Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈത്തിരി മേഖലയിൽ...

വൈത്തിരി മേഖലയിൽ മണ്ണെടുപ്പ് വ്യാപകം

text_fields
bookmark_border
വൈത്തിരി: അനിയന്ത്രിതമായി കുന്നും മലകളും ഇടിച്ചുനിരത്തുന്നത് കുന്നത്തിടവക, ചുണ്ടേൽ വില്ലേജുകളിൽ വ്യാപകമാവുന്നു. ജില്ലയിൽ പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള പ്രദേശങ്ങളിലാണ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കനത്ത തോതിൽ മണ്ണിടിക്കുന്നത്. വീടുപണിക്കെന്ന പേരിലും മറ്റും വില്ലേജിൽനിന്നും താലൂക്കിൽനിന്നും നേടിയെടുക്കുന്ന പെർമിറ്റി​െൻറ മറവിലാണ് പരിസ്ഥിതി ലോല മേഖലകളിൽ വ്യാപകമായി ഇത്തരം പ്രവൃത്തികൾ നടക്കുന്നത്. ഇടിച്ചുനിരത്തുന്ന മണ്ണ് ചതുപ്പുനിലങ്ങളിലും നീരൊഴുക്കുള്ളിടത്തും കൊണ്ടുപോയി തട്ടുകയാണ് പതിവ്. ലക്കിടിയിലും തളിപ്പുഴയിലും പലയിടത്തും നീർച്ചാലുകൾ തടയുന്ന വിധത്തിൽ മണ്ണിട്ടതായി പരാതിപ്പെെട്ടങ്കിലും അധികൃതർ നടപടി എടുത്തിട്ടില്ല. വൈത്തിരിയിൽ മുൻകാലങ്ങളിൽ ഇല്ലാത്തവിധം കടുത്ത വരൾച്ചയും ജലദൗർലഭ്യവും നേരിടുന്ന അവസ്ഥക്ക് അനിയന്ത്രിത മണ്ണെടുപ്പ് ആക്കം കൂട്ടുന്നതായി നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണമില്ലാതെ മണ്ണെടുക്കലിന് പെർമിറ്റ് നൽകുന്നതിനെതിരെ ജിയോളജി വകുപ്പിന് വൈത്തിരി പഞ്ചായത്തധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തരമായി യോഗം കൂടാൻ ജിയോളജി ഓഫിസറോട് ആവശ്യപ്പെട്ടതായി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി പറഞ്ഞു. മാനദണ്ഡമില്ലാതെ മണ്ണെടുക്കുന്നതിനെതിരെ പഞ്ചായത്ത് ഒാഫിസിൽ നിരവധി പരാതികളാണ് ദിനംപ്രതി വരുന്നത്. ചേലോട് ആശുപത്രിക്കടുത്ത് ദേശീയപാതക്കരികിൽ വലിയ ഉയരത്തിൽ മണ്ണിടിച്ചു നിരപ്പാക്കുന്നുണ്ട്. ഇത് സംബന്ധിച്ച അന്വേഷണത്തിന് 350 ചതുരശ്ര മീറ്ററിനാണ് അനുമതി നൽകിയിട്ടുള്ളതെന്നും എടുക്കുന്ന മണ്ണ് ചുറ്റുവട്ടത്തുതന്നെ നിക്ഷേപിക്കണമെന്നും നിഷ്കർഷിച്ചാണ് പെർമിറ്റ് നൽകിയതെന്നുമാണ് ജിയോളജി ഓഫിസർ അറിയിച്ചത്. എന്നാൽ, ലോഡ് കണക്കിന് മണ്ണ് ദൂരെയെവിടെയോ കൊണ്ടുപോയി തട്ടുകയാണ്. ഇതേപോലെയാണ് വട്ടവയൽ ഭാഗത്തും വ്യാപകമായി മണ്ണിടിച്ചു വൈത്തിരിയുടെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി തട്ടിയത്. ലക്കിടിയിൽ വെറ്ററിനറി സർവകലാശാലയുടെ പരിസരങ്ങളിലും വൻതോതിൽ മണ്ണെടുപ്പും അശാസ്ത്രീയ നിർമാണവും തകൃതിയാണ്. ദേശീയപാത 766 അടപ്പിക്കാൻ ഗൂഢാലോചന -ജനകീയ കൂട്ടായ്മ രാത്രിയാത്ര നിരോധന കേസിനെ ദുരുപയോഗം ചെയ്യുന്നു സുൽത്താൻ ബത്തേരി: ദേശീയപാതയിലെ രാത്രിയാത്ര നിരോധനത്തിൽ പ്രായോഗിക പരിഹാരം നിർദേശിക്കാനായി നീലഗിരി-വയനാട് എൻ.