Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരാ​േട്ട പരിശീലന...

കരാ​േട്ട പരിശീലന ക്ലാസ്​ തുടങ്ങി

text_fields
bookmark_border
തിരുവള്ളൂർ: ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായുള്ള കരാേട്ട പരിശീലന ക്ലാസ് ഗ്രാമപഞ്ചായത്ത് അംഗം എഫ്.എം. മുനീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മനോജ് മണലിക്കണ്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ചുണ്ടയിൽ മൊയ്തു ഹാജി, മജീദ് കനവത്ത്, പി.കെ. രാജേഷ്, പവിത്രൻ, ഹമീദ്, ശോഭ, പി. ഹരിദാസ്, അബ്ദുൽ സമദ്, സൈഫുദ്ദീൻ, ഫദൽ, വി.എൻ. മുരളീധരൻ, കെ. രാജൻ എന്നിവർ സംസാരിച്ചു. റോഡ് ഉദ്ഘാടനം ആയഞ്ചേരി: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ടാറിങ് പൂർത്തിയാക്കിയ മംഗലാട് പൊട്ടൻറവിടമുക്ക്-കടമേരി നുപ്പറ്റമുക്ക് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. സജിദ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കൗല ഗഫൂർ, നാണു മാസ്റ്റർ, പനയുള്ളതിൽ അമ്മദ് ഹാജി, നാരായണൻ കുളങ്ങരത്ത്, എം.എം. മുഹമ്മദ്, മോഹനൻ മാസ്റ്റർ, സി.കെ. ഗഫൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story