Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:32 AM GMT Updated On
date_range 20 March 2018 5:32 AM GMTയാത്രയയപ്പ് സമ്മേളനം
text_fieldsbookmark_border
പാലേരി: കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനവും സർവിസിൽനിന്നു വിരമിക്കുന്ന ഇരുപതോളം അധ്യാപകർക്കുള്ള യാത്രയയപ്പും കുറ്റ്യാടി എം.െഎ.യു.പി സ്കൂളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് പറമ്പാട്ട് സുധാകരൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നാസർ കക്കട്ടിൽ, കെ.ഇ. രമേശൻ, ആദിത്യൻ എന്നിവർക്കുള്ള സ്നേഹോപഹാരം സംസ്ഥാന സെക്രട്ടറി പ്രദീപ്കുമാറും വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരം ഏലിയാറ ആനന്ദൻ, പി.കെ. പാർഥൻ എന്നിവരും നൽകി. കെ.പി. ശ്രീധരൻ, കെ. ഷിജിത്ത്, പി. രഞ്ജിത്ത് കുമാർ, എം. വിനോദ്കുമാർ, സുധീഷ്, പ്രദ്യുമ്നൻ, അനൂപ് കാരപ്പറ്റ, ബി.കെ. സത്യനാഥൻ, പി.വി. ശ്രീജ, പി.പി. ദിനേശൻ എന്നിവർ സംസാരിച്ചു. പി.കെ. സുരേഷിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. ജമാൽ സ്വാഗതവും പി. അശോകൻ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനം പാലേരി: വെൽെഫയർ പാർട്ടി സംസ്ഥാന സെക്രട്ടറിയെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പാർട്ടി ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി പാലേരി ടൗണിൽ പ്രകടനം നടത്തി. എം.കെ. ഖാസിം, വി.പി.എ. അസീസ്, പി.പി. അമ്മദ്, ഇ.കെ. മൂസ, നൗഷാദ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന കവലയോഗത്തിൽ മണ്ഡലം പ്രസിഡൻറ് വി.എം. മൊയ്തു, അബ്ദുല്ല സൽമാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story