Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇൗ 'ഗിലട്ടിൻ'...

ഇൗ 'ഗിലട്ടിൻ' കൊല്ലുന്നത്​ ജനാധികാരത്തെയാണ്​

text_fields
bookmark_border
ഇൗ 'ഗിലട്ടിൻ' കൊല്ലുന്നത് ജനാധികാരത്തെയാണ് കേന്ദ്ര ബജറ്റും ധനകാര്യ ബില്ലും ലോക്സഭയിൽ ചുെട്ടടുത്ത 'കാര്യക്ഷമത' അപാരം തന്നെ. ഒരാഴ്ചയിലേറെയായി ലോക്സഭയിലും രാജ്യസഭയിലും ആകെക്കൂടി നടക്കുന്നത് സഭാസ്തംഭനമാണ്. പ്രതിപക്ഷ ബഹളം കാരണം ഒാരോ ദിവസവും സമ്മേളനം നിർത്തിവെച്ച് പിരിയുന്നു. അങ്ങനെയിരിക്കെയാണ് പെെട്ടന്ന് ബജറ്റ് അപ്പടി 'ഗിലട്ടിൻ ചെയ്യാനും അങ്ങനെ ചർച്ചകൂടാതെ വോട്ടിനിടാനും ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ തീരുമാനിക്കുന്നത്. ഏതാനും മിനിട്ടു കൊണ്ട് 80,000 കോടി രൂപയുടെ ബജറ്റ് ശബ്ദവോേട്ടാടെ (അതിനെക്കാൾ ശബ്ദത്തിലുള്ള പ്രതിപക്ഷ മുദ്രാവാക്യങ്ങൾക്കിടെ) പാസാക്കുന്നു. പിന്നാലെ ഫിനാൻസ് ബില്ലും ധനാഭ്യർഥനകളുമെല്ലാം ഭേദഗതികളടക്കം ചെലവനുമതികളും ഒറ്റയടിക്ക് പാസാക്കിയെടുക്കുന്നു. മന്ത്രാലയങ്ങളും വകുപ്പുകളുമായി 99 കേന്ദ്രങ്ങൾ നികുതിപ്പണത്തിൽനിന്ന് ആവശ്യപ്പെട്ട വിഹിതങ്ങൾ ജനപക്ഷത്തുനിന്നുള്ള ഒരു സെക്കൻഡി​െൻറ ഇടപെടൽ പോലുമില്ലാതെ വാങ്ങിയെടുക്കുന്നു. മുപ്പതു മിനിറ്റിൽ താഴെമാത്രം സമയമെടുത്ത് പാസാക്കിയ നിയമങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് വിദേശത്തുനിന്ന് പരിശോധന കൂടാതെ ഫണ്ട് സ്വീകരിക്കാനുള്ള അനുമതിയും അതിന് 42 വർഷം മുമ്പു മുതൽ പ്രാബല്യവും കൊടുക്കുന്ന അഴിമതി സംവിധാനവും പെടും. പാർലമ​െൻറംഗങ്ങൾക്കും രാഷ്ട്രപതിക്കും ഗവർണർമാർക്കും ശമ്പളവർധന നൽകുന്നതും ഇതിൽപെടും. പാർലമ​െൻററി ജനാധിപത്യത്തി​െൻറ അടിത്തറയാണ് ജനങ്ങളുടെ പണം ചെലവഴിക്കുന്ന കാര്യത്തിൽ കൃത്യമായ ചർച്ചയും ജനപ്രതിനിധികളുടെ സമ്മതവും ഉണ്ടായിരിക്കണമെന്നത്. ധനകാര്യവർഷം അവസാനിക്കാറായിരിക്കെ പാർലമ​െൻറ് സ്തംഭനം ഭരണസ്തംഭനത്തിലേക്ക് നീങ്ങാതിരിക്കാൻ യഥാസമയം ബജറ്റും ധനബില്ലുകളും പാർലമ​െൻറിൽ അംഗീകരിക്കപ്പെടേണ്ടതുണ്ട്. അത്തരം തടസ്സമൊഴിവാക്കാനുള്ള അന്തിമവും അനഭിലഷണീയവുമായ ഉപാധിയാണ് സ്പീക്കറുടെ 'ഗിലട്ടിൻ' അധികാരം. ഇങ്ങനെ 'ഗിലട്ടിൻ' ചെയ്ത് ബജറ്റും ധനാഭ്യർഥനകളും പാസാക്കുന്നത് സാേങ്കതികമായി സാധുവായിരിക്കാം. പക്ഷേ, ഫലത്തിൽ അത് ജനങ്ങളുടെ പണം തട്ടിപ്പറിക്കലാണ്. ഇത്തരത്തിൽ മുമ്പ് രണ്ടു തവണ സംഭവിച്ചിട്ടുണ്ട്. 