Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'പൊതുവിദ്യാലയങ്ങൾ...

'പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യം'

text_fields
bookmark_border
പേരാമ്പ്ര: പേരാമ്പ്ര ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ 83ാം വാർഷികവും 36 വർഷത്തെ സേവനത്തിനു ശേഷം സർവിസിൽനിന്നു വിരമിക്കുന്ന എ. കുഞ്ഞിരാമൻ മാസ്റ്റർക്കുള്ള യാത്രയയപ്പും ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാെണന്നും എല്ലാവരുടെയും സഹകരണം ഈ കാര്യത്തിലുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ സന്ദേശം വേദിയിൽ വായിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസൻകുട്ടി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. മുൻ അംഗം കെ.കെ. ഫാത്തിമ, കെ. ഫാത്തിമ, അംഗങ്ങളായ റഹ്മത്ത് മുണ്ടക്കുറ്റി, പി.ആർ. സാവിത്രി എന്നിവർ ഉപഹാര സമർപ്പണം നടത്തി. ഉമ്മർ തണ്ടോറ, പൂളക്കണ്ടി കുഞ്ഞമ്മത്, മാനേജർ കെ.കെ. ഇബ്രാഹിം, വി. ഗോവി, സി.എൻ. മാരാർ , പി.ടി.എ പ്രസിഡൻറ് കെ.എം. അഷറഫ്, സി.കെ. ബാലകൃഷ്ണൻ, എം.ടി. മുനീർ, ടി. പ്രവീൺ കുമാർ, എ.സി. പ്രീത, കെ.കെ. സജീറ, വി. ഷാജി, പി. സാജിദ് എന്നിവർ സംസാരിച്ചു. എ. കുഞ്ഞിരാമൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. കെ. ശോഭ സ്വാഗതവും കെ.കെ.സി. സമീറ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story