എച്ച് െറയിൽവേ ആക്ഷൻ കമ്മിറ്റി ജനകീയ കൂട്ടായ്മ നടത്തി. പ്രായോഗിക പരിഹാരത്തിനായി സുപ്രീംകോടതി മൂന്നു സംസ്ഥാനങ്ങളും കേന്ദ്ര സർക്കാറും ഉൾപ്പെട്ട കമ്മിറ്റിയെ നിയോഗിക്കുന്ന സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റി പൊതുജനങ്ങളിൽനിന്നും അഭിപ്രായ രൂപീകരണം നടത്തിയത്. രാത്രിയാത്ര നിരോധന കേസിനെ ദുരുപയോഗം ചെയ്ത് തലശ്ശേരി-മൈസൂർ െറയിൽപാത സുപ്രീംകോടതിയെക്കൊണ്ട് അനുവദിപ്പിക്കാനും പകരമായി ദേശീയപാത 766 അടപ്പിക്കാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ജനകീയ കൂട്ടായ്മ വിലയിരുത്തി. രാത്രിയാത്ര നിരോധനത്തിൽ കേരള സർക്കാറിനെപ്പോലെതന്നെ വയനാട് എൻ.എച്ച് െറയിൽവേ ആക്ഷൻ കമ്മിറ്റിയും കക്ഷിയാണ്. എന്നാൽ, കമ്മിറ്റിയിൽ രാത്രിയാത്ര നിരോധന കേസ് അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. തുരങ്കവും മേൽപാലവും പ്രായോഗികമല്ലെന്നും തലശ്ശേരി-മൈസൂർ െറയിൽപാതയാണ് പരിഹാരമെന്നുമായിരുന്നു കേരള പ്രതിനിധി കമ്മിറ്റിയിൽ നിർദ്ദേശിച്ചത്. നിരോധനം വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെയാക്കണമെന്ന് കേരളത്തിലെ വനം വകുപ്പ് മേധാവിയും നിലപാടെടുത്തു. ഇത് പുറത്തറിഞ്ഞപ്പോൾ ജൈവപാലങ്ങൾ നിർമിക്കണമെന്നും അതുവരെ രാത്രിയിൽ സർക്കാർ ബസുകൾ കോൺവോയ് അടിസ്ഥാനത്തിൽ അനുവദിക്കണമെന്നും കേരള സർക്കാർ കത്തു നൽകിയിട്ടുണ്ട്. എന്നാൽ, ആദ്യനിർദേശങ്ങൾ പിൻവലിക്കാൻ സർക്കാർ തയാറായിട്ടില്ല. വനത്തിലെ ഹൈവേകളിലൂടെയുള്ള ഗതാഗത പ്രശ്നങ്ങൾക്ക് ശ്വാശ്വതപരിഹാരം ഭൂഗർഭ െറയിൽപാതയാണെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ നഞ്ചൻകോട്-സുൽത്താൻ ബത്തേരി-നിലമ്പൂർ െറയിൽപാതയാണ് കേരള സർക്കാർ നിർദേശിക്കേണ്ടതെന്നും യോഗം വിലയിരുത്തി. ഈ െറയിൽപാതക്ക് കേന്ദ്ര സർക്കാറി​െൻറയും സംസ്ഥാന സർക്കാറി​െൻറയും അനുമതി ലഭിച്ചിട്ടുള്ളതും കേന്ദ്രം ഫണ്ട് വകയിരുത്തിയിട്ടുള്ളതുമാണ്. നാലുവർഷംകൊണ്ട് ഈ െറയിൽപാതയുടെ പണി പൂർത്തിയാക്കാമെന്ന് ഇ. ശ്രീധരൻ ഉറപ്പുനൽകിയിട്ടുമുണ്ട്. തലശ്ശേരിയിലേക്കുള്ളൈ െറയിൽപാത രാത്രിയാത്ര നിരോധനത്തിന് പ്രായോഗിക പരിഹാരമല്ല. ഏറ്റവും െചലവു കുറഞ്ഞതും പ്രായോഗികവുമായ പരിഹാരമാർഗങ്ങൾ നിർദേശിക്കണമെന്നാണ് ചർച്ചയിലെ പൊതുഅഭിപ്രായം. വിദേശരാജ്യങ്ങളിൽ നടപ്പാക്കിയ മാതൃകയിൽ ജൈവപാലങ്ങളും ആനത്താരകളിൽ മേൽപാലങ്ങളും ശ്വാശ്വതപരിഹാരമായും അത് നടപ്പാവുന്നതുവരെ കോൺവോയ് അടിസ്ഥാനത്തിൽ ഒരു മണിക്കൂർ ഇടവിട്ട് കേരള-കർണാടക റോഡ് ട്രാൻസ്പോർട് കോർപറേഷൻ ബസുകൾ അനുവദിക്കണമെന്നും സുപ്രീംകോടതിയിൽ നിർദേശം സമർപ്പിക്കാൻ തീരുമാനിച്ചു. നീലഗിരി ജൈവ മേഖലയിലെ വനത്തിലെ എല്ലാ റോഡുകളിലെയും വാഹനത്തിരക്ക് കുറക്കുന്ന സംവിധാനമെന്ന നിലയിൽ വനത്തിൽ 10 കി.മി തുരങ്കം വഴിയുള്ള നഞ്ചൻകോട്-സുൽത്താൻ ബത്തേരി-നിലമ്പൂർ െറയിൽപാത പരിഗണിക്കണമെന്നും സുപ്രീംകോടതിയിൽ അപേക്ഷിക്കാൻ തീരുമാനിച്ചു. അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാൽ, പി.എം. ജോയി, ഖാദർ ചിങ്കിളി, എം.എ. അസൈനാർ, പ്രശാന്ത് മലവയൽ, പി.വൈ. മത്തായി, ജോസ് തണ്ണിക്കോട്, കെ. നൂറുദ്ദീൻ, സുനിൽ, അബ്ദു റസാഖ്, മോഹൻ നവരംഗ്, ജോയിച്ചൻ വർഗീസ്, ജോൺ തയ്യിൽ, മനോജ്, ജോസ്, സംഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story