Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാലുശ്ശേരി...

ബാലുശ്ശേരി ​ഗ്രാമപഞ്ചായത്തിൽ പ്രൈമറി സ്​കൂളുകൾക്കുള്ള ഉപകരണ വിതരണം

text_fields
bookmark_border
ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പ്രൈമറി സ്കൂളുകൾക്കുള്ള കമ്പ്യൂട്ടർ, പ്രിൻറർ, സ്പോർട്സ് ഉപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവയുടെ പഞ്ചായത്തുതല വിതരണോദ്ഘാടനം തുരുത്ത്യാട് എ.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ. ശ്രീജ അധ്യക്ഷത വഹിച്ചു. ഇ. പ്രേമരാജൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. േബ്ലാക്ക് പഞ്ചായത്ത് അംഗം പി.എൻ. അശോകൻ, വി.എം. പ്രമീള, കെ.കെ. പരീദ്, പി.പി. രവി, ടി.എം. കൃഷ്ണൻ, കെളോറ ശ്രീധരൻ നായർ, പി.കെ. ബാലൻ, എം.കെ. സമീർ, പ്രേമ, ജ്യോതി എന്നിവർ സംസാരിച്ചു. സി.ബി. സബിത സ്വാഗതവും കെ. യൂസുഫ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story