാട് അതിശയിപ്പിക്കുന്നതാണ്. വനമേഖലയിലൂടെ കടന്നുപോകുന്ന മറ്റ് ദേശീയപാതകളിൽനിന്ന് വ്യത്യസ്തമായി ബന്ദിപ്പൂരിലുള്ള രാത്രിയാത്ര നിരോധനം എടുത്തുകളയണമെന്നാണ് സർക്കാർ ഉന്നയിക്കേണ്ടത്. അത് സാധ്യമാവുന്നതുവരെ കോൺവോയ് അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടാൻ ആവശ്യപ്പെടണം. വർഷങ്ങൾക്കുശേഷം മാത്രം സാധ്യമായേക്കാവുന്ന റെയിൽവേ രാത്രികാല ഗതാഗത നിരോധനത്തിന് ബദലായി കാണാനാവില്ല. വിദഗ്ധ സമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സമിതിയംഗങ്ങൾ ഇനിയെങ്കിലും തയാറാവണമെന്നും ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ എ.കെ. ജിതൂഷ് അധ്യക്ഷത വഹിച്ചു. കൺവീനർ റ്റിജി ചെറുതോട്ടിൽ, സഫീർ പഴേരി, പ്രശാന്ത് മലവയൽ, നൗഷാദ് മംഗലശേരി, കെ.എൻ. സജീവ്, ടോം ജോസഫ്, സക്കരി വാഴക്കണ്ടി, യഹിയ ചേനക്കൽ, കെ. മനോജ്കുമാർ, പി. സംഷാദ്, ഉനൈസ് കല്ലൂർ, വി. അനൂപ്, എൻ. നിസാർ തുടങ്ങിയവർ സംസാരിച്ചു. 'ബാവലി-മൈസൂരു റോഡിലെ രാത്രിയാത്ര നിരോധനത്തില്‍ ഇളവു വരുത്തണം' മാനന്തവാടി: കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബാവലി-മൈസൂരു റോഡിലെ രാത്രിയാത്ര നിരോധനത്തില്‍ ഇളവു വരുത്തണമെന്ന് മാനന്തവാടി പ്രസ് ക്ലബ് നടത്തിയ വികസന ചര്‍ച്ചയിൽ അഭിപ്രായമുയർന്നു. ജനപ്രതിനിധികളെയും രാഷ്ട്രീയ, പൊതുപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് മാനന്തവാടി പ്രസ്ക്ലബ് 'മാനന്തവാടിയുടെ വികസനം: ചോദിക്കാനും പറയാനും ഒരു വേദി' എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. കര്‍ണാടകയിയിൽ പഠിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ഗതാഗത നിയന്ത്രണം രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെയാക്കി നിജപ്പെടുത്തണമെന്ന ആവശ്യമാണ് ശക്തമായത്. സെമിനാർ ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അനാവശ്യ ഇടപെടലുകള്‍ കാരണം വയനാടി​െൻറ വികസനം മുരടിക്കുന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്തിയ പരിഗണന നല്‍കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി പറഞ്ഞു. നാലരക്കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ജില്ല ആശുപത്രിയില്‍ നടത്തിയിട്ടുള്ളത്. എല്ലാ മേഖലയിലും സര്‍ക്കാര്‍ വയനാടിനെ അവഗണിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയുടെ വികസനത്തിന് എല്ലാവരുടെയും കൂട്ടായ പ്രയത്നമുണ്ടാവണമെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീത രാമന്‍ പറഞ്ഞു. 972 വീടുകള്‍ നഗരസഭ നിര്‍മിച്ചു നല്‍കുമെന്നും ഗ്രാമീണറോഡുകള്‍ ഏഴു മീറ്റര്‍ വീതിയാക്കുമെന്നും മാനന്തവാടി നഗരസഭയെ പ്രതിനിധാനം ചെയ്തെത്തിയ നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ പി.ടി. ബിജു പറഞ്ഞു. മാനന്തവാടിയിലെ വികസന മുരടിപ്പിനെതിരെ ചര്‍ച്ചയില്‍ രൂക്ഷവിമര്‍ശമുയര്‍ന്നു. ജില്ല ആശുപത്രിയിലെ രോഗികള്‍ക്കുള്ള പോഷകാഹാര വിതരണം നിലച്ചിട്ടും നടപടിയില്ല, സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച മാതൃ-ശിശു വിഭാഗം, ശ്രീചിത്തിര ഉപകേന്ദ്രം എന്നിവ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചില്ല, കോടികള്‍ മുടക്കിയുള്ള ശുദ്ധജല പദ്ധതി പ്രവൃത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല, വികസന കാര്യങ്ങളില്‍ ഏകോപനമില്ല തുടങ്ങി നിരവധി പരാതികളാണ് ഉയര്‍ന്നത്. വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. വയനാട് പ്രസ് ക്ലബ് പ്രസിഡൻറ് രമേശ് എഴുത്തച്ഛന്‍ മോഡറേറ്ററായി. ജില്ല പഞ്ചായത്തംഗം എ. പ്രഭാകരന്‍, നഗരസഭ കൗണ്‍സിലര്‍ ശോഭാ രാജന്‍, എം.ജി. ബിജു, പി.വി. സഹദേവന്‍, ഇ.ജെ. ബാബു, സി. കുഞ്ഞബ്ദുല്ല, പള്ളിയാല്‍ സൂപ്പി, കെ. ഉസ്മാന്‍, കെ.എ. ആൻറണി, കെ. ജയചന്ദ്രന്‍, റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് സുരേഷ് തലപ്പുഴ അധ്യക്ഷത വഹിച്ചു. ബിജു കിഴക്കേടത്ത്, അരുണ്‍ വിന്‍സ​െൻറ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story