2004ൽ വാജ്പേയി ഭരണത്തിലും 2013ൽ മൻമോഹൻ സിങ് ഭരണത്തിലും. അതിലെ അധാർമികത വ്യക്തമാണ്. ഇക്കുറിയാകെട്ട രണ്ട് വ്യത്യാസം കൂടിയുണ്ട്. ഒന്നാമത്, റെയിൽവേ ബജറ്റ് കേന്ദ്ര ബജറ്റി​െൻറ ഭാഗമാക്കിയതോടെ 'ഗിലട്ടിൻ' ചെയ്ത് തട്ടിയെടുക്കുന്ന പണത്തി​െൻറ തോത് വളരെ വർധിച്ചിരിക്കുന്നു. രണ്ടാമത്, പാർലമ​െൻറ് പ്രതിസന്ധി തീർക്കുന്ന കാര്യത്തിൽ സർക്കാർ ഭാഗത്തു കണ്ട അലംഭാവവും 'ഗിലട്ടിൻ' ചെയ്യുന്ന കാര്യത്തിൽ സ്പീക്കർ കാണിച്ചതായി ആരോപിക്കപ്പെടുന്ന അമിതമായ തിടുക്കവും. ഭരണപക്ഷം തന്നെ ഇൗ 'ചുെട്ടടുക്കൽ' ആഗ്രഹിച്ചതാണെന്ന തോന്നലുണ്ടാക്കിയിരിക്കുന്നു. വൈകീട്ട് അഞ്ചു മണിക്കാവും 'ഗിലട്ടിൻ' നടപടിയിലേക്ക് കടക്കുക എന്ന ധാരണയെ അട്ടിമറിച്ചുകൊണ്ട് സ്പീക്കർ ഉച്ചക്കുതന്നെ അക്കാര്യം നിർവഹിക്കുകയായിരുന്നു. ബജറ്റ് നീക്കിയിരിപ്പുകളിലും മറ്റു നിർദേശങ്ങളിലും സൂക്ഷമമായ ചർച്ചകൾ ആറേഴ് ദിവസങ്ങളെടുത്ത് നടത്താറുള്ളതാണ്. അംഗങ്ങൾ മുന്നോട്ടുവെക്കുന്ന ഭേദഗതി നിർദേശങ്ങളും വിശദ ചർച്ചക്ക് വിധേയമാക്കിയശേഷമാണ് വോട്ടിനിടുക. ഇക്കുറിയാകെട്ട എല്ലാം കൂട്ടിക്കെട്ടി 'പണി തീർക്കുക'യായിരുന്നു. സാമാജികർക്ക് വേതനക്കൂടുതൽ, പാർട്ടിക്കാർക്ക് യഥേഷ്ടം പണപ്പിരിവ്. പോരേ? ജനങ്ങളുടെ പണം എന്തു ചെയ്താലും ആര് ചോദിക്കാൻ എന്ന ഭാവം. സഭ സ്തംഭിപ്പിക്കലെന്ന ഇൗ തന്ത്രം പ്രതിപക്ഷം പുനഃപരിശോധിക്കേണ്ടതുണ്ട്. അവർ സൃഷ്ടിച്ച സഭസ്തംഭനം കാരണം സർക്കാറിന് വേറെ നിവൃത്തിയില്ലായിരുന്നു എന്നാണ് ഭരണപക്ഷം വാദിക്കുന്നത്. എന്നാൽ, പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും സഹകരിച്ചും നിയമനിർമാണത്തിൽ പങ്കാളികളാക്കാനുള്ള ചുമതല ഭരണപക്ഷത്തിേൻറതാണ്. പാർലമ​െൻറി​െൻറ ജനായത്ത സ്വഭാവം ഉറപ്പുവരുത്താനാണല്ലോ പ്രത്യേക വകുപ്പും മന്ത്രിയുമുള്ളത്. പ്രതിപക്ഷത്തെ ബഹുമാനിക്കുന്നതും അവരുമായി കൂടിയാലോചിക്കുന്നതും കുറച്ചിലാണെന്ന് ഭരണപക്ഷം കരുതുേമ്പാഴാണ് പ്രശ്നം വരുന്നത്. പാർലമ​െൻറ് ഒരു മിനിറ്റ് പ്രവർത്തിക്കാൻ ജനങ്ങൾ രണ്ടര ലക്ഷം രൂപ ചെലവിടേണ്ടി വരുേമ്പാൾ അവരെയോർത്ത് ഉത്തരവാദിത്തബോധം കാണിക്കേണ്ട ബാധ്യത ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുണ്ട്. പ്രതിപക്ഷത്തായിരിക്കെ ബി.ജെ.പിയും സഭസ്തംഭിപ്പിക്കുന്നതിൽ മത്സരിക്കുകയായിരുന്നല്ലോ- സ്തംഭിപ്പിക്കലും ജനാധിപത്യമാണെന്ന് സിദ്ധാന്തിച്ച സുഷമ സ്വരാജ് ഇന്ന് കാബിനറ്റ് മന്ത്രിയാണ്. അന്ന് സഭാസ്തംഭനത്തെ അപലപിച്ചവർ ഇന്ന് പ്രതിപക്ഷത്തിരുന്ന് സ്തംഭിപ്പിക്കുന്നു. വാസ്തവത്തിൽ പാർലമ​െൻറിൽ ഒട്ടും ചർച്ചകൂടാതെ എന്തും പാസാക്കിയെടുക്കാൻ ഭരണപക്ഷത്തിന് ഇത് സൗകര്യമാവുകയാണ്. ഭരണപക്ഷം ആഗ്രഹിക്കുന്നത് ചെയ്തു കൊടുക്കുകയല്ലേ ഇപ്പോൾ പ്രതിപക്ഷം ചെയ്യുന്നത്? കഷ്ടമാണിത്. ചിലർ ബാങ്കുകൾ കൊള്ളചെയ്ത് രക്ഷപ്പെടുന്നു. ഇവിടെ ഭരണകൂടം തന്നെ ഖജനാവ് തട്ടിയെടുത്ത് തോന്നിയപോലെ ചെയ്യുന്നു. ഇത്തരം കൊള്ളയുടെ പേരാവരുത് പാർലമ​െൻററി ജനാധിപത്യം.
Show Full Article
TAGS:LOCAL NEWS 
Next Story