Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാട് ഇനി പ്രത്യേക...

വയനാട് ഇനി പ്രത്യേക കാർഷിക മേഖല

text_fields
bookmark_border
അമ്പലവയൽ: കേരളത്തിലെ ചില ജില്ലകളെ പ്രത്യേക കാർഷിക മേഖലയായി നിശ്ചയിച്ചതിൽ വയനാടിനെയും തിരഞ്ഞെടുത്തതായി പ്രഖ്യാപനം. അമ്പലവയലിൽ നടക്കുന്ന അന്താരാഷ്ട്ര ഓർക്കിഡ് ഫെസ്റ്റി​െൻറ ഉദ്ഘാടന ചടങ്ങിലാണ് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പ്രഖ്യാപനം നടത്തിയത്. വയനാടി​െൻറ പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷണം, പുഷ്പകൃഷി വ്യാപനം, ഫലവർഗ ഗ്രാമം തുടങ്ങിയവക്ക് പ്രാധാന്യം നൽകിയാണ് ജില്ലയെ പ്രത്യേക കാർഷിക മേഖലയാക്കുന്നത്. 500 ഹെക്ടർ സ്ഥലത്ത് പൂകൃഷിയും 10 ഗ്രാമപഞ്ചായത്തുകളിൽ പഴവർഗങ്ങളും 3500 ഹെക്ടറിൽ നെൽകൃഷിയുമാണ് പ്രത്യേക കാർഷിക മേഖലയിൽ ചെയ്യുക. പരിപൂർണ കാർഷിക ജില്ലയായ വയനാട്ടിലെ കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ പ്രഖ്യാപനം. പത്തു പഞ്ചായത്തുകളിൽ ഫലവർഗ കൃഷി വ്യാപനവും മറ്റു പഞ്ചായത്തുകളിൽ താൽപര്യമുള്ള ആർക്കും ചെയ്യാവുന്ന തരത്തിൽ പുഷ്പകൃഷി വ്യാപനവുമാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത നെൽവിത്തിനങ്ങളെ സംരക്ഷിക്കുന്നതി​െൻറ ഭാഗമായി വിത്തിനങ്ങളെയും അവ സംരക്ഷിക്കുന്ന കർഷകരെയും സംബന്ധിച്ച് നടത്തിയ സർവേ റിപ്പോർട്ട് ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. 2021 ആകുമ്പോഴേക്കും സംസ്ഥാനത്ത് 3500 ഹെക്ടറിലെങ്കിലും പരമ്പരാഗത നെൽവിത്തിനങ്ങൾ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ചക്കയെ കേരളത്തി​െൻറ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിനാൽ ജൂൺ അഞ്ചിന് പ്ലാവിൻതൈകൾ വിതരണം ചെയ്യും. കാർഷിക കോളജ്: ഈ അധ്യയന വർഷം തുടങ്ങുമെന്ന് മന്ത്രി അമ്പലവയൽ: കാർഷിക സമ്പദ്സമൃദ്ധിയാൽ വയനാടിനെ സമ്പന്നമാക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. വയനാടിനെ പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ആവാസ വ്യവസ്ഥ സംരക്ഷിച്ചുള്ള കൃഷിരീതിയാണ് നടപ്പാക്കുക. കൽപറ്റ മണ്ഡലത്തിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള 'പച്ചപ്പ്' പദ്ധതി ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക നോഡൽ ഓഫിസറെ നിയോഗിക്കും. നെൽവിത്തുകളുടെ സംരക്ഷണത്തിന് ശക്തിപകരാൻ ആഗസ്റ്റിൽ അമ്പലവയലിൽ വിത്തുത്സവം നടത്തും. ഈ അധ്യയന വർഷം വയനാടിന് അനുവദിച്ച കാർഷിക