Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:32 AM GMT Updated On
date_range 19 March 2018 5:32 AM GMT22.43 ലക്ഷത്തിെൻറ കുഴൽപ്പണവുമായി കോഴിക്കോട് സ്വദേശി മുത്തങ്ങയിൽ പിടിയിൽ
text_fieldsbookmark_border
സുൽത്താൻ ബത്തേരി: ഇരുപത്തിരണ്ടര ലക്ഷത്തോളം രൂപയുടെ കുഴൽപ്പണവുമായി കോഴിക്കോട് സ്വദേശി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായി. കോഴിക്കോട് താമരശ്ശേരി വാവാട് സ്വദേശി അബ്ദുറഹീം (40) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയോടെ വാഹന പരിശോധനക്കിടെ മൈസൂരു -കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൽനിന്നാണ് പണവുമായി ഇയാളെ പിടികൂടിയത്. ഇയാളിൽനിന്ന് മതിയായ രേഖകളില്ലാത്ത 22,43,150 രൂപ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതർ കണ്ടെടുത്തു. അബ്ദുറഹീമിെൻറ അരയിൽ കെട്ടിവെച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വാഹനപരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ കെ. അബ്ദുൽ അസീസ്, പ്രിവൻറിവ് ഓഫിസർമാരായ വി.കെ. മണികണ്ഠൻ, ബാബു മൃദുൽ, സി.ഇ.ഒമാരായ ഇ. അനൂപ്, കെ. സുധീഷ് എന്നിവർ നേതൃത്വം നൽകി. SUNWDL21 പിടിച്ചെടുത്ത പണം SUNWDL22 പിടിയിലായ അബ്ദുറഹീം എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story