Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 10:53 AM IST Updated On
date_range 19 March 2018 10:53 AM ISTതിരുവമ്പാടി സഹകരണ ബാങ്കിൽ നടന്നത് വൻ തട്ടിപ്പ്
text_fieldsbookmark_border
അച്ചടക്കസമിതിയുടെ കുറ്റപത്രം പുറത്തായി; തിരുവമ്പാടി: സസ്പെൻഷനിൽ കഴിയുന്ന തിരുവമ്പാടി സർവിസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ച് മാനേജർ വി.കെ. മുരളീധരൻ നടത്തിയ പണയ സ്വർണ തട്ടിപ്പ് ബാങ്കിെൻറ നിലനിൽപ് അപകടത്തിലാക്കുന്നതായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. സ്വകാര്യ വ്യക്തി ബാങ്കിൽ പണയംവെച്ച സ്വർണവള കാണാതായ സംഭവത്തെ തുടർന്നാണ് ബ്രാഞ്ച് മാനേജർ സസ്പെൻഷനിലായത്. പണയ സ്വർണവുമായി ബന്ധപ്പെട്ട് ബ്രാഞ്ച് മാനേജർ വ്യാപക തട്ടിപ്പ് നടത്തിയതായാണ് ബാങ്ക് അച്ചടക്കസമിതി നൽകിയ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. 2017 ഏപ്രിലിൽ ലിസി അഗസ്റ്റ്യൻ സ്വർണപ്പണയത്തിൽ ബാങ്കിെൻറ സായാഹ്ന ശാഖയിൽനിന്ന് വായ്പയെടുത്തിരുന്നു. അഞ്ചു മാസത്തിനുശേഷം വായ്പ തിരിച്ചടച്ച് സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയപ്പോൾ ഒരു വള ബാങ്കിൽ കാണാനില്ലായിരുന്നു. തുടർന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ തട്ടിപ്പുകൾ പുറത്തായത്. മാനേജർ വി.കെ. മുരളീധരെൻറ സഹോദരൻ മൂന്ന് ആഭരണങ്ങൾ പണയംവെച്ച് വായ്പയെടുത്തതായി ബാങ്ക് രേഖയിലുണ്ടായിരുന്നു. എന്നാൽ, പണയ ആഭരണം സൂക്ഷിച്ച പാക്കറ്റിൽ ഒരു വളയുടെ കുറവുണ്ടായിരുന്നു. ഇയാൾ രണ്ട് ആഭരണംവെച്ച് മൂന്ന് ആഭരണത്തിെൻറ വായ്പ തുക എടുത്തതായി കണ്ടു. സഹോദരൻ പണയമായി വെച്ചിരുന്ന രണ്ട് ആഭരണങ്ങളിൽ ഒന്ന് ലിസി അഗസ്റ്റ്യൻ പണയമായി വെച്ച വളയാണെന്നും ബാങ്ക് കണ്ടെത്തി. മാനേജർ വി.കെ. മുരളീധരനും സഹോദരനും ചേർന്നായിരുന്നു ക്രമക്കേട് നടത്തിയത്. മാനേജർ മറ്റൊരു ബന്ധുവുമായി ചേർന്ന് ബാങ്കിലെ പല മെംബർമാരുടെയും പേരിൽ സ്വർണം പണയം വെച്ചതായി വ്യാജരേഖയുണ്ടാക്കി ബാങ്കിനെ കബളിപ്പിച്ച് 6,88,500 രൂപ അപഹരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിലെ പണയ ഉരുപ്പടികൾ സൂക്ഷ്മപരിശോധന നടത്തിയ അധികൃതർ അഞ്ചു മെംബർമാരുടെ പണയ ആഭരണങ്ങൾ പാക്കറ്റ് പൊട്ടിച്ച് മോഷണം നടത്തിയതായും കണ്ടെത്തി. മാനേജർ വി.കെ. മുരളീധരൻ വിശ്വാസവഞ്ചനയും മോഷണവും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചെയ്തതെന്ന് ബാങ്ക് അച്ചടക്കസമിതിയുടെ കുറ്റപത്രത്തിൽ പറയുന്നു. ബ്രാഞ്ച് മാനേജർ വി.കെ. മുരളീധരനെ അന്വേഷണ വിധേയമായി ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത് സംബന്ധിച്ച് 'മാധ്യമം' മുമ്പ് വാർത്ത നൽകിയിരുന്നു. സംഭവം മാനേജറുടെ 'ജാഗ്രതക്കുറവ്' ആണെന്നായിരുന്നു പ്രശ്നത്തെ കുറിച്ചന്വേഷിച്ച മാധ്യമപ്രവർത്തകരോട് അന്ന് ബാങ്ക് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ഗുരുതരമായ തട്ടിപ്പിെൻറ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. സി.പി.എം നേതൃത്വത്തിൽ ഇടതു ഭരണസമിതിയാണ് വർഷങ്ങളായി തിരുവമ്പാടി സർവിസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. കുറ്റാരോപിതനായ മാനേജറുടെ സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെ ഇയാൾക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയിലെ ഒരു വിഭാഗമാണ് കുറ്റപത്രം പരസ്യമാക്കിയതെന്നാണ് സൂചന. സി.പി.എം തിരുവമ്പാടി ലോക്കൽ സമ്മേളനത്തിൽ പ്രതിനിധികൾ ശക്തമായ വിമർശനമുന്നയിച്ച പ്രശ്നമായിരുന്നു സഹകരണ ബാങ്കിലെ പണയ സ്വർണ തട്ടിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story