കോളജ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. നടീൽ വസ്തുക്കളുടെ വിതരണവും മുഖ്യ പ്രഭാഷണവും സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾചർ റിസർച് അസി. ഡയറക്ടർ ഡോ. ടി. ജാനകി റാം വയനാടൻ വിത്തിനങ്ങളുടെ ഡയറക്ടറി പ്രകാശനം ചെയ്തു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീത വിജയൻ അധ്യക്ഷത വഹിച്ചു. മീൻ കൊയ്ത്തുത്സവത്തി​െൻറ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ജോർജ് തറപ്പേൽ കുളത്തുവയൽ, ഗോറി എബ്രഹം ബത്തേരി എന്നിവരെയും മികച്ച കർഷകരായ ചെറുവയൽ രാമൻ, പള്ളിയറ രാമൻ, ഉണ്ണികൃഷ്ണൻ, പി. കേളു, പ്രസീത് കുമാർ, മോഹൻദാസ്, പി. ചന്ദ്രൻ, സി. ബാലൻ, എം.ജി. ഷാജി, ഷാജി ജോസ്, രാജേഷ് കൃഷ്ണൻ, ഏച്ചോം ഗോപി, അജി തോമസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പരമ്പരാഗത നെൽവിത്തിനങ്ങളുടെ ഡയറക്ടറി തയാറാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കേരള അഗ്രികൾചർ യൂനിവേഴ്സിറ്റി ഗവേഷണ വിഭാഗം മേധാവി ഡോ. പി. ഇന്ദിരാദേവി സ്വാഗതവും കൃഷി വകുപ്പ് ഡയറക്ടർ എ.എം. സുനിൽ കുമാർ നന്ദിയും പറഞ്ഞു. ഓർക്കിഡുകളും സുഗന്ധം പരത്തുന്നു അന്താരാഷ്ട്ര ഓർക്കിഡ് മേള ഇന്ന് സമാപിക്കും അമ്പലവയൽ: ആകൃതിയിലും വർണത്തിലും ഭംഗിയിലും വൈവിധ്യമുള്ള ഓർക്കിഡുകൾക്ക് സാധാരണ സുഗന്ധം കുറവാണ്. എന്നാൽ, അമ്പലവയലിൽ നടക്കുന്ന അന്താരാഷ്ട്ര ഓർക്കിഡ് മേള സുഗന്ധപൂരിതമാക്കുന്ന പത്തിനം ഓർക്കിഡുകൾ സന്ദർശകർക്ക് കൗതുകമാകുന്നു. കേരള കാർഷിക സർവകലാശാലക്ക് കീഴിലുള്ള വെള്ളാനിക്കര കാർഷിക കോളജിൽ നിന്നാണ് സുഗന്ധമുള്ള ഓർക്കിഡുകൾ പ്രദർശനത്തിന് എത്തിച്ചത്. കാർഷിക കോളജിലെ ഡിപ്പാർട്മ​െൻറ് ഓഫ് ഫ്ലോറികൾചർ ആൻഡ് ലാൻഡ്സ്കേപ്പിങ്ങിലെ അസിസ്റ്റൻറ് പ്രഫസർമാരായ ജെസ്റ്റോ സി. ബെന്നി, പി. ശിൽപ എന്നിവരുടെ നേതൃത്വത്തിൽ ഗവേഷക വിദ്യാർഥികളാണ് ഓർക്കിഡുമായി എത്തിയത്. ഫ്രാഗൻ വെഡാസ് ഇനത്തിൽപെട്ട പത്തുതരം ഓർക്കിഡുകളും വന്യ വിഭാഗത്തിപെട്ട പത്തുതരവും കാറ്റ്ലിയാസ് വിഭാഗത്തിൽപെട്ട മൂന്നുതരം ഓർക്കിഡുകളുമാണ് വെള്ളാനിക്കര കോളജി​െൻറ പ്രദർശനത്തിലുളളത്. വെള്ളിയാഴ്ച ആരംഭിച്ച അന്താരാഷ്ട്ര ഓർക്കിഡ് ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും. ഓർക്കിഡ് വർണപ്രപഞ്ചത്തിലെ മുഖ്യ ഇനങ്ങളായ സിസാർ പിങ്ക്, വൈറ്റ് കേപ് ഓറഞ്ച്, പിങ്ക് വാനില, സോണിയ, യെലോ പർപ്പിൾ പിങ്ക് സ്പോട്ട്, കാലിക്സോ, ജൈലാക് വൈറ്റ് എന്നിവ മേളയിൽ ശ്രദ്ധേയമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story