Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇ ഡിവിഷൻ ഫുട്​ബാൾ...

ഇ ഡിവിഷൻ ഫുട്​ബാൾ ലീഗ്​: റെയിൽവ്യൂ ക്ലബിന്​ കിരീടം

text_fields
bookmark_border
കോഴിക്കോട്: ഡ്രോപ്സ് ഇ ഡിവിഷൻ ഫുട്ബാൾ ലീഗിൽ റെയിൽവ്യൂ ക്ലബിന് കിരീടം. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ക്രസൻറ് ഫുട്ബാൾ അക്കാദമിയെ 2-0ത്തിനാണ് റെയിൽവ്യൂ കീഴടക്കിയത്. അംനാസാണ് ആദ്യ ഗോൾ നേടിയത്. ഷാനിയുടെ വകയായിരുന്നു അവസാന ഗോൾ. ഇ ഡിവിഷനിലെ മികച്ച താരമായി അംനാസിനെ തിരഞ്ഞെടുത്തു. കെ.ഡി.എഫ്.എ വൈസ് പ്രസിഡൻറ് സി. ഉമ്മർ ട്രോഫികൾ വിതരണം ചെയ്തു. െക.പി. മമ്മത് കോയ അധ്യക്ഷനായിരുന്നു. എം.പി. ഹൈദ്രോസ് സ്വാഗതവും പി.സി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച കോർപറേഷൻ സ്റ്റേഡിയത്തിൽ സി ഡിവിഷൻ സെമിഫൈനൽ മത്സരങ്ങൾ അരങ്ങേറും. ജില്ല പൊലീസും കല്ലായ് യൂത്ത്സും തമ്മിലാണ് ആദ്യമത്സരം. സാമൂതിരി എച്ച്.എസ്.എസും നല്ലളം ഫുട്ബാൾ അക്കാദമിയും രണ്ടാം സെമിയിൽ ഏറ്റുമുട്ടും. പടം AB
Show Full Article
TAGS:LOCAL NEWS 
Next Story