Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗപർണിക ക്ലബിന്...

സൗപർണിക ക്ലബിന് വിവേകാനന്ദൻ പുരസ്​കാരം

text_fields
bookmark_border
തിരുവമ്പാടി: സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് ജില്ലയിലെ മികച്ച ക്ലബിനുള്ള പുരസ്കാരം. സംസ്ഥാന യുവജനക്ഷേമ ബോർഡ് നൽകുന്ന സ്വാമി വിവേകാനന്ദൻ പുരസ്കാരമാണ് ലഭിച്ചത്. രണ്ടാം തവണയാണ് ഈ അവാർഡ്‌ ലഭിക്കുന്നത്. നേരേത്ത നെഹ്റു യുവകേന്ദ്രയുടെ രണ്ട് സംസ്ഥാന അവാർഡുകളും മൂന്ന് ജില്ല അവാർഡുകളും ലഭിച്ചിട്ടുണ്ട്. പ്രശസ്തിപത്രവും 30,000 രൂപ കാഷ് അവാർഡുമാണ് വിവേകാനന്ദൻ പുരസ്കാരം. യുവജനക്ഷേമ ബോർഡ് ചെയർമാൻ പി. ബിജു പുരസ്കാരം കൈമാറി. ക്ലബ് സെക്രട്ടറി സാലസ് മാത്യു, സജി ലൂക്കോസ് എന്നിവർ ഏറ്റുവാങ്ങി. പ്രചാരണ ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധം തിരുവമ്പാടി: പി.ഡി.പിയുടെ സിൽവർ ജൂബിലി സമ്മേളന ഫ്ലക്സുകൾ വ്യാപകമായി നശിപ്പിച്ചതിൽ തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മുക്കം നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. മണ്ഡലം പ്രസിഡൻറ് എം.പി. ബഷീർ അധ്യക്ഷത വഹിച്ചു. അസീസ് ബാവ, പി.സി. അലവി, സൈതലവി, എം.പി. ലത്തീഫ്, പി.പി. ബഷീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story