Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​െഎ.എൻ.എൽ സംസ്​ഥാന...

​െഎ.എൻ.എൽ സംസ്​ഥാന കൗൺസിൽ ഇന്ന്​

text_fields
bookmark_border
കോഴിക്കോട്: പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ െഎ.എൻ.എൽ സംസ്ഥാന കൗൺസിൽ ചൊവ്വാഴ്ച കോഴിക്കോട് ചേരും. രാവിലെ 11ന് പുതിയറ വർത്തക മണ്ഡലം ഒാഡിറ്റോറിയത്തിൽ നടക്കുന്ന കൗൺസിലിൽ ദേശീയ അധ്യക്ഷൻ പ്രഫ. മുഹമ്മദ് സുലൈമാൻ തെരഞ്ഞെടുപ്പ് നിയന്ത്രിക്കും. ആറു മാസമായി മെമ്പർഷിപ് കാമ്പയിൻ നടന്നുവരുകയാണ്. 'കാലിടറാതെ കാൽനൂറ്റാണ്ട്' എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന കാമ്പയിനിൽ പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലയിലും കമ്മിറ്റി നിലവിൽ വന്നതായി നേതൃത്വം അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിൽ അന്തരിച്ചതിനു ശേഷം പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സീനിയർ വൈസ് പ്രസിഡൻറ് കെ.എസ്. ഫഖ്റുദ്ദീനാണ് ചുമതല വഹിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story